FoodNEWS

കുട്ടികൾക്കുള്ള ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏതെന്ന് അറിയാമോ ?

രാത്രിയെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമാണ് രാവിലത്തെ ഭക്ഷണം.അതിനാല്‍ തന്നെ നമ്മൾ കഴിക്കുന്ന പ്രാതല്‍ ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതായിരിക്കണം.വിശപ്പു മാറാന്‍ കഴിയ്ക്കുക എന്നതിനേക്കാള്‍ ഉപരിയായി ഈ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടു വേണം പ്രാതല്‍ തെരഞ്ഞെടുക്കാന്‍.
പോഷകഗുണമുള്ള ബ്രേക്ഫാസ്റ്റിന്റെ കാര്യം പറയുമ്പോള്‍ വിദേശികളും സ്വദേശികളുമെല്ലാം ഒരു പോലെ അംഗീകരിച്ച ഒന്നാണ് -മുട്ട പ്രാതലിന് ഏറ്റവും നല്ല വിഭവമാണ് മുട്ട.ഇത് പല രൂപത്തിലും നമുക്ക്‌ കഴിയ്ക്കാൻ സാധിക്കും.ബ്രെഡും മുട്ട ഓംലറ്റും സാര്‍വത്രികമായി അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള പ്രാതല്‍ കൂടിയാണ്.രാവിലെ മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ…
കോളീന്‍ അടങ്ങിയ ഒന്നാണ് ഓംലറ്റ്.ഇത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.അതിനാല്‍ തന്നെ രാവിലെ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും പഠിയ്ക്കുന്ന കുട്ടികള്‍ക്ക്. തലച്ചോറിലെ നെര്‍വുകള്‍ക്കും മറ്റും ഏറെ ഗുണകരമാണ് ഇത്.അതു പോലെ ഏറെ ഊര്‍ജം ന്ല്‍കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ പ്രോട്ടീനുകള്‍ മസിലുകള്‍, ടിഷ്യൂ എന്നിവയ്ക്ക് ഏറെ നല്ലതാണ്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഓംലറ്റ് പ്രാതലിന് കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.
ഓംലറ്റ് ശരീരത്തിന് ആവശ്യമായ ആരോഗ്യവും പ്രതിരോധശേഷിയും നൽകും.മുട്ടയിലെ പ്രോട്ടീനുകളും മറ്റു വൈറ്റമിനുകളുമെല്ലാം നല്‍കുന്ന ഗുണമാണിത്.എല്ലിന്റെ ആരോഗ്യത്തിന് ഇതിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ സഹായിക്കുന്നു.കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതോടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം ലഭിക്കും.മാത്രമല്ല,അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഓംലറ്റ്.
പ്രോ്ട്ടീന്‍ സമ്പുഷ്ടമായ ഇത് വയര്‍ പെട്ടെന്നു നിറയാന്‍ സഹായിക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. ഇതില്‍ കുരുമുളകിനൊപ്പം ജീരകം, ചുവന്ന മുളക് പൊടി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ മുട്ട സഹായിക്കും.മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യാണ് ഇതിന് പിന്നില്‍.ഒപ്പം പ്രമേഹത്തിന്റെ അളവ് കൃത്യമാക്കാനും മുട്ട സഹായിക്കുന്നു.ഏറ്റവും എളുപ്പം ഉണ്ടാക്കാൻ സാധിക്കും എന്നതാണ് മറ്റൊരു ഗുണം.
പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 2000 കലോറി ആവശ്യമാണ്. ഒരു ഓംലെറ്റ് ദൈനംദിന കലോറി ആവശ്യകതയുടെ ഏകദേശം 12% നൽകുന്നു.

Back to top button
error: