LIFEMovie

പഠാനിലെ വെട്ടി മുറിച്ച ആ രംഗങ്ങൾ ഒടിടിയില്‍ കാണാമെന്ന് സംവിധായകന്‍

മുംബൈ: പഠാന്‍ സിനിമ കളക്ഷനില്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ റെക്കോഡാണ് സൃഷ്ടിച്ച് മുന്നേറുന്നത്. അതിനിടയില്‍ ചിത്രത്തിലെ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ്. സിനിമയിലെ നടൻ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രമായ പഠാന് മതമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

എന്നാല്‍ പഠാന്‍ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന ചിത്രത്തില്‍ നിന്നും വെട്ടിയ ഒരു രംഗം ചിലപ്പോള്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്‍റെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്ര രൂപീകരണത്തില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും സിദ്ധാർത്ഥ് ആനന്ദ് പറയുന്നു.

Signature-ad

പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് പഠാന്‍ എന്ന പേര് ലഭിച്ചതെന്നാണ് ഷാരൂഖിന്‍റെ കഥാപാത്രം പറയുന്നത്. ആ രംഗങ്ങളും ചിത്രത്തിലുണ്ട്.

ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പഠാന്‍റെ മതത്തെക്കുറിച്ച് പ്രതികരിച്ചത്. ഈ കാര്യത്തില്‍ അബ്ബാസിനും ശ്രീധറിനും ആദിക്കും (ആദിത്യ ചോപ്ര) എനിക്കും ഒരേ വിശ്വാസ പ്രമാണമായിരുന്നു. സിനിമയിലാണ് ഞങ്ങള്‍ വിശ്വസിച്ചത്. അതിനാൽ, അദ്ദേഹത്തിന് (പഠാന്) പേരില്ല. പഠാനെ അമ്മ തീയറ്ററില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സിനിമയില്‍ പറയുന്നത്. ആ സമയത്ത് അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം – സംവിധായകന്‍ പറയുന്നു.

ഇത്തരം ഒരു ആശയത്തെ നമ്മുടെ കൂട്ടത്തിലെ ആരും ചെറുതായി കണ്ടില്ല. മോശമാണ് എന്ന് പറഞ്ഞില്ല. മികച്ച ആശയമാണ് എന്ന് തന്നെ വിശ്വസിച്ചു. പിന്നീട് ആ കഥാപാത്രം ഒരു കാരണത്താല്‍ പഠാന്‍ ആയി. ഇപ്പോൾ അവന് മതമില്ല, അവൻ അവന്റെ രാജ്യം മാത്രമാണ് പ്രധാനം – സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞു.

Back to top button
error: