LIFEMovie

എസ്.പി. വെങ്കിടേഷ് ഈണമിട്ട ‘കിട്ടിയാൽ ഊട്ടി’ മ്യൂസിക് വീഡിയോ സൂപ്പർ ഹിറ്റ് – വീഡിയോ

♦ അജയ് തുണ്ടത്തിൽ

മെലഡിയുടെ രാജാവ് എസ്.പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ടിരിക്കുന്ന ‘കിട്ടിയാൽ ഊട്ടി’ എന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. ‘ കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഊട്ടിയിലെ വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ, അഭിനയിപ്പിക്കാൻ പറ്റാതെ രണ്ട് സംവിധാന സഹായികൾ പറഞ്ഞു വിടുന്നിടത്താണ് ‘കിട്ടിയാൽ ഊട്ടി’ ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്കു വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ സംവിധാന സഹായികൾ തെരഞ്ഞടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസം പ്രമേയമാക്കി ആവിഷ്കരിച്ചതാണ് ‘കിട്ടിയാൽ ഊട്ടി.’

ജോ ജോസഫാണ് വീഡിയോയുടെ സംവിധായകൻ. നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നതും സംവിധായകൻ തന്നെ. ഒപ്പം അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചത് ബ്രിട്ടീഷ് സിനിമകളിലൂടെ പ്രശസ്തയായ സൂസൻ ലൂംസഡൻ ആണ്. തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസാണ്. ഗാനരചന- വിനായക് ശശികുമാർ, ആലാപനം- ശ്രീകാന്ത് ഹരിഹരൻ. പി.ആർ.ഒ അജയ് തുണ്ടത്തിൽ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: