LIFE
-
‘നല്ല സമയ’ത്തിൻ്റെ സമയം തെളിയുമോ ? എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു
ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്. “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി”, എന്നാണ് കേസ് റദ്ദാക്കിയ വിവരം അറിയിച്ചു കൊണ്ട് ഒമർ കുറിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ശേഷം 2023…
Read More » -
മദ്യം അരുതേ: ചായ. കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കൂ; വേനൽ ചൂടിൽ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങള്‍
വേനല്‍ക്കാല ഭക്ഷണം മറ്റ് കാലാവസ്ഥയിലെ ഭക്ഷണങ്ങളുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ കടുത്ത ചൂടിനെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മദ്യം, ചായ , കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കുക. പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും. വേനല്‍ക്കാലത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. വ്യത്യസ്തങ്ങളായ വൈറല്‍ പനികൾ കേരളമാകെ വ്യാപിച്ചു കഴിഞ്ഞു. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ രോഗങ്ങളും ചൂടുകാലത്ത് പതിവാണ്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട…
Read More » -
സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച വീഡിയോ പുറത്തുവിട്ട് കുടുംബം; നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാനുണ്ടെന്ന് സഹോദരൻ
നടിയും അവതാരകയുമായ സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാൻ ബാക്കിയുണ്ടെന്ന് സഹോദരൻ എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകൾ അപ്‍ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു. സുബി സുരേഷ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസങ്ങൾക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോൾ പബ്ലിഷ് ചെയ്‍തിരിക്കുന്നത്. സുബി സുരേഷിനെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരൻ എബി സുരേഷ് എത്തിയിരുന്നു. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ് എന്നായിരുന്നു എബി സുരേഷ് വീഡിയോയിൽ വ്യക്തമാക്കിയത്. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾമാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങൾ കഷ്‍ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ…
Read More » -
പഠാനിലെ വെട്ടി മുറിച്ച ആ രംഗങ്ങൾ ഒടിടിയില്‍ കാണാമെന്ന് സംവിധായകന്‍
മുംബൈ: പഠാന്‍ സിനിമ കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ റെക്കോഡാണ് സൃഷ്ടിച്ച് മുന്നേറുന്നത്. അതിനിടയില്‍ ചിത്രത്തിലെ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്. സിനിമയിലെ നടൻ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രമായ പഠാന് മതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ. എന്നാല്‍ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന ചിത്രത്തില്‍ നിന്നും വെട്ടിയ ഒരു രംഗം ചിലപ്പോള്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്‍റെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്ര രൂപീകരണത്തില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും സിദ്ധാർത്ഥ് ആനന്ദ് പറയുന്നു. പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് പഠാന്‍ എന്ന…
Read More » -
എസ്.പി. വെങ്കിടേഷ് ഈണമിട്ട ‘കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ സൂപ്പർ ഹിറ്റ് – വീഡിയോ
♦ അജയ് തുണ്ടത്തിൽ മെലഡിയുടെ രാജാവ് എസ്.പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ‘കിട്ടിയാൽ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ‘ കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഊട്ടിയിലെ വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ, അഭിനയിപ്പിക്കാൻ പറ്റാതെ രണ്ട് സംവിധാന സഹായികൾ പറഞ്ഞു വിടുന്നിടത്താണ് ‘കിട്ടിയാൽ ഊട്ടി’ ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്കു വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ സംവിധാന സഹായികൾ തെരഞ്ഞടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസം പ്രമേയമാക്കി ആവിഷ്കരിച്ചതാണ് ‘കിട്ടിയാൽ ഊട്ടി.’ ജോ ജോസഫാണ് വീഡിയോയുടെ സംവിധായകൻ. നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നതും സംവിധായകൻ തന്നെ. ഒപ്പം അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചത് ബ്രിട്ടീഷ് സിനിമകളിലൂടെ പ്രശസ്തയായ…
Read More » -
നടൻ സൂര്യയ്ക്ക് പിന്നാലെ ‘പിതാമകൻ’ നിർമാതാവ് വി.എ. ദുരെയ്ക്ക് സഹായവുമായി സ്റ്റൈയ്ൽ മന്നൻ രജനികാന്ത്
ചെന്നൈ: നടൻ സൂര്യയ്ക്ക് പിന്നാലെ നിർമാതാവ് വിഎ ദുരെയ്ക്ക് സഹായവുമായി രജനികാന്ത്. ദുരെയോട് ഫോണിൽ സംസാരിച്ച രജനികാന്ത് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘ജയിലറി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നിർമാതാവിനെ കാണാമെന്നും രജനികാന്ത് ഉറപ്പ് നൽകി. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ദുരൈ. എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്ന ആളാണ് വി എ ദുരെ. നിരവധി സൂപ്പർ ഹിറ്റുകൾ ഇദ്ദേഹത്തിന്റെ നിർമാണത്തിൽ തമിഴ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമകളിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് പിന്നാലെയാണ് ദുരവസ്ഥയിൽ എത്തിയത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം. അടുത്തിടെ ഒരു സുഹൃത്ത് ആണ് ദുരെയുടെ അവസ്ഥ പറഞ്ഞു കൊണ്ടുള്ളൊരു വീഡിയോ പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടന്‍ സൂര്യ സഹായഹസ്തവുമായി എത്തുക ആയിരുന്നു. സൂര്യയുടെ പിതാമകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആണ് ഇദ്ദേഹം. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ…
Read More » -
രണ്‍ബിര്‍ കപൂറിന്റെ റൊമാന്റിക് കോമഡി ‘തു ഝൂടി മേയ്ൻ മക്കാര്‍’ കുതിപ്പ് തുടരുന്നു
രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രത്തിന് മികച്ച കളക്ഷനാണ് റിലീസിന്റെ തൊട്ടടുത്ത ദിവസവും ലഭിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടിയും സ്വന്തമാക്കി ആകെ കളക്ഷൻ 26.07 കോടിയിലെത്തിയിരിക്കുകയാണ്. ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar maintains the grip on Day 2… A 34.27% decline…
Read More » -
സഭാതര്‍ക്കം: നിയമ നിര്‍മ്മാണത്തിനെതിരേ കടുത്ത നിലപാടുമായി ഓര്‍ത്തഡോക്‌സ് സഭ; നാളെ പളളികളില്‍ പ്രതിഷേധ ദിനം
കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോസ് സഭ. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ നാളെ കുര്‍ബാനയ്ക്ക് ശേഷം സഭയിലെ എല്ലാ പളളികളിലും പ്രതിഷേധദിനമായി ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഇതിന് പുറമേ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല.ഇത് ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ഒരു വിശ്വാസിക്കുപോലും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കാതിരിക്കേ ആരാധനാ സ്വതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പളളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുളള ബോധപുര്‍വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്‍ നടപ്പാക്കിയാല്‍ പ്രശ്‌നം…
Read More » -
തീയറ്ററുകളിൽ പ്രേക്ഷകരെ ‘രോമാഞ്ചം’ കൊള്ളിച്ച ബോക്സ് ഓഫീസ് ഹിറ്റ് രോമാഞ്ചം ഒരു മാസം കൊണ്ട് നേടിയത്
മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആണ് രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിക്കാൻ തുടങ്ങി. ആബാലവൃദ്ധം പ്രേക്ഷകർ ഒരേ സ്വരത്തിൽ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടർ വാരങ്ങളിൽ തിയറ്ററുകളിൽ കാണാൻ സാധിച്ചത്. നാലാം വാരത്തിൽ എത്തിയപ്പോൾ കേരളത്തിൽ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോൾ ചിത്രം നേടിയ കളക്ഷൻ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. https://twitter.com/Forumkeralam2/status/1633795847715446784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633795847715446784%7Ctwgr%5E2b9bb42955204991b50a80f702d18e28385a9c8f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FForumkeralam2%2Fstatus%2F1633795847715446784%3Fref_src%3Dtwsrc5Etfw വിവിധ ബോക്സ് ഓഫീസ് ട്രാക്കർമാർ മുന്നോട്ടുവെക്കുന്ന കണക്കുകൾ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കേരളത്തിൽ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് 3.6 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ്…
Read More » -
പതറാതേ ‘പഠാന്‍’… ആറാമത്തെ ബുധനാഴ്ചയും ഭേദപ്പെട്ട കളക്ഷന്‍
ഹിന്ദി സിനിമകളുടെ ചരിത്രത്തില്‍ തന്നെ രാജ്യത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണിത്. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ ഏഴാം വാരത്തിലും തിയറ്ററുകളില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. തൂ ഛൂട്ടീ മേം മക്കാര്‍ അടക്കം ബോളിവുഡില്‍ നിന്നുള്ള പുതിയ റിലീസുകള്‍ എത്തിയിട്ടും വിജയപ്പകിട്ടിന് മങ്ങലേല്‍ക്കാതെയുള്ള കളക്ഷന്‍ ചിത്രത്തിന് ഇപ്പോഴും നേടാനാവുന്നുണ്ട് എന്നതാണ് കൌതുകം. ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ചിത്രം മികച്ച കളക്ഷനാണ് ചിത്രം നേടിയത്. വെള്ളി 1.05 കോടി, ശനി 2.05 കോടി, ഞായര്‍ 2.55 കോടി, തിങ്കള്‍ 75 ലക്ഷം, ചൊവ്വ 1.25 കോടി, ബുധന്‍ 70 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. പഠാന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 519 കോടിയാണ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകള്‍ ഇതുവരെ നേടിയിട്ടുള്ളത് 18.49 കോടിയാണ്. എല്ലാ…
Read More »