LIFE

  • സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ; ശ്രീനാഥ് ഭാസിക്കും ഷെയിനിനും സിനിമയിൽ വിലക്ക്

    കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ പറയുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും…

    Read More »
  • യുവ താരങ്ങളായ മാത്യുവും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മര്‍ റിലീസ് പ്രഖ്യാപിച്ചു

    മലയാളത്തതിന്റെ യുവ താരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മർ ആരാധകർ കാത്തിരിക്കുന്നതാണ്. സുധി മാഡിസണാണ് ‘നെയ്‍മർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. നെയ്‍മർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. മാത്യു, നസ്‍ലെൻ എന്നിവർക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മർ’ എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു ‘നെയ്‍മർ’ മെയ് 12ന് റിലീസ് ചെയ്യും . ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിൽ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദ് ആണ്. ‘നെയ്‍മർ’ എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസൺ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ്…

    Read More »
  • ആദിത്യ കരികാലനും നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മിനിറ്റ് വീഡിയോ ​ഗാനം പുറത്തുവിട്ട് ‘പൊന്നിയന്‍ സെല്‍വന്‍ 2’ ടീം

    ബിഗ് സ്ക്രീനിൽ മുൻപും ഒട്ടേറെ വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള മണി രത്നത്തിൻറെ ഡ്രീം പ്രോജക്റ്റ്. ഇന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങളുടെ നീണ്ട നിര.. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം കഴിഞ്ഞ വർഷം എത്തുന്നതിന് മുൻപ് ചിത്രം നേടിയ പ്രീ റിലീസ് ഹൈപ്പിന് കാരണം ഇവയായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ചിത്രം എത്തിയതോടെ രണ്ടാം ഭാഗം വലിയ കാത്തിരിപ്പാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികൾ ആവേശത്തോടെ സ്വീകരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിന്നഞ്ജിറു നിലവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണൻ ആണ്. സംഗീതം എ ആർ റഹ്‍മാൻ. ഹരിചരൺ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവൽക്കരിക്കുന്ന ഗാനമാണിത്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. അഡ്വാൻസ് റിസർവേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 4ഡിഎക്സിലും റിലീസ്…

    Read More »
  • അവൾ ഒരു കൃത്യത്തിലാണ്… പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘മിസ്സിംഗ് ഗേള്‍’ റിലീസിന് തയ്യാറായി

    പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’. ‘മിസ്സിംഗ് ഗേൾ’ ചിത്രത്തിൽ സഞ്ജു സോമനാഥും ആഷിക അശോകനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അബ്‍ദുൾ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിലാണ് ‘മിസ്സിംഗ് ഗേൾ’ പ്രദർശനത്തിന് എത്തുക. മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’ എന്നാണ് റിപ്പോർട്ട്. ഷിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അബ്‍ദുൾ റഷീദിന്റെ സംവിധാനത്തിലുള്ള ‘മിസ്സിംഗ് ഗേളി’ന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് സച്ചിൻ സത്യ ആണ്. ഔസേപ്പച്ചൻ വാളക്കുഴി, ടി ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്നാണ് നിർമാണം. ഫൈൻ ഫിലിംസിന്റെ ബാനറിലാണ് ‘മിസ്സിംഗ് ഗേളി’ന്റെ നിർമാണം. വിശാൽ വിശ്വനാഥനും അഫ്‍സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സത്യജിത്ത് ആണ് ചിത്രത്തിന്റെ ഗാനരചന. ‘മിസ്സിംഗ് ഗേൾ’ ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പ്രൊജക്റ്റാണ്. ജയഹരി കാവാലമാണ് ചിത്രത്തിന്റെ…

    Read More »
  • മമ്മൂട്ടിയുടെ ശബ്‍ദഗാംഭീര്യത്തില്‍ ‘ഏജന്‍റ്’ മലയാളം ട്രെയ്‍ലര്‍ എത്തി

    നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‍ലർ ഏപ്രിൽ 18 ന് പുറത്തെത്തിയത് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. എന്നാൽ മലയാളി സിനിമാപ്രേമികൾ അതിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ ഡയലോഗുകൾ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്. മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കും മുൻപ് മുൻനിശ്ചയപ്രകാരം ട്രെയ്‍ലർ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തിൽ ചിത്രത്തിൻറെ മലയാളം ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂർണ്ണമായും ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് ആണ് എത്തുക. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ്…

    Read More »
  • കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് നടൻ ബാല ആരോഗ്യം വീണ്ടെടുക്കുന്നു; ബാലയ്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഭാര്യ എലിസബത്ത്

    നടൻ ബാല കരൾമാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ ഒരു ഫോട്ടോ ബാല തന്നെ പങ്കുവെച്ചിരുന്നു. എന്തായാലും പുതിയ വീഡിയോയും പുറത്തുവന്നതോടെ ആരാധകർ സന്തോഷത്തിലാണ്. നടൻ ബാലയ്‍ക്കൊപ്പം താനുമുള്ള വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നായിരുന്ന ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോർട്ട്. ബാലയുടെ പുതിയ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. https://youtu.be/HLBd73f45u0 മാർച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല…

    Read More »
  • ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച്, അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ അനൗൺസ്മെൻറും കൊച്ചിയിൽ നടന്നു. “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിനെതന്നെ പുനസൃഷ്ടിച്ചുക്കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ എത്തി എന്നതും ഏറെ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന…

    Read More »
  • വളരുന്ന കുട്ടികള്‍ക്ക് പനീർ നൽകൂ; രുചികരം, പോഷക സമൃദ്ധം, എണ്ണമറ്റ ഗുണങ്ങൾ: രോഗപ്രതിരോധ ശേഷി  കൂട്ടും, പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നൽകും

      കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീര്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8 ശതമാനം  പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ…

    Read More »
  • ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തി​ന്റെ ബുക്കിംഗ് ആരംഭിച്ചു

    മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആരാധകരുടെ ശ്രദ്ധയാകർഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ‘പൊന്നിയിൻ സെൽവനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികൾ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കർ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവർ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും ശ്രദ്ധയാകർഷിച്ചിരുന്നു. Don't miss the epic conclusion! Book your #PS2…

    Read More »
  • നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ​ഗാനത്തി​ന്റെ ലിറിക്കല്‍ വീഡിയോ പുറത്തു

    നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള ഒന്നാണ്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘കസ്റ്റഡി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘കസ്റ്റഡി’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതിൽ മകൻ യുവനും ഇളയരാജയ്‍ക്കൊപ്പമുണ്ട് . അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആർ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോർ, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. ‘കസ്റ്റഡി’യുടെ നിർമാണം ശ്രീനിവാസ സിൽവർ സ്‍ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്. നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘താങ്ക്യു’വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ്…

    Read More »
Back to top button
error: