LIFEMovie

ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച 2018 ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണി ലിവിൽ ജൂണ്‍ ഏഴ് മുതൽ

ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ‘2018’. 24 ദിനങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത് എന്നാണ് റിപ്പോർട്ടും. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.

സോണി ലിവിലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ജൂൺ ഏഴ് മുതലാണ് ‘2018’ സിനിമ സോണി ലിവിൽ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ ഈ വെള്ളിയാഴ്‍ച റിലീസ് ചെയ്യപ്പെട്ടിരുന്നു.

Signature-ad

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖിൽ പി ധർമജനും ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ‘2018’ നിർമിച്ചത്.

മലയാളത്തിൽ എക്കാലത്തെയും കളക്ഷൻ നേടിയ ചിത്രമായി മാറിയ ‘2018’ ഒടിടിയിലും എത്തുമ്പോൾ ഇന്ത്യക്ക് പുറത്ത് മറുനാടുകളിലും വമ്പൻ സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നത്. നോബിൾ പോളാണ് സംഗീത സംവിധാനം. അഖിൽ ജോർജാണ് ഛായാഗ്രാഹണം. പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: