LIFEMovie

കൊറോണ ധവാനിൽ സുമിത്രയായി സീമ ജി നായര്‍, കരിയറിലെ മികവുറ്റ വേഷം; പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ലയാളസിനിമയിൽ നാലു പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള അനുഗ്രഹീതയായ അഭിനേത്രി സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകർക്കുമുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് അഭിനേത്രി അവതരിപ്പിക്കുന്നത്. പുതിയ കാരക്ടർ പോസ്റ്ററിൽ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഉടൻതന്നെ തീയറ്ററുകളിലെത്തും.

ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.

Signature-ad

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല – കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും – സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ – ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റൻറ് ഡയറക്ടർ – ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ – അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് – മാമിജോ, പബ്ലിസിറ്റി – യെല്ലോ ടൂത്ത് ,പിആർഒ – ആതിര ദിൽജിത്ത്, സ്റ്റിൽസ് – വിഷ്ണു എസ് രാജൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: