LIFELife Style

വിജയ് കഷണ്ടിത്തലയനെന്ന് പറഞ്ഞതിന് പിന്നാലെ തൃഷയ്ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബയല്‍വാന്‍; ഞങ്ങളുടെ പ്രിയതാരം അങ്ങനെ ചെയ്യില്ലെന്ന് ആരാധകര്‍!

സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് തൃഷ. പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് തൃഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ്-ലോകേഷ് ചിത്രം ലിയോയില്‍ തൃഷയാണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായതിനാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാം സിനിമയിലും തൃഷയാണ് നായിക. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇരുപത് വര്‍ഷത്തിലേറെയായി സിനിമാ രംഗത്ത് മുന്‍നിരയില്‍ തുടരുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് തൃഷ. നാല്പതു വയസ്സുകാരിയായ തൃഷ ഇതുവരെ വിവാഹിതയല്ല. പലരുമായുള്ള പ്രണയ വാര്‍ത്തകളും വിവാഹ നിശ്ചയ വാര്‍ത്തകളും എത്തിയിട്ടുണ്ടെങ്കിലും താരം ഇപ്പോഴും വിവാഹിതയാകാതെ നില്‍ക്കുകയാണ്.

ഇപ്പോഴിത തൃഷയെ കുറിച്ച് തമിഴ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്. തൃഷ കടുത്ത മദ്യപാനിയാണ് എന്നാണ് ബെയില്‍വാന്‍ പറയുന്നത്. ചെന്നൈയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട് എന്നാണ് ബെയില്‍വാന്‍ പറയുന്നത്. മദ്യപിച്ച് റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് എന്നും ബെയില്‍വാന്‍ പറയുന്നു.

ബെയില്‍വാന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ താരത്തിന്റെ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല, ഞങ്ങളുടെ പ്രിയ താരം അങ്ങനെ ചെയ്യില്ല എന്നാണ് തൃഷ ആരാധകര്‍ പറയുന്നത്. സിനിമാ താരങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ബയില്‍വന്‍ രംഗനാഥന്‍. വിജയ്, സൂര്യ, നയന്‍താര തുടങ്ങിയവരെക്കുറിച്ചെല്ലാം വിവാദ പരാമര്‍ശങ്ങള്‍ ബയില്‍വാന്‍ രംഗനാഥന്‍ നടത്താറുണ്ട്. ഇവ വിവാദമാവാറുമുണ്ട്.

നടന്‍ വിജയ്നെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. വിജയ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി വിഗ് വെക്കുന്ന വ്യക്തിയാണെന്നാണ് ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

Back to top button
error: