HealthNEWS

കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍

ല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകകാലുകളിലെ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം കാത്സ്യത്തിന്റെ കുറവുകൊണ്ട് അനുഭവപ്പെടാം.

2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്.

Signature-ad

3. വരണ്ട ചര്‍മ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതും കാത്സ്യക്കുറവ് മൂലമാകാം.

4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.

5. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

Back to top button
error: