LIFEMovie

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറി​ന്റെ ടീസർ ഇറങ്ങി രണ്ട് ദിവസത്തില്‍ 100 ​​ദശലക്ഷത്തിലധികം കാഴ്‌ചകൾ, ട്രെൻറിംഗ്; സലാറി​ന്റെ അടുത്ത അപ്ഡേറ്റ് പുറത്ത്

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൻറെ ടീസർ ഇറങ്ങിയതിന് പിന്നാലെ ട്രെൻറിംഗാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 6 നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് ദിവസത്തിൽ തന്നെ ടീസറിന് യൂട്യൂബിൽ 100 ​​ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടാൻ സാധിച്ചു. ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിൻറെ ടീസർ. സലാറിന്റെ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ ഹോംബാല ഫിലിംസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് സലാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി നിർമ്മാതാക്കൾ പറയുന്നത്.

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിൻറെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നത്. ബാഹുബലി സ്റ്റാർ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിൻറെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാൻ ചിത്രത്തിൻറെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാൽ മതി.

Signature-ad

ഇന്ത്യൻ ഭാഷാ പതിപ്പുകൾക്കൊപ്പം സലാറിൻറെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയിൽ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. വരദരാജ മന്നാർ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിൻറെ പേര്.

https://twitter.com/SalaarTheSaga/status/1677545246232838146?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677545246232838146%7Ctwgr%5Ef44f0221bb9c42654c92e10758c281e84edd4f21%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSalaarTheSaga%2Fstatus%2F1677545246232838146%3Fref_src%3Dtwsrc5Etfw

ശ്രുതി ഹാസൻ, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിൻറേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവൻ ഗൗഡ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, സംഗീതം രവി ബസ്‍രൂർ, ഈ വർഷം സെപ്റ്റംബർ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: