HealthNEWS

മായംകലര്‍ന്ന ദാഹശമനികള്‍ കേരളത്തിൽ വ്യാപകമാകുന്നു; ജാഗ്രതൈ

ഴക്കാലമാണ് വരുന്നത്.ചൂടുവെള്ളം നിർബന്ധമുള്ളവർ വീട്ടിൽ തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ബുദ്ധി.കരിങ്ങാലി പോലുള്ള പായ്ക്കറ്റുകളില്‍ അധികവും വ്യാജന്‍മാരാണെന്നാണ് റിപ്പോർട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാനായി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കരിങ്ങാലി, പതിമുഖം തുടങ്ങിയവയുടെ പേരില്‍ വില്‍ക്കപ്പെടുന്ന പായ്ക്കുകളിലാണ് വ്യാജന്‍ പിടിമുറുക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നാണ് പായ്ക്കറ്റുകളില്‍ ഭൂരിഭാഗവും കേരളത്തിലേക്കെത്തുന്നത്. ഇത്തരം പായ്ക്കുകളുടെ ഗുണമേന്‍മയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല എന്നത് ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.നല്ല കളര്‍ ലഭിക്കുന്നവയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണെന്ന് അവർക്കറിയാം.

കേരളത്തിലെ ഇപ്പോഴത്തെ ഇവയുടെ ഉപയോഗം നോക്കുകയാണെങ്കില്‍ ദിവസേന ടണ്‍ കണക്കിന് കരിങ്ങാലിയും പതിമുഖവും ആവശ്യമായി വരും.തന്നെയുമല്ല ഇവയ്ക്കെല്ലാം നല്ല വിലയുമാണ്.എന്നാല്‍ പത്തു രൂപ മുതലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ കടകളില്‍ നിന്നു ഇവ ചേര്‍ത്തെന്ന് പറയപ്പെടുന്ന ദാഹശമനി പായ്ക്കറ്റുകള്‍ ലഭിക്കുന്നത്.

ദാഹശമനത്തിനായി പതിമുഖം, കരിങ്ങാലി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളുടെ തടി ഉപയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ ദന്തധാവന എന്നും വിളിക്കുന്ന കരിങ്ങാലി വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കുചന്ദനം എന്ന പേരിലറിയപ്പെടുകയും അനവധി ഔഷധ ഗുണങ്ങളുമുള്ളതാണ് പതിമുഖം…എന്നാല്‍ കരിങ്ങാലി, പതിമുഖം  അടങ്ങിയവയാണെന്ന പേരില്‍ വിറ്റഴിക്കുന്നത് ഏതെങ്കിലും മരക്കഷണങ്ങളോ രാസപദാര്‍ഥങ്ങളോ ചേര്‍ത്ത വസ്തുക്കളാണെന്നാണ് പറയപ്പെടുന്നത്.

തടിമില്ലുകളില്‍ നിന്ന് പുറന്തള്ളുന്ന മരത്തൊലികള്‍ കൃത്രിമചായങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് ആകര്‍ഷകമായ പായ്ക്കുകളില്‍ വിപണിയിലെത്തിക്കുകയാണ് ചെയ്തു വരുന്നതെന്നാണ് വിവരം.പതിമുഖം,കരിങ്ങാലി തുടങ്ങിയ പേരുകളിലാണ് ഭൂരിഭാഗവും വിറ്റഴിയുന്നത്. ഈ ചെടികളുടെ തൊലിയ്ക്ക് താരതമ്യേന വില കൂടുതലുള്ളപ്പോള്‍ വ്യാജന്‍മാര്‍ പത്തും അതില്‍ താഴെയും വില മാത്രം ഈടാക്കിയാണ് കച്ചവടം നടത്തുന്നത്.ആരോഗ്യത്തിന് ഉത്തമം എന്ന അവകാശവാദത്തോടെയും പരസ്യങ്ങളോടെയുമാണ് ഇവ വിപണിയിലെത്തുന്നത്. നിറത്തിനും രുചിയ്ക്കുമായി ഇതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കരളിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനങ്ങളെ അത്യധികം ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Back to top button
error: