LIFEMovie

‘നല്ല സമയ’ത്തിൻ്റെ സമയം തെളിയുമോ ? എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു

മർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്.

“നല്ല സമയം” സിനിമക്ക് എതിരെ കോഴിക്കോട്‌ എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു,കേരള ഹൈകോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നതെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യൻമാർക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തിൽ എന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി”, എന്നാണ് കേസ് റദ്ദാക്കിയ വിവരം അറിയിച്ചു കൊണ്ട് ഒമർ കുറിച്ചത്.

Signature-ad

കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് നല്ല സമയത്തിനെതിരെ എക്സൈസ് കേസെടുത്തത്. സിനിമയുടെ റിലീസിന് പിന്നാലെ ആയിരുന്നു ഇത്. ശേഷം 2023 ജനുവരി 2ന് ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുകയും ചെയ്തു. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തത്.

ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു.

 

Back to top button
error: