LIFEMovie

ജ്യോ മുത്താണ്… ഫിറ്റാണ്… ‘MOM തിരിച്ചിട്ടാല്‍ WOW’! തല കുത്തി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതിക – വീഡിയോ

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ജ്യോതിക. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. സൂര്യ-ജ്യോതിക താരദമ്പതികൾക്കും ഒരു വലിയ ഫാൻസ് കൂട്ടം തന്നെയുണ്ട്. ഹിന്ദി വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജ്യോതികയുടെ ഒരു വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജ്യോതിക തന്നെയാണ് തൻറെ വർക്കൗട്ട് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തല കുത്തി നിന്ന് വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെ ആണ് വീഡിയോയിൽ കാണുന്നത്. ‘MOM തിരിച്ചിട്ടാൽ WOW’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. 14 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. മൂന്നര ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. അതിൽ തന്നെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവിക മേനോൻ, സാധിക വേണുഗോപാൽ, ഗായത്രി ശങ്കർ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Signature-ad

അതേസമയം, സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയെന്നാണ് കഴിഞ്ഞ മാസം പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 70 കോടി ചിലവഴിച്ച് സൂര്യ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും മക്കൾ രണ്ടു പേരേയും മുംബൈയിലെ സ്‌കൂളിൽ ചേർത്തുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: