LIFEMovie

രണ്‍ബിര്‍ കപൂറിന്റെ റൊമാന്റിക് കോമഡി ‘തു ഝൂടി മേയ്ൻ മക്കാര്‍’ കുതിപ്പ് തുടരുന്നു

ണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രത്തിന് മികച്ച കളക്ഷനാണ് റിലീസിന്റെ തൊട്ടടുത്ത ദിവസവും ലഭിച്ചിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടിയും സ്വന്തമാക്കി ആകെ കളക്ഷൻ 26.07 കോടിയിലെത്തിയിരിക്കുകയാണ്. ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് രണ്‍ബിര്‍ ചിത്രം വിതരണം ചെയ്‍തിരിക്കുന്നത്.

‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ’യെന്ന ചിത്രമായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായി വേഷമിട്ട് ‘തൂ ഝൂടി മേയ്‍ൻ മക്കാറി’നു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. അയൻ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ശിവ’ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ അഭിനയിച്ചത്. നായിക ‘ഇഷ’യായി ആലിയ ഭട്ടും ചിത്രത്തില്‍ വേഷമിട്ടു. മികച്ച പ്രതികരണമാണ് രണ്‍ബിര്‍ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തി. നാഗാര്‍ജുന, മൗനി റോയ്, ഡിംപിള്‍ കപാഡിയ, ഫരിദ ദേവി തുടങ്ങിയവരും വേഷമിട്ട ‘ബ്രഹ്‍മാസ്‍ത്ര’യ്‍ക്ക് ശേഷം ‘തൂ ഝൂടി മേയ്‍ൻ മക്കാറും’ ഗംഭീര അഭിപ്രായം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Back to top button
error: