LIFE

  • ലിയോയില്‍ വിജയിക്കൊപ്പം അഭിനയിക്കാന്‍ സായി പല്ലവിയെ വിളിച്ചു, പക്ഷേ… യുവാക്കളുടെ ഹൃദയം കവർന്ന ‘മലർ മിസ്’ നോ പറഞ്ഞു; എന്തുകൊണ്ട് ?

    മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. ലിയോയില്‍ അഭിനയിക്കുന്ന ഒരോ താരത്തിന്‍റെയും വിശേഷങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു താരത്തിന്‍റെ കാര്യവും വാര്‍ത്തയാകുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടി സായി പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  2015 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി  അഭിനയരംഗത്തേക്ക് വന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ  മലർ ടീച്ചര്‍ യുവാക്കളുടെ ഹൃദയം കവർന്നു. സായ് പല്ലവിയുടെ പ്രകടനം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാക്കി. അതിനു ശേഷം കോളിവുഡില്‍ എത്തിയ സായിപല്ലവി മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച വിജയം തമിഴില്‍ സായിക്ക് നേടാന്‍ സാധിച്ചില്ല. അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം…

    Read More »
  • മറ്റൊരു യുവതാരം കൂടി വിവാഹിതനായി, വധു ആരാണെന്ന് അറിയുമോ? ആശംസകളുമായി മലയാളികള്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രാഹുല്‍ മാധവ്. നിരവധി മലയാളം സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം ധാരാളം മികച്ച സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയില്‍ ഇദ്ദേഹം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദീപശ്രീ എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ബംഗളൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം തന്നെ നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ഷാജി കൈലാസ് ഇദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതുകൂടാതെ നിര്‍മ്മാതാവായ ബാദുഷ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തമിഴ് സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലൂടെ ആണ് താരം കരിയര്‍ മലയാളത്തില്‍ ആരംഭിക്കുന്നത്. ‘ആദം ജോണ്‍’ എന്ന സിനിമയില്‍ താരം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘പൊറിഞ്ചു മറിയം ജോസ്’…

    Read More »
  • മഞ്ജു വാര്യരും സൗബിനും വീണ്ടും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു

    മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്‍റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന…

    Read More »
  • രണ്‍ബീര്‍ കപൂറിന്റെ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ വൻ ഹിറ്റിലേക്ക്, കളക്ഷൻ റിപ്പോര്‍ട്ട്

    രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രമാണ് ‘തൂ ഝൂതി മേയ്‍ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രം വൻ ഹിറ്റാകുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും തുടര്‍ന്ന് 10.34 കോടി, 10.56 കോടി, 16.57 കോടി, 17.08 കോടി എന്നിങ്ങനെ നേടി കളക്ഷൻ 70.24 കോടിയിലെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar packs a solid number in its…

    Read More »
  • നിങ്ങൾ കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം

    അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംത്സാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. അതേസമയം ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള സാധ്യതയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ആണ് കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്നത്’മോശം കൊളസ്‌ട്രോള്‍’…

    Read More »
  • മിഥുന്‍ രമേശ് ആശുപത്രി വിട്ടു; ഒരു കാര്യംകൂടി ബാക്കിയുണ്ട്, നടന്റെ രോഗവിവരം ഇങ്ങനെ

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ പരിപാടികള്‍ വഴിയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മലയാളം സിനിമകളില്‍ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുമുണ്ടായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ബെല്‍സ് പാഴ്‌സി എന്ന രോഗമായിരുന്നു. ഈ രോഗം പിന്നീട് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോഴും പ്രക്രിയകള്‍ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഫിസിയോതെറാപ്പി കൂടി ഇനി ബാക്കിയുണ്ട് എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും മിഥുന്‍ അറിയിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയത്. മുഖത്തിന് താല്‍ക്കാലികമായി ഉണ്ടാകുന്ന ഒരു കോടല്‍ അസുഖം ആണ് ഇത്. സമൂഹമാധ്യമങ്ങള്‍…

    Read More »
  • ‘കൈയുറ’ അണുബാധ തടയുമോ, അണുബാധ പടരാൻ വഴി തുറക്കുമോ…?

    ഡോ. വേണു തോന്നയ്ക്കൽ നാം പല അവസരങ്ങളിലും കൈയുറകൾ ധരിക്കാറുണ്ട്. ആരോഗ്യ രംഗവുമായി ബന്ധപ്പെടുന്നവരാണ് പ്രധാനമായും കൈയുറകൾ ധരിക്കാറുള്ളത്. ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും മാലിന്യ നിർമ്മാർജ്ജന ജോലികളിൽ ഏർപ്പെടുന്നവരും അങ്ങനെ വിവിധതരം തൊഴിലുമായി ബന്ധപ്പെടുന്നവർ കൈയുറ ധരിക്കാറുണ്ട്. എന്തിനേറെ കൈകളിൽ സോപ്പ് അലർജി ഉള്ളവരും പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും കൈയുറകൾ ഉപയോഗിക്കുന്നു. എന്നാൽ കൈയുറ കൂടുതൽ ജനശ്രദ്ധ നേടിയത് ഈ കൊറോണ കാലത്താണ്. എന്തിനാണ് നാം കയ്യുറകൾ ധരിക്കുന്നത് എന്ന് എത്രപേർ ചിന്തിക്കുന്നു…? ഉത്തരം ഇതുകൂടി വായിച്ചിട്ടാവാം. ചില ലഘു ഭക്ഷണശാലകൾ, കാൻറീനുകൾ, ബേക്കറികൾ, ട്രെയ്നിലെ പാൻട്രി കാറുകൾ എന്നിവിടങ്ങളിൽ ഭക്ഷണം എടുത്തു തരുന്നവർ അവരുടെ കൈകളിൽ കൈയുറ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇത് കാണുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത് ? ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ ബോധം, ശുചിത്വബോധം ഒക്കെയും വളരെ മെച്ചപ്പെട്ടതാണെന്ന് കരുതി നാം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. തീർച്ചയായും അഭിമാനിക്കാൻ വകയുള്ളതാണ്. അത്തരക്കാരോട് സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയും…

    Read More »
  • ‘സപ്പോട്ട’ കഴിക്കു, പോഷക സമ്പുഷ്ടം: ഫലങ്ങൾ അത്ഭുതം; ദഹനത്തിന് ഉത്തമം

    ബ്രൗണ്‍ നിറമുള്ള ‘സപ്പോട്ട’ രുചിയില്‍ മാത്രമല്ല ഗുണത്തിലും മുൻ പന്തിയിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ‘സപ്പോട്ട’ നല്ലതാണ്. എന്നാല്‍ ‘സപ്പോട്ട’ ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഒരു ‘സപ്പോട്ട’പ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് ‘സപ്പോട്ട’യ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കിൽ ‘സപ്പോട്ട’ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ അമാന്തിക്കരുത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ‘സപ്പോട്ട’യ്ക്കുണ്ട്. വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ‘സപ്പോട്ട’ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ‘സപ്പോട്ട’യില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ‘സപ്പോട്ട’യുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

    Read More »
  • ഓസ്കാര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് റാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവയ്ക്കില്ല, പകരം വേദിയിൽ നിറഞ്ഞാടുക ഈ നടി

    ഏറെ പ്രതീക്ഷയോടെയാണ് ഓസ്കർ പ്രഖ്യാപനത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്.  എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നു എന്നതാണ് രാജ്യത്ത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് നിശ ശ്രദ്ധേയമാകാന്‍ കാരണം. ഇതേ ഗാനത്തിന്  ഗോൾഡൻ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം  ലഭിച്ചിരുന്നു. അവാര്‍ഡിന് പരിഗണിക്കുന്നു എന്നതിനൊപ്പം തന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട  ഗാനം  ഓസ്കർ വേദിയിലും അവതരിപ്പിക്കപ്പെടും.  രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ് ഗാനം  അവതരിപ്പിക്കുക. നേരത്തെ  ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. വൈറലായ ഈ ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും  അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്.  താരം തന്നെയാണ് ഇക്കാര്യം…

    Read More »
  • ‘നല്ല സമയ’ത്തിൻ്റെ സമയം തെളിയുമോ ? എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു

    ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്. “നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി”, എന്നാണ് കേസ് റദ്ദാക്കിയ വിവരം അറിയിച്ചു കൊണ്ട് ഒമർ കുറിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ശേഷം 2023…

    Read More »
Back to top button
error: