LIFEMovie

നടൻ സൂര്യയ്ക്ക് പിന്നാലെ ‘പിതാമ​കൻ’ നിർമാതാവ് വി.എ. ദുരെയ്ക്ക് സഹായവുമായി സ്റ്റൈയ്ൽ മന്നൻ രജനികാന്ത്

ചെന്നൈ: നടൻ സൂര്യയ്ക്ക് പിന്നാലെ നിർമാതാവ് വിഎ ദുരെയ്ക്ക് സഹായവുമായി രജനികാന്ത്.  ദുരെയോട് ഫോണിൽ സംസാരിച്ച രജനികാന്ത് സഹായം വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. ‘ജയിലറി’ന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ശേഷം നിർമാതാവിനെ കാണാമെന്നും രജനികാന്ത് ഉറപ്പ് നൽകി. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു ദുരൈ.

എവർ​ഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി നടത്തിയിരുന്ന ആളാണ് വി എ ദുരെ. നിരവധി സൂപ്പർ ഹിറ്റുകൾ ഇദ്ദേഹത്തിന്റെ നിർമാണത്തിൽ തമിഴ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമകളിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് പിന്നാലെയാണ് ദുരവസ്ഥയിൽ എത്തിയത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് താമസം.

അടുത്തിടെ ഒരു സുഹൃത്ത് ആണ് ദുരെയുടെ അവസ്ഥ പറഞ്ഞു കൊണ്ടുള്ളൊരു വീഡിയോ പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട നടന്‍ സൂര്യ സഹായഹസ്തവുമായി എത്തുക ആയിരുന്നു. സൂര്യയുടെ പിതാമകന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആണ് ഇദ്ദേഹം. കാലിന് സംഭവിച്ച വലിയ മുറിവ് ഉണങ്ങാത്തതാണ് ദുരെയുടെ പ്രധാന ആരോഗ്യ പ്രശ്നം.

എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമ​കൻ, ​ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ കമ്പനിയുടെ കീഴില്‍ ഒരുക്കിയത്. അതേസമയം 2003 ല്‍ സംവിധായകന്‍ ബാലയ്ക്ക് പുതിയ സിനിമ ചെയ്യാന്‍ ദുരെ അഡ്വാന്‍സ് നല്‍കി 25 ലക്ഷമാണ് ദുരെ നല്‍കിയത്. എന്നാല്‍ ആ ചിത്രം നടന്നില്ല. എന്നാല്‍ ബാല ഈ തുക തിരിച്ചു നല്‍കിയില്ല. പിന്നീട് 2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്ന് പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: