ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് കെ.ജി.എഫ്. യഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി എത്തിയ ലോകമെമ്പാടു ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ്.
രണ്ടാം ഭാഗം അവസാനിച്ചത് മൂന്നാം ഭാഗത്തിനുള്ള സൂചന മുന്നോട്ട് വച്ചായിരുന്നു. രണ്ടാം ഭാഗം വന്‍ വിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.
സിനിമയുടെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. ഇ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, കെ.ജി.എഫ് മൂന്നില്‍ ‘റോക്കി ഭായ്’ യഷ് പൂര്‍ണ്ണ വേഷത്തിലുണ്ടാകില്ല.
സീന്‍ കോണറിയെയും ഡാനിയല്‍ ക്രെയ്ഗിനെയും ജെയിംസ് ബോണ്ട് നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് പോലെ യഷ് ‘കെ.ജി.എഫ്’ താരമായി മാത്രം മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് കെ.ജി.എഫില്‍ നിന്ന് യഷ് ഇടവേള എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നിരുന്നാലും മൂന്നാം ഭാഗത്ത് പ്രധാനപ്പെട്ട അതിഥി വേഷം തന്നെയാകും യഷ് ചെയ്യുക.
അതേസമയം, സംവിധായകന്‍ പ്രശാന്ത് നീല്‍ മറ്റ് സംവിധാനങ്ങളുടെ തിരക്കിലായതിനാല്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഉടന്‍ നടക്കില്ലെന്ന് ഹോംബാലെ ഫിലിംസിന്റെ വിജയ് കിര്‍ഗന്ദൂര്‍ സ്ഥിരീകരിച്ചിരുന്നു.2025ല്‍ ചിത്രം തിയേറ്ററുകളിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.