LIFE

  • ശൈത്യകാല പഴമായ ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ അറിയാം…

    ധാരാളം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു ശൈത്യകാല പഴമാണ് ഓറഞ്ച്. ഇതിൽ ജലാംശവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ശൈത്യകാലത്ത് നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഓറഞ്ച് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഓറഞ്ചിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് നല്ലതാണ്. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഓറഞ്ച് അധിക കലോറി ഉപഭോഗം തടയുകയും ചെയ്യും. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഓറഞ്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ ഓറഞ്ച് പരിമിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓറഞ്ചിൽ നാരുകൾ…

    Read More »
  • ശരീരഭാരം കുറയ്ക്കാൻ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാം; ഇതാ എട്ട് ടിപ്സ്…

    വണ്ണം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലർക്കും കിട്ടിയ ഫലം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ശരീരഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അതുവഴി വയർ കുറയ്ക്കാനുപം ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം. വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.…

    Read More »
  • തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12; അറിയാം വിറ്റാമിൻ ബി 12 അഭാവത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

    ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിൻ ബി 12. ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വിറ്റാമിൻ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിൻ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിൻ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. വയറിൻറെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വിറ്റാമിൻ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്. വിറ്റാമിൻ ബി 12 അഭാവത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… അമിതമായ ക്ഷീണം, തളർച്ച, വിളർച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചർമ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിൻ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്,…

    Read More »
  • വണ്ണം കുറയ്ക്കാന്‍ നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലേ ? അത്താഴം അത്തിപഴത്തോളമാക്കൂ… അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

    വണ്ണം കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാർ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ അവ ദഹിക്കാൻ ബുദ്ധിമുട്ടാണ്. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വണ്ണം വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിച്ചിരിക്കണം. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. അതായത് ചോറ് രാത്രി കഴിക്കരുത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… വണ്ണം കുറയ്ക്കാൻ…

    Read More »
  • ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്… കാരണം ഇതാകാം… പരിഹാരമുണ്ട്…

    ശരീരത്തിന് നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ നിശ്ചിത അളവിൽ ആവശ്യമാണ്. എന്നാൽ പലരിലും അയേണിൻറെ കുറവ് കാണപ്പെടാം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചർമ്മം തുടങ്ങിയവയൊക്ക ആണ് വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തെക്കേ അമേരിക്കൻ…

    Read More »
  • ‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’-ജഡ്ജായ റിയാസ് സലിം; പൊളിറ്റിക്കൽ ഇൻകറക്ട് പ്രയോ​ഗമെന്ന് ജഡ്ജിയെ തിരുത്തി ​ഗുമസ്തൻ മാരാർ

    ബി​ഗ് ബോസ് സീസണുകളിൽ എപ്പോഴും പ്രേക്ഷകർ കാണാൻ കൊതിക്കുന്ന സെ​ഗ്മെന്റ് ആണ് വീക്കിലി ടാസ്കുകൾ. വീട്ടിലെ മുന്നോട്ടുള്ള നിലനിൽപ്പിനെ ബാധിക്കുന്ന ഘടകമായത് കൊണ്ട് തന്നെ നൂറ് ശതമാനവും എഫേർട്ട് മത്സരാരർത്ഥികൾ ഇടാറുണ്ട്. അതുകൊണ്ട് തന്നെയാണ് വീക്കിലി ടാസ്കിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടാകുന്നതും ഈ സെ​ഗ്മന്റിൽ തന്നെയാണ്. നിലവിൽ കോടതി ടാസ്ക് ആണ് ബിബി അഞ്ചാം സീസണിൽ നടന്നു കൊണ്ടിരിക്കുന്നത്. ‘ബി​ഗ് ബോസ് കോടതി’യിൽ ഇന്നെത്തിയൊരു കേസ് നാദിറയുടേതാണ്. സാഗർ സൂര്യയുമായുള്ള തന്റെ പ്രണയം സ്‍ട്രാറ്റജി ആയിരുന്നുവെന്ന് ജുനൈസ് ആരോപിക്കുന്നുവെന്നായിരുന്നു നാദിറയുടെ പരാതി. ജുനൈസ് എന്റെ പ്രണയത്തെ പലയിടത്തും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നാദിറ പരാതിപ്പെട്ടത്. വാദത്തിനിടെ ജുനൈസും വക്കീൽ ആയ ഫിറോസും ചേർന്ന് സംസാരിക്കുന്നതിനിടെ ജഡ്ജായ റിയാസ് സലിം പറഞ്ഞ കാര്യത്തെ തിരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. ​കേസിൽ ​ഗുമസ്തൻ ആയിരുന്നു മാരാർ. ഫിറോസും ജുനൈസും സംസാരിക്കുന്നതിനിടയിൽ ‘ഇത് ചന്തയല്ല അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കാൻ. ഇത് കോടതിയാണ്’എന്നാണ് റിയാസ്…

    Read More »
  • പാപ്പച്ചൻ എന്തിന് ഒളിവിൽപോയി? പാച്ചന്റെ ജീവിതത്തെ ആകെ ഉലക്കുന്ന ആ സംഭവം എന്ത് ?

    ‘പാപ്പച്ചൻ’ എന്നയാളെ കാൺമാനില്ല. കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റർ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. ‘പാപ്പച്ചൻ’ ഈ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട ആളാണ്. ഒരു സാധാരണ ലോറി ഡ്രൈവർ. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാക്കാര്യങ്ങളിലും മുമ്പിൽ നിൽക്കുന്നവൻ. അങ്ങനെയുള്ള ഒരാളിന്റെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാൻ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‍നവുമായി അത് മാറി. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്. ഏതൊരു സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവർ ഇണങ്ങി ജീവിക്കും. മഞ്ഞുമലയിൽ താമസിക്കുന്നവർ ആ ജീവിതവുമായി ഇഴുകി ജീവിക്കും, ചൂടിന്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവർ അതുമായി യോജിക്കും, തീരപ്രദേശങ്ങളിലുള്ളവർ കടലുമായി ഇണങ്ങും. മലയോര…

    Read More »
  • അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച ചിത്രം ‘ത്രിശങ്കു’, വീഡിയോ ഗാനം പുറത്ത്

    അർജുൻ അശോകൻ നായകനായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്‍മൽ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ ‘ത്രിശങ്കു’ നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ് കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. എപി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. സജി സി ജോസഫ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച പ്രൊജക്റ്റാണ് ഇത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു, ടി ജെ രവി,…

    Read More »
  • ലാലേട്ടൻ ഫാൻസ് ‘ഡബിൾ’ ഹാപ്പിയിൽ; ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ഡബിൾ റോളിൽ!

    മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നും ഇദ്ദേഹം പറയുന്നു. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നു. ട്വീറ്റിന് പിന്നാലെ അച്ഛൻ- മകൻ റോളിലാണോ മോഹൻലാൽ എത്തുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. As per reliable sources @Mohanlal is playing…

    Read More »
  • മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ ചിട്ടയില്ലാത്ത ഭക്ഷണരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പൊണ്ണത്തടിയും ഒപ്പം പകര്‍ച്ചവ്യാധികളും ബാധിക്കാം

         സ്കൂൾ, കോളജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നു. യു.ബി.സി.ഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലെ  12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് പോകുന്നതു മുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു. ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടി സൃഷ്ടിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്. വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ നിർദ്ദേശിക്കുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി…

    Read More »
Back to top button
error: