വേനലില്‍ ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥകളില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ബദാം പാല്‍ ആണെങ്കില്‍ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലാക്ടോസ് രഹിത പാനീയമാണ് എന്നത് കൊണ്ടും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നു ബദാം മില്‍ക്ക്.
ഇതിലുള്ള പോഷകസമൃദ്ധമായ ഗുണങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും വേനലിലും ആരോഗ്യം നല്‍കുന്നത്. കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഗുണം ചെയ്യുന്ന അവസ്ഥകള്‍ ധാരാളം ഉണ്ടാക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ പ്രത്യേകിച്ച് വേനലില്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നും അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം.
ബദാം മില്‍ക്ക് എന്താണ്?
ബദാം മില്‍ക്ക് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണെന്ന് പറഞ്ഞല്ലോ, ബദാം മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഉല്‍പ്പന്നമാണ് ബദാം മില്‍ക്ക് എന്ന് പറയുന്നത്. ഇതില്‍ ബദാമും അണ്ടിപ്പരിപ്പും ചേര്‍ന്നാണ് ബദാം മില്‍ക് തയ്യാറാക്കുന്നത്. ഇതൊരു പാലുല്‍പ്പന്ന രഹിതമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് ലാക്ടോസ് അലര്‍ജിയുള്ളവര്‍ക്കും കഴിക്കാവുന്നതാണ്. ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇത് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ, ബദാം പാലില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന വിവിധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ആരോഗ്യ ഗുണങ്ങള്‍
എന്തൊക്കെയാണ് ബദാം മില്‍ക്ക് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ബദാം മില്‍ക്ക് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് കാല്‍സ്യം നല്‍കുന്നു. ഇത് ലാക്ടോസ് രഹിതമായത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാല്‍സ്യം വളരെ കൂടുതലായതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നതാണ് കാല്‍സ്യം.
അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് അമിതവണ്ണം പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ കലോറി കുറവായതിനാല്‍ അത് കുടവയര്‍ ശരീരത്തിലെ കൊഴുപ്പ് എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും പരിഹാരം കാണുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
കൊളസ്‌ട്രോള്‍ കുറക്കുന്നു
കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ താറുമാറാക്കുന്നതിനും അത് വളരെ വലിയ പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി നമുക്ക് ബദാം മില്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിനും അതോടൊപ്പം ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ബദാം മില്‍ക്ക് ശീലമാക്കാം. ഇതില്‍ ധാരാളം വിറ്റാമിന്‍ ഇ ഉണ്ട്. അതുകൊണ്ട് തന്നെ അത് ആരോഗ്യകരമായ പ്രതിരോധ ശേഷി നല്‍കുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ എല്ലാ ആന്റിഓക്‌സിഡന്റുകളും ശരീരത്തില്‍ ഉണ്ടാവുന്നു. കൂടാതെ ഇതോടൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മവും ബദാം മില്‍ക്ക് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
എങ്ങനെ തയ്യാറാക്കാം
ബദാം മില്‍ക്ക് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു കപ്പ് ബദാം എടുക്കുക. രാത്രി 8-10 മണിക്കൂര്‍ ബദാം വെള്ളത്തിലിട്ട് വെക്കുക. വേണമെങ്കില്‍ അല്‍പം കശുവണ്ടിയും വെള്ളത്തില്‍ കുതിര്‍ക്കാവുന്നതാണ്. അതിന് ശേഷം നാല് കപ്പ് വെള്ളത്തില്‍ അല്‍പം ബദാം ബ്ലെന്‍ഡറില്‍ അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കുന്നത് വരെ അരച്ചെടുക്കണം. ഇത് വെള്ളത്തില്‍ മിക്‌സ് ചെയ്ത് അല്‍പം തേന്‍ കൂടി ചേര്‍ത്ത് ദിനവും കഴിക്കാവുന്നതാണ്. ബദാം മില്‍ക്ക് തയ്യാര്‍.