LIFE

  • ജ്യോ മുത്താണ്… ഫിറ്റാണ്… ‘MOM തിരിച്ചിട്ടാല്‍ WOW’! തല കുത്തി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതിക – വീഡിയോ

    നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ജ്യോതിക. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. സൂര്യ-ജ്യോതിക താരദമ്പതികൾക്കും ഒരു വലിയ ഫാൻസ് കൂട്ടം തന്നെയുണ്ട്. ഹിന്ദി വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജ്യോതികയുടെ ഒരു വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജ്യോതിക തന്നെയാണ് തൻറെ വർക്കൗട്ട് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തല കുത്തി നിന്ന് വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെ ആണ് വീഡിയോയിൽ കാണുന്നത്. ‘MOM തിരിച്ചിട്ടാൽ WOW’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. 14 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. മൂന്നര ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. അതിൽ തന്നെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവിക മേനോൻ, സാധിക വേണുഗോപാൽ, ഗായത്രി ശങ്കർ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.   View this post on…

    Read More »
  • ഒമര്‍ ലുലുവും മനീഷയും തമ്മിൽ പോര് മുറുകുന്നു; ബിഗ് ബോസ് വീട്ടില്‍ താനിനി ജോലികളൊന്നും ചെയ്യില്ലെന്ന് ഒമര്‍ ലുലു, ജോലി ചെയ്യാത്തവര്‍ക്ക് ഭക്ഷണം ഉണ്ടാവില്ലെന്ന് മനീഷ

    ബിഗ് ബോസ് മലയാളം സീസൺ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാർഥികൾക്കിടയിലെ ആവേശവും ഇതോടെ വർധിച്ചിട്ടുണ്ട്. ഇവർക്കിടയിലെ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഇപ്പോൾ സാധാരണമാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പുതിയ തർക്കം ഒമർ ലുലുവും മനീഷയും തമ്മിലാണ്. ബിഗ് ബോസ് വീട്ടിൽ താനിനി ജോലികളൊന്നും ചെയ്യുന്നില്ലെന്ന് ഒമർ ലുലു പറഞ്ഞതിനെ മനീഷ എതിർക്കുകയായിരുന്നു. ആ സമയം അടുക്കളയിൽ നിൽക്കുകയായിരുന്ന മനീഷ ഇക്കാര്യത്തിൽ പൊടുന്നനെ പ്രതികരിക്കുകയായിരുന്നു. ജോലി ചെയ്യാത്തവർക്ക് ഭക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം. വീക്കിലി ടാസ്കിലെയും കഴിഞ്ഞ വാരത്തിലെ മൊത്തത്തിലുള്ള പ്രകടനവും വച്ച് മറ്റു മത്സരാർഥികൾ ഇക്കുറി ജയിയിലേക്ക് അയച്ചത് ഒമറിനെയും നാദിറയെയും ആയിരുന്നു. ആദ്യം പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഒമർ ലുലുവിന് ഇതിൽ പ്രശ്നമുണ്ടായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒമർ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഹൗസിലെ ദിനേനയുള്ള ജോലികളും ടാസ്കുകളുമൊക്കെ താൻ ചെയ്യുന്നുണ്ടെന്നും എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന മട്ടിൽ ജയിലിലേക്ക് അയക്കപ്പെട്ട സ്ഥിതിക്ക് ഇനി ജോലികളൊന്നും താൻ…

    Read More »
  • വേനലില്‍ രോഗങ്ങളെ ചെറുക്കാൻ ബാദാം മില്‍ക്ക്; എങ്ങനെ തയ്യാറാക്കാം ? അറിയാം ആരോഗ്യ ഗുണങ്ങൾ

    വേനലില്‍ ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥകളില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ബദാം പാല്‍ ആണെങ്കില്‍ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലാക്ടോസ് രഹിത പാനീയമാണ് എന്നത് കൊണ്ടും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നു ബദാം മില്‍ക്ക്. ഇതിലുള്ള പോഷകസമൃദ്ധമായ ഗുണങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും വേനലിലും ആരോഗ്യം നല്‍കുന്നത്. കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഗുണം ചെയ്യുന്ന അവസ്ഥകള്‍ ധാരാളം ഉണ്ടാക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ പ്രത്യേകിച്ച് വേനലില്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നും അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. ബദാം മില്‍ക്ക് എന്താണ്? ബദാം…

    Read More »
  • പ്രായത്തെ വെല്ലും ഐശ്വര്യ റായുടെ സൗന്ദര്യത്തിൻ്റെ രഹസ്യം

    വിശ്വസുന്ദരി ഐശ്വര്യ റായുടെ സൗന്ദര്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മയങ്ങിയവരാണ്. അവരുടെ കണ്ണുകളില്‍ നിന്ന് സൗന്ദര്യം പ്രതിഫലിക്കുന്നു. ഇന്നും ഐശ്വര്യ റായ് ആളുകള്‍ക്ക് മുന്നില്‍ വരുമ്പോള്‍, ഒരാള്‍ക്ക് ഇത്രയും സുന്ദരിയാകാന്‍ കഴിയുമോയെന്ന് ചിന്തിച്ചുപോകും. ഒരു മകളുടെ അമ്മയായ ശേഷവും ഐശ്വര്യ അവരുടെ സൗന്ദര്യം നന്നായി പരിപാലിക്കുന്നു. 49ാം വയസ്സിലും വളരെ ഫിറ്റായ ശരീരം നിലനിര്‍ത്തുന്നു. എന്നാല്‍ ഫിറ്റ്‌നസിനായി ജിമ്മില്‍ പോകുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ജിമ്മില്‍ പോകാതെ തന്നെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും ഫിറ്റാകാന്‍ കഴിയുമോ എന്ന് ചിന്തിച്ചേക്കാം. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും ഐശ്വര്യ തന്റെ ശരീരം വളരെ ഭംഗിയായി തടി കുറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഐശ്വര്യ. നിങ്ങള്‍ക്കും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ആഷിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാ. ആരോഗ്യകരമായ ഭക്ഷണക്രമം കൂടാതെ ഐശ്വര്യ ശരിയായി വ്യായാമം ചെയ്യുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല,…

    Read More »
  • എന്തുകൊണ്ട് ഷെയിനിനെ മാത്രം ടാർ​ഗറ്റ് ചെയ്യുന്നു? ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം: സാന്ദ്രാ തോമസ്

    സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നി​ഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിക്കുന്നു. പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ന്യു ജനറേഷൻ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ബു​ദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ പ്രതികരണം. സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിൻറേതായ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രായത്തിൽ പൈസയും ഫെയിമും…

    Read More »
  • സ്പൈ ആക്ഷൻ ത്രില്ലർ ‘ഏജന്റ്’ നാളെ തീയറ്ററുകളിൽ; മീശ പിരിച്ച് കട്ട കലിപ്പിൽ മേജർ മഹാദേവനായി മമ്മൂട്ടി

    സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് ‘ഏജന്റിന്റെ’ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ‘ഡെവിൾ’ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള ‘മേജർ മഹാദേവനെ’യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം ഏജന്റെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നാഗാർജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി വളരെയധികം ശ്രദ്ധാലുവാണ്, അദ്ദേഹം ‘ഏജന്റി’ൽ അഭിനയിക്കാൻ സമ്മതം മൂളിയപ്പോൾ തന്നെ ‘ഏജന്റ്’ ബ്ലോക്ക്ബസ്റ്റർ ആണെന്ന കാര്യം ഉറപ്പാണ്. ‘ഏജന്റ്’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം മാത്രമല്ല അതുവഴി അഖിലിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് കൂടി വഴിതെളിയിക്കുന്നുവെന്നും നാഗാർജുന പറയുന്നു. തെലുങ്കിലും മമ്മൂട്ടി തന്നെയാണ്…

    Read More »
  • ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ഇനി ശ്രദ്ധിക്കേണ്ട സമയം; ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്

    ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ ലീവ് ആണെന്നും എലിസബത്ത് പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു. എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്. ഇടയിൽ ഞങ്ങളുടെ വെഡ്ഡിം​ഗ് ആനിവേഴ്സറി വന്നിരുന്നു.…

    Read More »
  • ശുനകയുവരാജനിവൻ… നെയ്‍മറിലെ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

    ബ്രസീൽ ഫുട്ബോൾ താരത്തിൻറെ പേര് ടൈറ്റിൽ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് നെയ്മർ. വി സിനിമാസ് ഇന്റർനാഷനണലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്‍മറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്‍ലെനുമാണ്. എന്നാൽ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടൻ നായയുടെ കുസൃതിത്തരങ്ങൾ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റർനാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘ശുനകയുവരാജനിവൻ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. അടുത്തകാലത്ത് മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങളായ തലതെറിച്ചവർ, ആന്മാവേ പോ, ആദരാഞ്ജലി, പവിഴ മഴയെ, പറുദീസാ തുടങ്ങിയവയൊക്കെ രചിച്ചത് വിനായക് ശശികുമാർ ആയിരുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് അൻവർ സാദത്താണ്. നസ്‍ലെൻ, മാത്യു എന്നിവർക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ എന്നിവരും…

    Read More »
  • കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍

    എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകകാലുകളിലെ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം കാത്സ്യത്തിന്റെ കുറവുകൊണ്ട് അനുഭവപ്പെടാം. 2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. 3. വരണ്ട ചര്‍മ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതും കാത്സ്യക്കുറവ് മൂലമാകാം. 4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്. 5. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

    Read More »
  • ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ചൂട് നാരങ്ങാ വെള്ളം

    രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ കൂടുതൽ ക്ഷണിച്ചുവരുത്തുക മാത്രമേ ചെയ്യൂ എന്നതാണ് യാഥാർത്ഥ്യം. രാവിലത്തെ ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത്. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്. ശ്വാസകോശത്തിലെ വിഷാംശത്തെ പതുക്കെ പുറന്തള്ളാനും ദിവസേനയുള്ള ചൂട് നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം വഴി സാധിക്കും.അതിനാൽ പുകവലി ശീലമുള്ളവർ അത് നിർത്തുന്നതോടൊപ്പം…

    Read More »
Back to top button
error: