LIFE
-
ശുനകയുവരാജനിവൻ… നെയ്‍മറിലെ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
ബ്രസീൽ ഫുട്ബോൾ താരത്തിൻറെ പേര് ടൈറ്റിൽ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നെയ്മർ. വി സിനിമാസ് ഇന്റർനാഷനണലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്‍മറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‍ലെനുമാണ്. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങൾ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവൻ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അടുത്തകാലത്ത് മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവർ, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയൊക്കെ രചിച്ചത് വിനായക് ശശികുമാർ ആയിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. നസ്‍ലെൻ, മാത്യു എന്നിവർക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ എന്നിവരും…
Read More » -
കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകകാലുകളിലെ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം കാത്സ്യത്തിന്റെ കുറവുകൊണ്ട് അനുഭവപ്പെടാം. 2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. 3. വരണ്ട ചര്‍മ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതും കാത്സ്യക്കുറവ് മൂലമാകാം. 4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്. 5. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Read More » -
ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ചൂട് നാരങ്ങാ വെള്ളം
രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ കൂടുതൽ ക്ഷണിച്ചുവരുത്തുക മാത്രമേ ചെയ്യൂ എന്നതാണ് യാഥാർത്ഥ്യം. രാവിലത്തെ ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത്. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്. ശ്വാസകോശത്തിലെ വിഷാംശത്തെ പതുക്കെ പുറന്തള്ളാനും ദിവസേനയുള്ള ചൂട് നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം വഴി സാധിക്കും.അതിനാൽ പുകവലി ശീലമുള്ളവർ അത് നിർത്തുന്നതോടൊപ്പം…
Read More » -
കുട്ടികൾക്കുള്ള ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏതെന്ന് അറിയാമോ ?
രാത്രിയെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമാണ് രാവിലത്തെ ഭക്ഷണം.അതിനാല്‍ തന്നെ നമ്മൾ കഴിക്കുന്ന പ്രാതല്‍ ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതായിരിക്കണം.വിശപ്പു മാറാന്‍ കഴിയ്ക്കുക എന്നതിനേക്കാള്‍ ഉപരിയായി ഈ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടു വേണം പ്രാതല്‍ തെരഞ്ഞെടുക്കാന്‍. പോഷകഗുണമുള്ള ബ്രേക്ഫാസ്റ്റിന്റെ കാര്യം പറയുമ്പോള്‍ വിദേശികളും സ്വദേശികളുമെല്ലാം ഒരു പോലെ അംഗീകരിച്ച ഒന്നാണ് -മുട്ട പ്രാതലിന് ഏറ്റവും നല്ല വിഭവമാണ് മുട്ട.ഇത് പല രൂപത്തിലും നമുക്ക് കഴിയ്ക്കാൻ സാധിക്കും.ബ്രെഡും മുട്ട ഓംലറ്റും സാര്‍വത്രികമായി അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള പ്രാതല്‍ കൂടിയാണ്.രാവിലെ മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ… കോളീന്‍ അടങ്ങിയ ഒന്നാണ് ഓംലറ്റ്.ഇത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.അതിനാല്‍ തന്നെ രാവിലെ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും പഠിയ്ക്കുന്ന കുട്ടികള്‍ക്ക്. തലച്ചോറിലെ നെര്‍വുകള്‍ക്കും മറ്റും ഏറെ ഗുണകരമാണ് ഇത്.അതു പോലെ ഏറെ ഊര്‍ജം ന്ല്‍കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ പ്രോട്ടീനുകള്‍ മസിലുകള്‍, ടിഷ്യൂ എന്നിവയ്ക്ക് ഏറെ നല്ലതാണ്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം…
Read More » -
ഉണക്കമീനിൽ ‘ഉണങ്ങിയിരിക്കുന്ന’ അപകടം
പണ്ടുകാലത്തെ അപേക്ഷിച്ച് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഇന്ന് ഉണക്കമത്സ്യങ്ങളുടേത്.കാരണം വാങ്ങുന്നതിന്റെ നാലിരട്ടിക്കാണ് വിൽപ്പനയെന്നതിനാൽ കൊള്ളലാഭമാണ് കച്ചവടക്കാർ ഇതുവഴി വാരിക്കൂട്ടുന്നത്.അധികനാൾ കേടാകാതെ ഇരിക്കുമെന്നതും ഉണക്കമീനിന്റെ മറ്റൊരു പ്രത്യേകതയാണ്. പണ്ടൊക്കെ നമുക്കാവശ്യമായ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. പച്ച മത്സ്യത്തിൻ്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും സംരക്ഷിക്കപ്പെടുന്നുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ചാള, ചെമ്മീൻ, കൊഴുവ തുടങ്ങിയവയാണ് പ്രധാന ഉണക്കമത്സ്യങ്ങളും. മീനിലെ ഒമേഗ 3 ഗുണങ്ങളും ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളും ഉണക്കമീനിലും കാണാം.ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.വിറ്റാമിനുകളും ധാതുലവണങ്ങളും നിറഞ്ഞ ഉണക്കമീൻ, പച്ച മത്സ്യം പോലെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളും…
Read More » -
ഇതൊക്കെ ഇക്കായ്ക്ക് നിസാരം! ഏത് ഭാഷയും ഇവിടെ സെറ്റാണ്; ഏജന്റിലെ തെലുങ്ക് സംഭാഷണങ്ങളിൽ കസറി മമ്മൂട്ടി – ഡബ്ബിംഗ് വീഡിയോ
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തിലാണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. View this post on Instagram A post shared by Mammootty (@mammootty) ഏജന്റ് ഡബ്ബിംഗ് എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി ചിരിച്ചത് ഓരോ ആരാധകന്റെയും മനസ്സിൽ കുളിരു കോരുന്ന രംഗമായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. “ഏത്…
Read More » -
അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: അഞ്ച് വിഭാഗങ്ങളിലായി പത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരവ്
അമേരിക്കയിലെ ന്യൂജേഴ്സിയിൽ ശനിയാഴ്ച നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അഞ്ചു വിഭാഗങ്ങളിലായി പത്ത് മികച്ച ആരോഗ്യപ്രവർത്തകരെയാണ് ആദരിക്കുന്നത്.വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. വടക്കേ അമേരിക്കയിലെ ലോസ് അഞ്ചലസിലും ടൊറന്റോയിലും വിജയകരമായി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഇനി ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അവസരമായി മാറുകയാണ്. ഏപ്രിൽ 29ന് ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. പോൾ കറുകപ്പള്ളിൽ കേരള ടൈംസ് ആണ് ഇവന്റ് പാർട്ണർ. നെഫ്രോളജി രംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്ന ഡോ. മധു ഭാസ്കരനെ മികച്ച ഡോക്ടർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷമായി നഴ്സായി സേവനം ചെയ്യുന്ന ലീലാമ്മ വടക്കേടം ആണ് ബെസ്റ്റ് നേഴ്സ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോക്ടർ ആനി ജോർജിന് മികച്ച നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം നൽകും. ആൽബിനി…
Read More » -
വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 1 ഒടിടിയിലേക്ക്
ചെന്നൈ: സംവിധായകൻ വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ പാര്‍ട്ട് 1. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ ഹാസ്യ നടന്‍ സൂരിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് വരുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍,…
Read More » -
തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനായ അശോക് സെല്‍വൻ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തു
തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനാണ് അശോക് സെൽവൻ. അശോക് സെൽവൻ ചിത്രം ‘സഭാ നായകന്റെ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ശിവകാർത്തികേയൻ. സി എസ് കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോർട്ട്. മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ൽ വേഷമിടുന്നു.അശോക് സെൽവൻ ചിത്രത്തിൽ സ്‍കൂൾ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിർമാണം. ലിയോൺ ജെംയിസാണ് ചിത്രത്തിന്റെ സംഗീതം. ഗണേശ് ശിവ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫർ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടർ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ശ്രീധർ, ലൈൻ പ്രൊഡ്യൂസർ വിക്കിസ് ആർഎ,…
Read More » -
സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ; ശ്രീനാഥ് ഭാസിക്കും ഷെയിനിനും സിനിമയിൽ വിലക്ക്
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ പറയുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും…
Read More »