LIFE

വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി.

Signature-ad

ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: