LIFELife Style

വീട്ടിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാന്‍ ഈ പൊടികൈകള്‍ പരീക്ഷിക്കാം

വീട്ടില്‍ മീന്‍ മേടിച്ചാല്‍ പിന്നെ ആ മണം വീട് മുഴുവന്‍ പരക്കുമെന്നതില്‍ സംശയം വേണ്ട. അതും പറഞ്ഞ് മീന്‍ മേടിക്കാതിരിക്കാന്‍ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാര്‍ പരീക്ഷിക്കാറുണ്ട്.

എപ്പോള്‍ മത്സ്യ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയില്‍ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കും.

Signature-ad

മീന്‍ പാകം ചെയ്യുമ്പോള്‍ ഒരു പാനില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

ദുര്‍ഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാന്‍ വിനാഗിരി തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ക്കാം. ഇതോടൊപ്പം, നിങ്ങള്‍ക്ക് അതില്‍ കുറച്ച് തുള്ളി അവശ്യ എണ്ണയും ഇടാം. അടുക്കള മാത്രമല്ല, വീടുമുഴുവന്‍ സുഗന്ധം കൊണ്ട് നിറയ്ക്കാന്‍ ഇത് സഹായിക്കും.

മറ്റ് വഴികള്‍ ഒന്നും ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വേണമെങ്കില്‍ സുഗന്ധത്തിനായി എയര്‍ ഫ്രെഷനര്‍ ഉപയോഗിക്കാം. മീന്‍ വറുത്ത ഉടനെ ഉപയോഗിക്കരുത്. കുറച്ചുനേരം ഫാന്‍ ഓണാക്കി ഫ്രഷ്‌നര്‍ ഉപയോഗിക്കുക. ഈ സുഗന്ധവും ഫാനിലെ വായുവും ചേര്‍ന്ന് വീടുമുഴുവന്‍ മത്സ്യഗന്ധം അകറ്റുന്നു.

മീന്‍ വറുക്കുകയോ കറി വയ്ക്കുകയോ ചെയ്ത ശേഷം എത്രയും വേഗം അടുക്കള വ്യത്തിയാക്കാന്‍ ശ്രമിക്കുക. മീനിന്റെ അവശിഷ്ടങ്ങള്‍ തുടച്ച് വ്യത്തിയാക്കുന്നത് ദുര്‍ഗന്ധം തടയാന്‍ ഏറെ സഹായിക്കും. സ്റ്റൗവിലും കൗണ്ടര്‍ ടോപ്പിലുമൊക്കെ വീണ് കിടക്കുന്ന അവശിഷ്ടങ്ങള്‍ പലപ്പോഴും അടുക്കള മുഴുവന്‍ നാറ്റം സൃഷ്ടിക്കും.

ഒരു പാത്രത്തില്‍ വിനാഗിരിയും അല്‍പ്പം കാപ്പിപൊടിയും ചേര്‍ത്ത് കൗണ്ടര്‍ ടോപ്പില്‍ വച്ചാല്‍ ദുര്‍ഗന്ധം ആഗിരണം ചെയ്യാന്‍ സാധിക്കും.

 

 

 

 

Back to top button
error: