LIFEMovie

ഇതൊക്കെ ഇക്കായ്ക്ക് നിസാരം! ഏത് ഭാഷയും ഇവിടെ സെറ്റാണ്; ഏജന്റിലെ തെലുങ്ക് സംഭാഷണങ്ങളിൽ കസറി മമ്മൂട്ടി – ഡബ്ബിം​ഗ് വീഡിയോ

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തിലാണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

 

View this post on Instagram

 

A post shared by Mammootty (@mammootty)

Signature-ad

ഏജന്റ് ഡബ്ബിം​ഗ് എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിം​ഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി ചിരിച്ചത് ഓരോ ആരാധകന്റെയും മനസ്സിൽ കുളിരു കോരുന്ന രം​ഗമായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. “ഏത് ഭാഷയും ഇവിടെ ഒക്കെയാണ് മുത്തേ, അങ്ങു തെലുങ്കിൽ നിന്നും ഇപ്പോഴും ഇക്കക്ക് അവസരങ്ങൾ തേടി വരുന്നു എങ്കിൽ ഇപ്പോഴും ഇക്കക്ക് അവിടുത്തെ പ്രേക്ഷകരുടെ ഇടയിൽ ഉള്ള സ്വാധീനം ചെറുത് ഒന്നും അല്ല, ശബ്ദങ്ങൾ കൊണ്ട് മായാജാലം തീർക്കുന്നവൻ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഏജന്റ്, പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തും. മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ബിഗ് ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

Back to top button
error: