LIFE
-
നടി നവ്യ നായര്‍ ആശുപത്രിയില്‍; സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് നിത്യാ ദാസ്
കൊച്ചി: നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നവ്യയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം നിത്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. ഭക്ഷ്യവിഷബാധമൂലമാണ് ആശുപത്രിയിലെത്തിയതെന്നും പേടിക്കേണ്ടതായി യാതൊന്നുമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളില്‍ നേരിട്ടെത്തി നവ്യ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്താന്‍ സാധിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്താലുടന്‍ വീണ്ടും പ്രമോഷനുമായി രംഗത്തിറങ്ങാന്‍ തന്നെയാണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനേ’ മികച്ച പ്രതികരണം നേടി തിയറ്റുകളില്‍ മുന്നേറുകയാണ്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട,…
Read More » -
ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം; സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ, കൂട്ടായ പരിശ്രമമാണ് സിനിമ, ടീം വർക്കില്ലാതെ ഒരു സിനിമയും ഒരു സീനും സാധിക്കില്ല: മംമ്ത
ദുബായ്: മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്ന് മംമ്ത പറയുന്നു. സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു. നടി പ്രിയ വാര്യരും ഈ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങൾ ലഹരി അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉറക്കമില്ലായ്മ,…
Read More » -
‘ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും; ആദ്യ കാമുകൻ മരിച്ചപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു’: വിന്‍സി അലോഷ്യസ്
കൊച്ചി: മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന വിന്‍സിയുടെ ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്‍റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. രേഖ എന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. സിനിമയ്ക്ക് പോസ്റ്റർ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോഴും അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഇതുവരെയുള്ള മറ്റ് സിനിമകൾ പ്രേക്ഷകരിലേക്കെത്തി. എന്നാൽ കേന്ദ്രകഥാപാത്രമായി വന്ന രേഖയെന്ന സിനിമയ്ക്ക് ഇത് സാധിച്ചില്ലെന്ന് വിൻസി അഭിമുഖത്തില്‍ പറയുന്നു. തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി അതിന്‍റെ കാരണവും വ്യക്തമാക്കുന്നുണ്ട്. ‘ഒരു റിലേഷൻഷിപ്പിലാണെങ്കിൽ…
Read More » -
“സിനിമയേക്കാൾ മകൾക്കാണ് എന്നെ ആവശ്യം, സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കും”; ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രഖ്യാപനവുമായി അനുഷ്ക
ആരാധകരുടെ പ്രിയ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. 2017 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്. പ്രിയതാരങ്ങൾ ഒന്ന് ചേർന്നത് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. വാമിക എന്ന മകളും ഇപ്പോൾ താരങ്ങളുടെ ജീവിതത്തിൽ ഉണ്ട്. താര കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുൻഗണനകൾ മാറിയെന്നും പറയുകയാണ് അനുഷ്ക. സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. ‘മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. അതനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. അഭിനയം ആസ്വദിക്കുന്ന ആളാണ് ഞാൻ. പക്ഷേ മുമ്പ് ചെയ്തത് പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാനില്ല.…
Read More » -
കറുമുറെ കഴിക്കാൻ കോളിഫ്ലവര്‍ ഫ്രൈ
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കോളിഫ്ളവർ ഫ്രെെ.രുചികരമായ വിഭവമാണിത്. സ്വാദേറും കോളിഫ്ലവര്‍ ഫ്രൈ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം വേണ്ട ചേരുവകള്‍… കോളിഫ്‌ളവര്‍ 1 എണ്ണം (ഇടത്തരം വലുപ്പത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍ കാശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍ കടലപ്പൊടി 4 ടീസ്പൂണ്‍ വിനാഗിരി 1 ടീസ്പൂണ്‍ എണ്ണ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മുട്ട …
Read More » -
എന്ത് ലോകസുന്ദരിയുടെ മുഖത്തെല്ലാം ചുളുവുകൾ? ഹൃദയം തകർന്ന് ആരാധകർ! ഐശ്വര്യ റായിയുടെ ക്ലോസപ് ഫോട്ടോ വൈറൽ
ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം നേടി കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ മുൻനിര നായികയായി ഉയർന്ന് നിൽക്കുകയാണ് താരം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ് ഐശ്വര്യ ഇപ്പോൾ. ഈ അവസരത്തിൽ നടിയുടെ ഒരു ക്ലോസപ് ഫോട്ടോയാണ് വൈറൽ ആകുന്നത്. പ്രായാധിക്യത്തിന്റെ മാറ്റങ്ങൾ മുഴുവനും ഐശ്വര്യയുടെ മുഖത്ത് കാണാനാകും. മുഖത്തെല്ലാം ചുളുവുകൾ വന്ന് കഴിഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. “എല്ലാവരും വാർദ്ധക്യം എന്ന പ്രക്രിയയിലൂടെ കടന്നുപോകും. അവരുടെ പ്രായത്തിലും അവൾ സുന്ദരിയാണ്, ഇത് ചെറുപ്പമോ പ്രായമോ എന്നതല്ല, എല്ലാവരും പ്രായമാകണം, ആത്മാവാണ് സുന്ദരമാകേണ്ടത്, ഐശ്വര്യ റായ് ഒരു പാവയല്ല, അവരും നമ്മളെപ്പോലെ ഒരു മനുഷ്യനാണ്..അവർക്കും പ്രായമാകും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മണിരത്നം സംവിധാനം ചെയ്‍ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ 1997ൽ ഐശ്വര്യ റായ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളകളിലും…
Read More » -
വെറും വയറ്റില്‍ വെറുതെയൊന്ന് കഴിച്ച് പാറ് കണ്ണാ… അപ്പോഴറിയാം പപ്പായ എന്തെന്ന്
ഗുണഗണങ്ങളുടെ കലവറയാണ് നമ്മുടെ സ്വന്തം പപ്പായ. ഫൈബര്‍, ആന്റി-ഓക്‌സിഡന്റ്‌സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്. പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? അറിയാം കാരണങ്ങള്‍… രാവിലെ നാം കഴിക്കുന്ന ഭക്ഷം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നതാകണം. അല്ലെങ്കില്‍ വീണ്ടും എന്തെങ്കിലും കഴിക്കേണ്ടി വരാം. ഇത് ഒരേസമയം പ്രയാസവുമാണ് അതുപോലെ തന്നെ വണ്ണം കൂടുന്നതിലേക്കും നയിക്കാം. പപ്പായ നമ്മെ ദീര്‍ഘനേരം വിശപ്പനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനുമാണ് ഇതിന് സഹായിക്കുന്നത്. പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമാണ്. ഇത് വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യാം. നേരത്തെ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും രാവിലെ ദിവസം തുടങ്ങാന്‍ യോജിച്ച…
Read More » -
വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ – വീഡിയോ
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് ആശംസകളുംമായി സ്പാനിഷ് മാധ്യമ പ്രവർത്തകയും നടിയുമായ ക്രിസ്റ്റീന സെറാറ്റോ. ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം, സന്ദേശങ്ങൾ ലോകത്തിന് വളരെ പ്രസക്തമാണ്. അത് പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. അതിനുവേണ്ടി തുടക്കം കുറിക്കുവാനായി അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ആരംഭിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് ആമേരിക്കയ്ക്ക് സ്പാനിഷ് ജനതയുടെ എല്ലാവിധ ആശംസയും അറിയിക്കുന്നു. ഞങ്ങൾ ഈ ആശ്രമത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ അഗ്രഹിക്കുന്നു – വീഡിയോ സന്ദേശത്തിൽ അവർ പറയുന്നു.
Read More » -
പൂ ചോദിച്ചു, പൂക്കാലം കിട്ടിയ സന്തോഷത്തിൽ ശ്രീഹരി; മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി ശ്രീഹരിയുടെ വീട്ടിൽ
കോട്ടയം: പൂ ചോദിച്ചു പൂക്കാലം കിട്ടിയ സന്തോഷത്തിലാണ് ചലനശേഷി നഷ്ടപ്പെട്ട യു.പി. സ്‌കൂൾ വിദ്യാർഥിയായ ശ്രീഹരി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി വീട്ടിൽ വന്നതിന്റെ ആഹ്‌ളാദത്തിലും അമ്പരപ്പിലുമാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ അജിത്കുമാറിന്റെയും പ്രീതയുടെയും മകൻ ശ്രീഹരി. പുത്തേറ്റ് സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീഹരി. സ്‌കൂളിൽ ഒപ്പമുള്ളവർ പരിഹസിക്കുന്നു, പരാതി പറഞ്ഞിട്ട് ആരും പരിഗണിക്കുന്നില്ല എന്ന പരാതിയുമായാണ് ചലനശേഷിയില്ലാത്ത ശ്രീഹരിയെയും എടുത്തുകൊണ്ടു അമ്മ പ്രീതി മേയ് രണ്ടിന് കോട്ടയത്തു നടന്ന താലൂക്ക് അദാലത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവനു മുന്നിലെത്തിയത്. പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽകിയാണ് മന്ത്രി ശ്രീഹരിയേയും അമ്മ പ്രീതിയേയും മടക്കി അയച്ചത്. ശ്രീഹരിയുടെ പരാതി ഗൗരവമായി പരിഗണിച്ചു വേണ്ട നടപടി എടുക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും സ്‌കൂൾ അധികൃതരോടും മന്ത്രി അന്നു തന്നെ നിർദേശിച്ചിരുന്നു. ശ്രീഹരിക്ക് വികലാംഗ കോർപറേഷനിൽ നിന്ന് വീൽചെയറും ലഭ്യമാക്കിയിരുന്നു. ഇതിനിടെയാണ് ശ്രീഹരിയുടെ വീട്ടിൽ ടീവി പോലും…
Read More » -
മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018ന് തെലുങ്ക് റിലീസിലും മികച്ച പ്രതികരണം; ആദ്യ ദിനം നേടിയ കളക്ഷന്‍
ഒടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വർഷങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടാൻ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാർ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂർവ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിൻറെ ഹൈദരാബാദിൽ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലും പങ്കെടുക്കാൻ ടൊവിനോ തോമസ്, അപർണ ബാലമുരളി, ജൂഡ് ആന്തണി…
Read More »