LIFE

  • മായംകലര്‍ന്ന ദാഹശമനികള്‍ കേരളത്തിൽ വ്യാപകമാകുന്നു; ജാഗ്രതൈ

    മഴക്കാലമാണ് വരുന്നത്.ചൂടുവെള്ളം നിർബന്ധമുള്ളവർ വീട്ടിൽ തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ബുദ്ധി.കരിങ്ങാലി പോലുള്ള പായ്ക്കറ്റുകളില്‍ അധികവും വ്യാജന്‍മാരാണെന്നാണ് റിപ്പോർട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാനായി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കരിങ്ങാലി, പതിമുഖം തുടങ്ങിയവയുടെ പേരില്‍ വില്‍ക്കപ്പെടുന്ന പായ്ക്കുകളിലാണ് വ്യാജന്‍ പിടിമുറുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പായ്ക്കറ്റുകളില്‍ ഭൂരിഭാഗവും കേരളത്തിലേക്കെത്തുന്നത്. ഇത്തരം പായ്ക്കുകളുടെ ഗുണമേന്‍മയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല എന്നത് ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.നല്ല കളര്‍ ലഭിക്കുന്നവയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണെന്ന് അവർക്കറിയാം. കേരളത്തിലെ ഇപ്പോഴത്തെ ഇവയുടെ ഉപയോഗം നോക്കുകയാണെങ്കില്‍ ദിവസേന ടണ്‍ കണക്കിന് കരിങ്ങാലിയും പതിമുഖവും ആവശ്യമായി വരും.തന്നെയുമല്ല ഇവയ്ക്കെല്ലാം നല്ല വിലയുമാണ്.എന്നാല്‍ പത്തു രൂപ മുതലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ കടകളില്‍ നിന്നു ഇവ ചേര്‍ത്തെന്ന് പറയപ്പെടുന്ന ദാഹശമനി പായ്ക്കറ്റുകള്‍ ലഭിക്കുന്നത്. ദാഹശമനത്തിനായി പതിമുഖം, കരിങ്ങാലി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളുടെ തടി ഉപയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ ദന്തധാവന എന്നും വിളിക്കുന്ന കരിങ്ങാലി വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കുചന്ദനം എന്ന പേരിലറിയപ്പെടുകയും അനവധി…

    Read More »
  • രാമനായി പ്രഭാസ് എത്തുന്ന ചിത്രം ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തു

    പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും വേഷമിടുന്നു. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ആദിപുരുഷ് നേടിയ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തുവരുന്നത്. 170 കോടിയാണ് പ്രി റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇത്. റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്. ജൂൺ 16നാണ് ആദിപുരുഷിന്റെ റിലീസ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ,…

    Read More »
  • തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ നൽകിയ പരാതി; കോടതി ടാസ്കില്‍ അഖിലിനുള്ള ശിക്ഷ വിധിച്ച് ബിഗ് ബോസ് കോടതിയില്‍ നാദിറ

    ബിഗ് ബോസ് ഷോയിലെ ഏറ്റവും കൌതുകകരമായ ടാസ്കുകളിൽ ഒന്നാണ് കോടതി ടാസ്ക്. ബിഗ് ബോസിലെ ആക്റ്റിവിറ്റി ഏരിയ ഒരു കോടതിയായി രൂപാന്തരപ്പെടുന്ന ടാസ്കിൽ മത്സരാർഥികൾക്ക് പ്രസക്തമായ വിഷയങ്ങളിൽ പരസ്പരം പരാതി നൽകി ഒരു ജഡ്‍ജിക്ക് മുൻപാകെ വാദിക്കാൻ കഴിയുന്ന ടാസ്ക് ആണിത്. മുൻ സീസണുകളിൽ വളരെ വീറോടും വാശിയോടും മത്സരാർഥികൾ കളിച്ച ടാസ്കുമാണ് ഇത്. ഈ സീസണിലെ കോടതി ടാസ്കിൽ ആദ്യം പരി​ഗണിക്കപ്പെട്ടത് അഖിൽ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും അധിക്ഷേപിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് നൽകിയ പരാതിയാണ്. ബി​ഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാൻ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖിൽ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയിൽ വാദിച്ചത്. ഈ കേസിലേക്കുവേണ്ടി മത്സരാർഥികൾ തന്നെ തെരഞ്ഞെടുത്ത ജഡ്ജി നാ​ദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ​ഗുമസ്ത സെറീനയും. ശോഭയുടെയും അഭിഭാഷകൻ റിയാസിൻറെയും വാദങ്ങൾ പൊളിക്കാൻ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയിൽ…

    Read More »
  • “സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുന്‍; ബിഗ് ബോസില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍

    ബിഗ് ബോസ് മലയാളം സീസൺ 5 ൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. പത്താം വാരമായ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുൻ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും. കോടതി ടാസ്കിലെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കു ശേഷവും ഹൗസിൽ ഒരു തർക്കം ഉണ്ടായി. തനിക്ക് മോശമുണ്ടാകുന്ന തരത്തിൽ അഖിൽ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയൻ മിഥുൻ വന്നതോടെയായിരുന്നു ഇത്. അനിയൻ മിഥുന് സഹമത്സരാർഥികളായ സ്ത്രീകൾ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖിൽ മുൻപ് പലപ്പോഴായി പ്രശ്നവൽക്കരിച്ചത്. എന്നാൽ ഇത് മിഥുനോടല്ല അഖിൽ ഇത് പറഞ്ഞത്. മറിച്ച് സെറീനയോടാണ്. നേരത്തെ പുറത്തായ സ്ത്രീ മത്സരാർഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിൻറെ നിരീക്ഷണം. എന്നാൽ ഇത് തൻറെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുൻ…

    Read More »
  • വിജയ് കഷണ്ടിത്തലയനെന്ന് പറഞ്ഞതിന് പിന്നാലെ തൃഷയ്ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബയല്‍വാന്‍; ഞങ്ങളുടെ പ്രിയതാരം അങ്ങനെ ചെയ്യില്ലെന്ന് ആരാധകര്‍!

    സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് തൃഷ. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ്-ലോകേഷ് ചിത്രം ലിയോയില്‍ തൃഷയാണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം സിനിമയിലും തൃഷയാണ് നായിക. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇരുപത് വര്‍ഷത്തിലേറെയായി സിനിമാ രംഗത്ത് മുന്‍നിരയില്‍ തുടരുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് തൃഷ. നാല്പതു വയസ്സുകാരിയായ തൃഷ ഇതുവരെ വിവാഹിതയല്ല. പലരുമായുള്ള പ്രണയ വാര്‍ത്തകളും വിവാഹ നിശ്ചയ വാര്‍ത്തകളും എത്തിയിട്ടുണ്ടെങ്കിലും താരം ഇപ്പോഴും വിവാഹിതയാകാതെ നില്‍ക്കുകയാണ്. ഇപ്പോഴിത തൃഷയെ കുറിച്ച് തമിഴ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്. തൃഷ കടുത്ത മദ്യപാനിയാണ് എന്നാണ് ബെയില്‍വാന്‍ പറയുന്നത്. ചെന്നൈയിലെ വീട്ടില്‍…

    Read More »
  • സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!   

    ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ സഹായിക്കുന്നതും, സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് അണ്ടിപ്പരിപ്പുകൾ. ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നട്സ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് അത്യന്താപേക്ഷിതവും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഗുണകരവുമാണ് നട്സ് കഴിക്കുന്നത്, കൂടാതെ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തെ പോഷിപ്പിക്കുന്നതിനുമുള്ള മികച്ച സപ്ലിമെന്റുകളാണ് ഇവ. സ്ത്രീകൾ പ്രായമാകുമ്പോൾ, അവരുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം ചേർക്കേണ്ടത് അത്യാവശ്യമാണ്, ഇത് അവരുടെ ഊർജ്ജത്തിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നു. സ്ത്രീകളിൽ പലപ്പോഴായി ഉണ്ടാവുന്ന ക്ഷീണവും തളർച്ചയും, അതോടൊപ്പം ഊർജം കുറവും സംഭവിക്കുന്നത് അത് ഇരുമ്പിന്റെ കുറവ് മൂലമാണ്. ആയുർവേദ പ്രകാരം, അണ്ടിപ്പരിപ്പിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിൽ എൽ-അർജിനൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ഇരുമ്പ് ധാരാളമായി…

    Read More »
  • ഈ ഭക്ഷണങ്ങൾ കഴിക്കൂ, മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാം

    പലതരം ഭക്ഷണ പദാർത്ഥങ്ങളിലൂടേയും പാനീയങ്ങളിലൂടേയും നമ്മൾ മധുരം കഴിക്കാറുണ്ട്. മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ അത് കഴിക്കുന്നത് നിയന്ത്രിച്ചു വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ശരീര ഭാരം കൂടുക, പ്രമേഹം എന്നവയ്‌ക്കെല്ലാം അമിതമായ മധുരം നയിച്ചേക്കാം.  അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ ഉദാഹരണത്തിന് പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്. പഴങ്ങൾ കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും. മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത…

    Read More »
  • ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച 2018 ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണി ലിവിൽ ജൂണ്‍ ഏഴ് മുതൽ

    ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ‘2018’. 24 ദിനങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത് എന്നാണ് റിപ്പോർട്ടും. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ജൂൺ ഏഴ് മുതലാണ് ‘2018’ സിനിമ സോണി ലിവിൽ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ ഈ വെള്ളിയാഴ്‍ച റിലീസ് ചെയ്യപ്പെട്ടിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ,…

    Read More »
  • വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

    തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.…

    Read More »
  • ഹണിമൂണിനിടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നു വരെ ആരോപണം; വിവാഹമോചനശേഷം കരിഷ്മയും സഞ്ജയും വീണ്ടും അടുക്കുന്നു?

    മുംബൈ: ഗുരുതര ആരോപണങ്ങളുയര്‍ത്തിയാണ് സഞ്ജയ് കപൂറില്‍ നിന്നും നടി കരിഷ്മ കപൂര്‍ വിവാഹമോചനം നേടിയത്. വിവാഹ മോചനത്തിന് പിന്നാലെ സഞ്ജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും കരിഷ്മ പുതിയൊരു ജീവിതത്തിനായി ശ്രമിച്ചിരുന്നില്ല. മക്കള്‍ക്കായാണ് ഇനിയുള്ള ജീവിതം എന്നായിരുന്നു കരിഷ്മയുടെ നിലപാട്. ഇപ്പോഴിതാ, കരിഷ്മയും മുന്‍ ഭര്‍ത്താവ് സഞ്ജയും വീണ്ടും അടുക്കുകയാണോ എന്ന അഭ്യൂഹം ശക്തമാകുകയാണ്. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറിനൊപ്പം ഡിന്നര്‍ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. 2003 ല്‍ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം നടന്നത്. 2016 ല്‍ ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയിയും പലതവണ കണ്ടുമുട്ടിയിരുന്നു. അടുത്തിടെയായി ഇരുവരും നല്ല സൗഹൃദത്തിലാണെന്നാണ് ഇവര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് കരിഷ്മയുടെയും സഞ്ജയിയുടെയും മകന്‍ കിയാന്റെ ജന്മദിന ആഘോഷത്തിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. സഞ്ജയ് ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്‌ദേവയോടൊപ്പമായിരുന്നു ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.…

    Read More »
Back to top button
error: