LIFEMovie

“സംസാരിക്കുമ്പോള്‍ ഒരു നിലപാട് വേണം. പിന്നില്‍ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുന്‍; ബിഗ് ബോസില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍

ബിഗ് ബോസ് മലയാളം സീസൺ 5 ൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. പത്താം വാരമായ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചലഞ്ചേഴ്സ് ആയി രണ്ട് മുൻ ബിഗ് ബോസ് താരങ്ങളെ ബിഗ് ബോസ് കൊണ്ടുവന്നിരുന്നു. റിയാസ് സലിമും ഫിറോസ് ഖാനുമാണ് ഇന്നലെ എത്തിയത്. കോടതി ടാസ്കിലെ അഭിഭാഷകരാണ് ഇരുവരും. കോടതി ടാസ്കിലെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കു ശേഷവും ഹൗസിൽ ഒരു തർക്കം ഉണ്ടായി. തനിക്ക് മോശമുണ്ടാകുന്ന തരത്തിൽ അഖിൽ മറ്റ് പലരോടും സംസാരിക്കുന്നുവെന്ന് ആരോപിച്ച് അനിയൻ മിഥുൻ വന്നതോടെയായിരുന്നു ഇത്.

അനിയൻ മിഥുന് സഹമത്സരാർഥികളായ സ്ത്രീകൾ തല മസാജ് ചെയ്ത് കൊടുക്കുന്നത് പൊതുസമൂഹത്തിലെ ഒരു വിഭാഗം എങ്ങനെ കാണും എന്ന സംശയമാണ് അഖിൽ മുൻപ് പലപ്പോഴായി പ്രശ്നവൽക്കരിച്ചത്. എന്നാൽ ഇത് മിഥുനോടല്ല അഖിൽ ഇത് പറഞ്ഞത്. മറിച്ച് സെറീനയോടാണ്. നേരത്തെ പുറത്തായ സ്ത്രീ മത്സരാർഥികളുടെ എവിക്ഷന് ഇതും ഒരു കാരണമായിട്ടുണ്ടാകാമെന്നായിരുന്നു അഖിലിൻറെ നിരീക്ഷണം. എന്നാൽ ഇത് തൻറെ പ്രതിച്ഛായയെയും ബാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മിഥുൻ അഖിലിൻറെയടുത്ത് എത്തിയതോടെ വാദപ്രതിവാദങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൌസ് മുഖരിതമായി.

Signature-ad

“സംസാരിക്കുമ്പോൾ ഒരു നിലപാട് വേണം. പിന്നിൽ നിന്ന് കുത്തരുത്”, അഖിലിനോട് മിഥുൻ പറഞ്ഞു. ഞാൻ പറഞ്ഞത് നീ കേട്ടോ എന്നായിരുന്നു മിഥുനോട് അഖിലിൻറെ ചോദ്യം. തുടർന്ന് മിഥുൻറെ ആവശ്യപ്രകാരം തന്നോട് അഖിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സെറീന വിശദീകരിച്ചു. സെറീനയോട് പറഞ്ഞ കാര്യങ്ങൾ തന്നെയും മോശമായി ബാധിക്കുന്നവയാണെന്നായിരുന്നു മിഥുനിൻറെ പ്രതികരണം. നിലവിലെ മിക്ക മത്സരാർഥികളും ഒത്തുകൂടിയ സ്ഥലത്തുവച്ചായിരുന്നു വിഷയം ചർച്ചയായത്. ഷിജു, റിയാസ്, ജുനൈസ് തുടങ്ങിയവരൊക്കെ ഇതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

Back to top button
error: