FoodLIFELife Style

ചക്കയാണോ ? അതോ പൈനാപ്പിളോ? ഇതാണ് പൈനാപ്പിൾ ചക്ക അഥവാ സീഡ്‌ലെസ് ജാക്ക് !

ണ്ടൊക്കെ നാടൻ പ്ലാവിനങ്ങളായിരുന്നു നമ്മുടെ നാട്ടിൽ കൂടുതൽ. എന്നാൽ ഇന്ന് സ്വദേശിയും വിദേശിയും ആയ നൂറുകണക്കിന് പ്ലാവ് ഇനങ്ങൾ പ്രചാരത്തിലുണ്ട്. ചക്കയ്ക്ക് പ്രിയവും പ്രചാരവും ഏറിയതോടെ പ്ലാവ് നടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പെട്ടെന്ന് കായ്ച്ച് ഫലം തരുന്ന ഹൈബ്രിഡ് തൈകൾക്കാണ് ആളുകൾ ഏറെയുള്ളത്. അധികം പൊക്കം വയ്ക്കാത്ത ഇത്തരം മരങ്ങളിലെ ചക്ക പറിച്ചെടുക്കാനും എളുപ്പമാണ്. ചക്ക പോലെ തന്നെ ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്ന പുതിയ ഇനം പഴമാണ് പൈനാപ്പിൾ ജാക്ക് അഥവാ സീഡ്‌ലെസ് ജാക്ക്. സാധാരണ ചക്കയെപ്പോലെ കുരുവും ചുളകളുമുണ്ടാകില്ല, രുചിയിലും വ്യത്യാസമുണ്ട്. തായ്‌ലന്‍ഡില്‍ നിന്നു തന്നെയാണ് ഈയിനവും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്.

വ്യത്യസ്തമായ ചക്ക

സാധാരണ ചക്കയില്‍ നിന്ന് വ്യത്യസ്തമാണ് ഈയിനം. കുരുവോ ചുളകളോ ഉണ്ടാവില്ല, ചക്കയുടെ പുറമെ ഉള്ള തൊലി പൈനാപ്പിള്‍ ചെത്തുന്നത് പോലെ ചെത്തി കളഞ്ഞു കഷ്ണങ്ങളാക്കി കഴിക്കാം, അതുകൊണ്ട് തന്നെ 80 ശതമാനത്തോളം ഭക്ഷ്യയോഗ്യമാണ്. സാധാരണ ചക്കയില്‍ കാണുന്നതു പോലെയുള്ള പശയും മടലുമെല്ലാം വളരെ കുറവാണ്. ഇതിനാല്‍ മുറിച്ചെടുക്കാനും കഴിക്കാനുമെല്ലാം നിഷ്പ്രയാസം സാധിക്കും.

രുചിയിലും മാറ്റം

സാധാരണ ചക്കയുടെ രുചിയല്ല സീഡ്‌ലെസ് ജാക്കിനുള്ളത്. രുചിയില്‍ നല്ല മാറ്റമുണ്ട്. ഒരു ചക്ക ഏതാണ് 10 മുതല്‍ 15 വരെ തൂക്കം വരും. ഫുഡ് ഡക്കറേഷനൊക്കെ കഷ്ണങ്ങളാക്കി വയ്ക്കാനിത് ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ പല നഴ്‌സറികളും ഈയിനത്തിന്റെ തൈകള്‍ വില്‍ക്കുന്നുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ ഇതു നല്ല പോലെ വിളവ് തരുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Back to top button
error: