LIFE
-
നടി അപര്‍ണ്ണ ബാലമുരളിക്ക് വിദ്യാര്‍ത്ഥിയില്‍നിന്ന് നേരിട്ട അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയന്‍
കൊച്ചി: നടി അപര്‍ണ്ണ ബാലമുരളിക്ക് കഴിഞ്ഞ ദിവസം എറണാകുളം ലോ കോളേജ് ഉദ്ഘാടന വേദിയില്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും നേരിട്ട അനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയന്‍ സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. എറണാകുളം ലോ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കയ്യിൽ ബലമായി പിടിച്ച വിദ്യാർഥിയോട് അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. വിനീത് ശ്രീനിവാസന്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. View this post on Instagram A post shared by COLLEGE UNION 2022-23 (@glceunion22_23) യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം…
Read More » -
വിവാഹമോചന വാര്‍ത്ത പരക്കുന്നു; ഇതിനിടെ സ്റ്റാര്‍ മാജിക്ക് വേദിയില്‍ എത്തി നടി ഭാമ
നടി ഭാമയുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ഇതിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവ് അരുണിനൊപ്പം ഉള്ള ഫോട്ടോകള്‍ ഭാമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നത്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഭാമ എത്തിയിരിക്കുകയാണ്. എന്തായാലും ഭാമ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശനിയാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നിറചിരിയോടെ എത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ‘സ്റ്റാര്‍ മാജിക് ടീം’ നല്‍കിയത്. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ. പിന്നീട് നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ഇതിനിടെ മറ്റു ഭാഷാ സിനിമകളിലും താരം അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്, എന്നാല്‍ തന്റെ വിശേഷം പങ്കുവെച്ച്…
Read More » -
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു. വജ്ര വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും. ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. അതേസമയം, ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍…
Read More » -
ജർമ്മനിയിൽ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷനെ പ്രീ ബുക്കിങ്ങിലൂടെ തകർത്ത് ‘പഠാൻ’; മുന്നിൽ പൊന്നിയിൻ സെൽവൻ മാത്രം
ഷാരൂഖ് ഖാൻ ചിത്രം പഠാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിന് വൻ മുതൽക്കൂട്ടാകും എന്നാണ് കണക്ക് കൂട്ടലുകൾ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകളും അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെയും പഠാൻ മറികടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍1,50,000 യൂറോ നേടിയെന്നാണ് വിവരങ്ങള്‍. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാൻ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. റിലീസിന് മുന്നോടിയായുള്ള പഠാന്റെ കുതിപ്പ് പ്രേക്ഷകരിൽ ആവേശം തീർക്കുകയാണ്. ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ…
Read More » -
ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് ഒരിക്കലും കരുതിയില്ല… നല്ല ജോലി, ഉയർന്ന ശമ്പളം… ഇനി ഒന്നും പഴയതുപോലെ ആകില്ല… വർക്ക് ഫ്രം ഹോമിനിടെ പുറത്തുപോയിത് കൈയോടെ പൊക്കി സോഫ്റ്റ്‌വെയർ; ജോലിയിൽനിന്ന് പിരിച്ചുവിട്ട യുവതി പിഴയടക്കേണ്ടത് മൂന്നുലക്ഷം രൂപ
പല കമ്പനികളും അവരുടെ ജീവനക്കാർക്ക് ഓഫീസിൽ വന്നിരുന്നു ജോലി ചെയ്യുന്നതോടൊപ്പം തന്നെ വർക്ക് ഫ്രം ഹോമുകളും അനുവദിച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി കൊവിഡ് കാലത്താണ് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായത്. ഓഫീസിൽ പോയി ജോലി ചെയ്യുന്നതിനേക്കാൾ പലർക്കും ഇന്ന് താല്പര്യവും വർക്ക് ഫ്രം ഹോം ആണ്. സ്വസ്ഥമായി വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതുകൊണ്ട് മാത്രമല്ല പലരും ഈ ജോലി രീതിയെ ഏറെ ഇഷ്ടപ്പെടുന്നത്. ഇടയ്ക്ക് കുറച്ച് സമയമൊക്കെ ജോലിയിൽ നിന്നും മുങ്ങാം എന്നുള്ളതുകൊണ്ട് കൂടിയാണ്. എന്നാൽ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ ടൈം ക്യാമ്പ് എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുകയാണ് ഒരു ബ്രിട്ടീഷ് കൊളംബിയ കമ്പനി. ഏതായാലും സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ഇരയെയും കിട്ടി. ബ്രിട്ടീഷ് കൊളംബിയ കമ്പനിയിലെ അക്കൗണ്ടൻറ് ആയ കനേഡിയൻ യുവതിക്കാണ് പണി കിട്ടിയത്. കമ്പനി നിർദ്ദേശിച്ച ജോലി സമയത്തിനിടയിൽ വീട്ടിൽ നിന്നും പുറത്തു പോയ യുവതിയെ…
Read More » -
കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; രോഗബാധിതരെ കണ്ടെത്താൻ അശ്വമേധം കാമ്പയിനു തുടക്കം
തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും…
Read More » -
ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്
പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്. ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും. എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന്…
Read More » -
നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി
നടന്‍ മിഥുന്‍ മുരളി വിവാഹിതനായി. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു. കൊച്ചി ബോല്‍ഗാട്ടി ഇവന്‍റ് സെന്‍ററില്‍ ആയിരുന്നു വിവാഹം. നടി മൃദുല മുരളിയുടെ സഹോദരന്‍ ആണ് മിഥുന്‍. പത്ത് വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് മിഥുനും കല്യാണിയും വിവാഹിതരാവുന്നത്. മൃദുലയുടെ സുഹൃത്ത് മീനാക്ഷിയുടെ സഹോദരിയാണ് കല്യാണി. കല്യാണിയുടെയും തന്‍റെ അനുജന്‍ മിഥുന്‍റെയും പ്രണയത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൃദുല കുറിച്ചിരുന്നു. ഒരു പതിറ്റാണ്ട് നീളുന്ന അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരു വലിയ കഥ ചെറുതാക്കി പറയാം. മീനാക്ഷി മേനോനുമൊത്തുള്ള എന്‍റെ കമ്പൈന്‍ഡ് സ്റ്റഡി ഗുണമായത് കല്യാണിക്കും മിഥുനുമാണ്. തന്‍റെ ചേച്ചിയുമൊത്ത് വീട്ടിലേക്ക് ഒരുമിച്ചിരുന്ന് പഠിക്കാന്‍ വരുന്ന എന്നെ വെറുത്തിരുന്ന ആ ടീനേജര്‍ക്ക് ഇനി എല്ലാ ദിവസവും എന്‍റെ മുഖം കാണേണ്ടിവരും. അല്ലാതെ മറ്റ് വഴികളില്ല, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. View this post on Instagram A post…
Read More » -
കെ.ജി.എഫ് മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; നിരാശയോടെ യഷ് ആരാധകര്‍
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് കെ.ജി.എഫ്. യഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി എത്തിയ ലോകമെമ്പാടു ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ്. രണ്ടാം ഭാഗം അവസാനിച്ചത് മൂന്നാം ഭാഗത്തിനുള്ള സൂചന മുന്നോട്ട് വച്ചായിരുന്നു. രണ്ടാം ഭാഗം വന്‍ വിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. സിനിമയുടെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. ഇ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, കെ.ജി.എഫ് മൂന്നില്‍ ‘റോക്കി ഭായ്’ യഷ് പൂര്‍ണ്ണ വേഷത്തിലുണ്ടാകില്ല. സീന്‍ കോണറിയെയും ഡാനിയല്‍ ക്രെയ്ഗിനെയും ജെയിംസ് ബോണ്ട് നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് പോലെ യഷ് ‘കെ.ജി.എഫ്’ താരമായി മാത്രം മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.…
Read More »
