Life StyleNEWS

1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ഫഹദും നസ്രിയയും

ലോബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്.

ബി എംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ആങണ 7 സീരീസ് 740ശ ഓട്ടോമാറ്റിക് (ഠഇ) ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കൂടാതെ 7 നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടോറിന്റെ കരുത്ത്. വേഗത നൂറു കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം ആവശ്യമുള്ള വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: