FoodNEWS

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ‘ഫിഷ് നിര്‍വാണ’ ഈസിയായി വീട്ടിൽ ഉണ്ടാക്കാം

ഷെഫ് പിള്ളയുടെ അടുക്കളയില്‍ പിറന്ന ലോക ശ്രദ്ധ നേടിയ വിഭവമാണ് ഫിഷ് നിര്‍വാണ. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ തീൻമേശകളില്‍ ഏറ്റവും ഡിമാന്റുള്ള നിര്‍വാണ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്.

എന്നാല്‍ ഇതിന്റെ വില കേട്ടാല്‍ ആരായാലും ഞെട്ടും. കേരളത്തിന്റെ തനത് ശൈലിയും സ്വാദും നിറഞ്ഞ നിര്‍വാണ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാൻ സാധിക്കും. എങ്ങനെ എന്ന് നോക്കാം.

ആവശ്യ സാധനങ്ങള്‍

Signature-ad

കരിമീൻ / ആവോലി – 1
മുളകു പൊടി – 3/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
തേങ്ങാ പാല്‍ – 1 കപ്പ്
പച്ചമുളക് – 2
ഇഞ്ചി – 1 കഷ്ണം
പച്ചമാങ്ങ –
കുരുമുളക് പൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം കരിമീൻ കഴുകി വ‍ൃത്തിയാക്കുക. മീൻ പൊരിക്കുവാനായി വരഞ്ഞ് വെക്കുക. എന്നിട്ട് മുളക് പൊടി, മഞ്ഞള്‍ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക.

അരമണിക്കൂറിനു ശേഷം മീൻ പൊരിച്ചെടുക്കുക. ഇനി ഒരു മണ്‍ കലത്തില്‍ വാഴയില വെച്ച്‌ ചൂടാക്കി അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം നേരത്തെ പൊരിച്ചെടുത്ത കരമീൻ ചൂടായ വാഴയിലയിലേക്ക് വെക്കുക. അതിലേക്ക് കട്ടിയുള്ള തേങ്ങാപാല്‍ ഒഴിക്കുക. ഒപ്പം നീളത്തില്‍ മുറിച്ച പച്ചമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, കഷ്ണങ്ങളായി അരിഞ്ഞ പച്ചമാങ്ങ, കുരുമുളക് പൊടി, ആവശത്തിന് കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇനി അടച്ച്‌ വെച്ച്‌ 10 മിനിറ്റ് തിളപ്പിക്കുക. 10 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്ത് വിളമ്ബാം.

Back to top button
error: