LIFE
-
മഴക്കാലമാണ് ജാഗ്രത പാലിക്കാം; മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?
ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പലയിടങ്ങിലും മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുമ്പോൾ ഈ അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് ചെറിയൊരു ശമനം നേരിടുന്നുണ്ട്. എങ്കിലും പനി കേസുകളിലോ പകർച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോൾ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകൾ വൈറൽ പനി, ബാക്ടീരിയൽ ബാധകൾ, ഫംഗൽ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈർപ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്. ഇക്കൂട്ടത്തിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മൾ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ. വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോൾ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങൾ പരത്താൻ കഴിവുള്ള രോഗകാരികൾക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വർഷത്തിൽ മറ്റൊരിക്കലും ഇത്രയും വലിയ തോതിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ പടരില്ലെന്നതും ഓർക്കേണ്ട കാര്യമാണ്. പ്രധാനമായും ഇത്തരത്തിൽ മലിനജലത്തിലൂടെ…
Read More » -
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ‘ഫിഷ് നിര്‍വാണ’ ഈസിയായി വീട്ടിൽ ഉണ്ടാക്കാം
ഷെഫ് പിള്ളയുടെ അടുക്കളയില്‍ പിറന്ന ലോക ശ്രദ്ധ നേടിയ വിഭവമാണ് ഫിഷ് നിര്‍വാണ. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ തീൻമേശകളില്‍ ഏറ്റവും ഡിമാന്റുള്ള നിര്‍വാണ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍ ഇതിന്റെ വില കേട്ടാല്‍ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിര്‍വാണ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം. ആവശ്യ സാധനങ്ങള്‍ കരിമീൻ / ആവോലി – 1 മുളകു പൊടി – 3/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ തേങ്ങാ പാല്‍ – 1 കപ്പ് പച്ചമുളക് – 2 ഇഞ്ചി – 1 കഷ്ണം പച്ചമാങ്ങ – കുരുമുളക് പൊടി- 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യം കരിമീൻ കഴുകി വൃത്തിയാക്കുക. മീൻ പൊരിക്കുവാനായി വരഞ്ഞ് വെക്കുക. എന്നിട്ട് മുളക് പൊടി, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. അരമണിക്കൂറിനു ശേഷം മീൻ…
Read More » -
പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കാം; മുട്ട കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ അറിയാം
പണ്ടുമുതലേ മുട്ട നമ്മുടെ ഒരു പ്രധാന ഭക്ഷണമാണ്, ദൈനംദിന ഭക്ഷണത്തിൽ മുട്ട ഒരു പ്രധാന ഭാഗമാക്കുന്നത് വഴി ശരീരത്തിനു ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിന് മതിയായ പ്രോട്ടീൻ, കാൽസ്യം, എന്നിവ പ്രദാനം ചെയുന്നതിന് കാരണമാവുന്നു. ഇത് നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. മുട്ട കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ 1. പോഷകസമൃദ്ധമായ ഭക്ഷണമാണ് വലിപ്പത്തിൽ മുട്ട താരതമ്യേന ചെറുതാണെങ്കിലും, മുട്ടയിൽ ധാരാളം പോഷകങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല ഇത് സമീകൃതാഹാരത്തിലെ ഒരു പ്രധാന ഘടകമാണ്. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിരിക്കുന്നു. അതോടൊപ്പം മുട്ട, പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്. ഇതിന്റെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ഒരു മികച്ച ഉറവിടവുമാണ് മുട്ടകൾ. 2. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ…
Read More » -
രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ പേരയ്ക്ക കഴിക്കാം; അറിയാം പേരക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങളും
പേരയ്ക്ക ഇളം പച്ച, മഞ്ഞ നിറത്തോട് കൂടിയ തൊലിയുള്ള വളരെ സ്വാദിഷ്ടമായ ഒരു പഴമാണ്. ഓവൽ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയ പേരക്കയുടെ ഇലകൾ ഹെർബൽ ടീയായും, ഇലയുടെ സത്ത് സപ്ലിമെന്റായും ഉപയോഗിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഈ ശ്രദ്ധേയമായ ഘടകങ്ങൾ കാരണം ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രണം ടൈപ്പ് 2 പ്രമേഹമുള്ള ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, പേരക്കയുടെ ചായ ഭക്ഷണത്തിന് ശേഷം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 10%-ത്തിലധികം കുറയ്ക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. പേരയ്ക്കയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഇൻസുലിൻ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു ഹൃദയാരോഗ്യം വർധിപ്പിക്കാൻ പേരയ്ക്ക പല വിധത്തിൽ സഹായിക്കുന്നു, പേരയിലയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. പേരയ്ക്കയിലെ ഉയർന്ന അളവിലുള്ള…
Read More » -
ക്ഷീണമാണോ ? ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണത്തെ ഇല്ലാതാക്കാൻ സഹായിക്കും. ദിവസം മുഴുവൻ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ നിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉറക്കക്കുറവ് അഥവാ ഉറക്ക തകരാറ് രാവിലെ മയക്കത്തിന് കാരണമാകുമെങ്കിലും, മറ്റ് ജീവിതശൈലികൾ, ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം എന്നിവ പകൽ സമയത്ത് ഊർജ്ജം കുറയ്ക്കുന്നതിന് കാരണമാവുന്നു. പകൽസമയത്ത് ശരീരത്തിലെ ഊർജനില കുറയുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ചൂടുള്ള കാലാവസ്ഥ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ലെവൽ അസന്തുലിതമാക്കുകയും, നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകൾ പലരെയും മോശമായി ബാധിക്കുന്നു. ചില സമയങ്ങളിൽ വ്യക്തികളിൽ ഊർജം കുറയാൻ കാരണമാകുന്ന മറ്റൊരു ഘടകമാണ് വ്യായാമക്കുറവ്. ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ: വാഴപ്പഴം: ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിൽ ഏത്തപ്പഴം നന്നായി സഹായിക്കുന്നു, വിറ്റാമിൻ ബി6 ന്റെ ശ്രദ്ധേയമായ ഉറവിടമാണ് ഇത്. വിറ്റാമിൻ ബി 6 ശരീരത്തെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസ് ചെയ്യുകയും, ഊർജ്ജ ഉൽപ്പാദനത്തിന് ഇന്ധനം നൽകുകയും…
Read More » -
അകാലനര തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്. പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം. പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. അകാലനര കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്. മുടിയുടെ ആരോഗ്യത്തിനും നര തടയാനും മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. സിങ്ക് മുടിയുടെ…
Read More » -
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിന്റെ ടീസർ ഇറങ്ങി രണ്ട് ദിവസത്തില്‍ 100 ദശലക്ഷത്തിലധികം കാഴ്‌ചകൾ, ട്രെൻറിംഗ്; സലാറിന്റെ അടുത്ത അപ്ഡേറ്റ് പുറത്ത്
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൻറെ ടീസർ ഇറങ്ങിയതിന് പിന്നാലെ ട്രെൻറിംഗാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 6 നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് ദിവസത്തിൽ തന്നെ ടീസറിന് യൂട്യൂബിൽ 100 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടാൻ സാധിച്ചു. ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിൻറെ ടീസർ. സലാറിന്റെ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ ഹോംബാല ഫിലിംസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് സലാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി നിർമ്മാതാക്കൾ പറയുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിൻറെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നത്. ബാഹുബലി സ്റ്റാർ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിൻറെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാൻ ചിത്രത്തിൻറെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാൽ…
Read More » -
കൊറോണ ധവാനിൽ സുമിത്രയായി സീമ ജി നായര്‍, കരിയറിലെ മികവുറ്റ വേഷം; പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
മലയാളസിനിമയിൽ നാലു പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള അനുഗ്രഹീതയായ അഭിനേത്രി സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകർക്കുമുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് അഭിനേത്രി അവതരിപ്പിക്കുന്നത്. പുതിയ കാരക്ടർ പോസ്റ്ററിൽ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഉടൻതന്നെ തീയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി…
Read More » -
1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ഫഹദും നസ്രിയയും
ലോബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ബി എംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ആങണ 7 സീരീസ് 740ശ ഓട്ടോമാറ്റിക് (ഠഇ) ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കൂടാതെ 7 നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടോറിന്റെ കരുത്ത്. വേഗത നൂറു കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം ആവശ്യമുള്ള വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
Read More » -
വീട്ടിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാന്‍ ഈ പൊടികൈകള്‍ പരീക്ഷിക്കാം
വീട്ടില്‍ മീന്‍ മേടിച്ചാല്‍ പിന്നെ ആ മണം വീട് മുഴുവന്‍ പരക്കുമെന്നതില്‍ സംശയം വേണ്ട. അതും പറഞ്ഞ് മീന്‍ മേടിക്കാതിരിക്കാന്‍ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാര്‍ പരീക്ഷിക്കാറുണ്ട്. എപ്പോള്‍ മത്സ്യ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയില്‍ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കും. മീന്‍ പാകം ചെയ്യുമ്പോള്‍ ഒരു പാനില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ദുര്‍ഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാന്‍ വിനാഗിരി തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ക്കാം. ഇതോടൊപ്പം, നിങ്ങള്‍ക്ക്…
Read More »