LIFE

  • മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്ന്;ചേനയുടെ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

    മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്നാകയാൽ സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്.ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചില രോഗങ്ങളുടെ കാര്യത്തിൽ ഔഷധത്തോടൊപ്പം ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് അതിവേഗം രോഗശമനം നൽകാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.പ്രമേഹമുള്ളവർക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്ക് മാത്രമായി ആഴ്ചയിൽ ഒന്ന് രണ്ട് തവണ…

    Read More »
  • ദിവസവും വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണമിതാണ്

    ധാരാളം ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. പെരുംജീരകത്തില്‍ കലോറി കുറവാണ്. ഉയര്‍ന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാല്‍ നിറഞ്ഞതുമാണ്. വിറ്റാമിന്‍ സി, ഇ, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പെരുംജീരകം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായകമാണ്. ഇത് ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഫ്‌ളേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പെരുംജീരകം. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. പെരുംജീരകത്തില്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഗുണങ്ങളുണ്ട്. അവയില്‍ കലോറി കുറവാണ് നാരുകള്‍ കൂടുതലും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രഭാത ദിനചര്യയില്‍ പെരുംജീരക വെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായി ഭാരം…

    Read More »
  • മഴക്കാല രാത്രികളില്‍ ആരോഗ്യത്തിന് ഏറെ നല്ലത്-കഞ്ഞി

    പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും. മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍. മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്. ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.…

    Read More »
  • തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണം

    മൺസൂൺ കാലത്തിന്റെ വരവോടെ, പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് താരൻ.തല അധികം വിയർക്കുന്നവരിലും  ഈ പ്രശ്നം സാധാരണയാണ്.തലയിലെ ഈര്‍പ്പം അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചൊറിച്ചില്‍, തലയോട്ടിയില്‍ മൊത്തത്തിലുള്ള അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കും. തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കാലത്ത്, തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കെറ്റോകോണസോള്‍, സിങ്ക് പൈറിത്തിയോണ്‍ അല്ലെങ്കില്‍ സെലിനിയം സള്‍ഫൈഡ് പോലുള്ള ചേരുവകള്‍ അടങ്ങിയ വീര്യം കുറഞ്ഞ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച്‌  മുടി പതിവായി കഴുകുക. താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രിക്കാനും അടരുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.  തലയോട്ടിയില്‍ ഷാംപൂ മൃദുവായി മസാജ് ചെയ്യുക, അതിന് ശേഷം കഴുകുക. അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് തലയോട്ടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യും. മണ്‍സൂണ്‍ കാലത്ത് വായുവിലെ അധിക ഈര്‍പ്പം താരൻ ഉണ്ടാകുന്നതിന് കാരണമാകും.അതിനാൽതന്നെ ശിരോചര്‍മ്മം കഴിയുന്നത്ര വരണ്ടതാണെന്ന് ഉറപ്പാക്കുക. മുടി കഴുകിയ ശേഷം, ഒരു തൂവാല…

    Read More »
  • മീനിന് വിലക്കൂടുതൽ;മീൻ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാം

    ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസത്തിനു ദിവസം മീൻവില കുതിക്കുകയാണ്.ഇനി ഒന്നുരണ്ടു മാസത്തേക്ക് മീൻ വാങ്ങുന്നവരുടെ പോക്കറ്റ് വീശുവലയേക്കാൾ കൂടുതൽ ചോരും.വില കേൾക്കുമ്പോൾ തന്നെ മീൻ മുള്ള് നെഞ്ചിൽ കൊരുത്ത് വലിച്ചെന്നുംവരാം.ഇത്തിരി മീൻവറ്റില്ലാതെ ചോറ് ഇറങ്ങുകയുമില്ല.അപ്പോൾ എന്തുചെയ്യും ? കരയിൽ പിടിച്ചിട്ട മീന്റെ മാതിരി കണ്ണുമിഴിക്കേണ്ട, വഴിയുണ്ട്… നല്ലൊന്നാന്തരം മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം വേണ്ട ചേരുവകള്‍…   കട്ടിയുള്ള മുള്ളില്ലാതെയെടുത്ത മീന്‍ കഷ്ണം                ½ കിലോ വിനിഗര്‍                                                                                   ¼ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത്   …

    Read More »
  • ‘തങ്കലാന്‍’ കഴിഞ്ഞു; താടിയെടുത്ത് വിക്രം

    പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഒരു മികച്ച അഭിനേതാവിൻറെ പ്രതിഭ. എന്നാൽ രാകിമിനുക്കിയ പ്രതിഭ വെളിപ്പെടണമെങ്കിൽ മികച്ച കഥാപാത്രങ്ങൾ കിട്ടണമെന്ന് മാത്രം. ഭാഷാതീതമായി പ്രേക്ഷകരെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും കരിയറിൽ ഒരു സന്നിഗ്ധ ഘട്ടത്തിൽ നിൽക്കുകയായിരുന്നു വിക്രം. തൻറെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിൻറേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാൽ വിക്രം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ബ്രേക്ക് ആയി മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസി. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവി ആയിരുന്നെങ്കിലും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിക്രം അവിസ്മരണീയമാക്കി. അടുത്ത ചിത്രവും വിക്രത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് ആ ചിത്രം. സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി മേക്കോവറിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത വിക്രത്തിൻറെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ആണ് ചിത്രത്തിൽ. നീണ്ട താടി…

    Read More »
  • ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയില്‍ നായികയായി തെന്നിന്ത്യൻ സൂപ്പർ താരം തൃഷ

    കൊച്ചി: ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയില്‍ നായികയായി തൃഷ എത്തുന്നു. തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെ പങ്കിട്ടു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്റ്റ്യന്‍ ആണ് അത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 2020 ല്‍ പുറത്തെത്തിയ ഫോറന്‍സിക്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയുമായിരുന്നു ഇത്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍,…

    Read More »
  • തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ…

    മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ… ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി…

    Read More »
  • ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു; സൗദിയിലുള്ളവർക്ക് നാളെ മുതൽ ഉംറക്ക് അനുമതി

    റിയാദ്: ഹജ്ജ് കഴിഞ്ഞതോടെ ഉംറ തീർഥാടനം പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലുള്ളവർക്ക് ഉംറ നിർവഹണത്തിനും മദീന മസ്ജിദുന്നബവിയിലെ റദാ ശരീഫ് സന്ദർശനത്തിനും അനുമതി അനുവദിച്ച് തുടങ്ങി. ഞായറാഴ്ച (ജൂലൈ ഒമ്പത്) മുതൽ ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാം. 11 മുതൽ മദീനയിലെ റൗദ ശരീഫിലും പ്രവേശനം അനുവദിക്കും. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് ഉംറ പെർമിറ്റുകൾ വീണ്ടും അനുവദിച്ച് തുടങ്ങിയത്. ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ എട്ട് വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി. നേരത്തെ നിശ്ചയിച്ചിരുന്ന നിയന്ത്രണ കാലാവധി അവസാനിക്കാറായതോടെയാണ് ഞായറാഴ്ച മുതൽ ഉംറ ചെയ്യാൻ പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. കഴിഞ്ഞ സീസണിലേതിന് സമാനമായ രീതിയിൽ രണ്ട് മണിക്കൂർ വീതമാണ് ഉംറക്കുള്ള സമയം. ഈ രീതിയിലുള്ള 12 ടൈം സ്ലോട്ടുകളാണ് ഓരോ ദിവസവും അനുവദിക്കുന്നത്.…

    Read More »
  • സൗദിയിൽ സിറിയൻ സയാമീസ് ഇരട്ടകളെ ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി

    റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിൻറെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് നെഞ്ചിൻറെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിചേർന്ന സിറിയൻ സയാമീസ് കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടുനിന്നു. സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിൻറെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്. സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് ശേഷം നടത്തിയ…

    Read More »
Back to top button
error: