LIFE

  • ഡെസ്‍കില്‍ ‘മാന്ത്രിക’ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ഫൈസൽ ഹുസൈ​ന്റെ “കട്ടപ്പാടത്തെ മാന്ത്രികനി”ൽ

    ടീച്ചർ ക്ലാസിൽ പാടിയ പാട്ടിന് ഡെസ്കിൽ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കൻറെ വീഡിയോ കഴിഞ്ഞ വാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലിൽ പലർത്തിയ വീഡിയോ അഭിജിത്തിൻറെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിൻറെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.…

    Read More »
  • ചര്‍മ രോഗങ്ങൾ മഴക്കാലത്ത് പടർന്ന് പിടിക്കും, മുന്നറിയിപ്പും പരിഹാരങ്ങളും

    ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന ‘ടിനിയ കോര്‍പറിസ്’ എന്ന രോഗം വരാം. ഇതു പകരാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ തോര്‍ത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. ഈര്‍പ്പം നിറഞ്ഞ ബാക്ടീരിയ വളര്‍ച്ച കൂടുന്നതു മൂലം കാലിനു ദുര്‍ഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോള്‍ കാലിന്റെ അടിവശത്തു ചെറിയ കുഴികള്‍ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയല്‍ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി…

    Read More »
  • ഇറച്ചിക്കറി പോലെ കടച്ചക്ക കറി

    കടച്ചക്ക അഥവാ ശീമച്ചക്ക ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ്.ഇത് എളുപ്പത്തിൽ പാചകം ചെയ്യാന്‍ കഴിയുന്നതും രുചികരവുമായ ഒരു വിഭവമാണ്.തേങ്ങ വറുത്തെടുത്ത് കടച്ചക്ക കറിവച്ചാൽ രുചി ഇരട്ടിയാകും. ആവശ്യമുള്ള സാധനങ്ങൾ കടച്ചക്ക  – ഒന്നിന്റെ പകുതി ചെറിയ ഉള്ളി –  10 എണ്ണം സവാള –  ഒരെണ്ണം പച്ചമുളക്  – രണ്ടെണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി –  4 അല്ലി തക്കാളി –  1 എണ്ണം നാളികേരം ചിരകിയത് –  ഒരു കപ്പ് മഞ്ഞൾപ്പൊടി –  അര ടീസ്പൂൺ മല്ലിപ്പൊടി  –  ഒരു ടേബിൾ സ്പൂൺ മുളകുപൊടി  – രണ്ടു ടീസ്പൂൺ ഗരം മസാല –  അര ടീസ്പൂൺ നാളികേരക്കൊത്ത് –  ആവശ്യത്തിന് വെളിച്ചെണ്ണ  – ആവശ്യത്തിന് ഉപ്പ്  –  ആവശ്യത്തിന് കറിവേപ്പില –  ആവശ്യത്തിന് വറ്റൽ മുളക്  – 3  എണ്ണം തയാറാക്കുന്ന വിധം  ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത്…

    Read More »
  • രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മാരകമായ രോഗങ്ങൾക്ക് കാരണമാകാം: അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

         നൈറ്റ് ലൈഫ് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ടുണ്ട് ഇപ്പോൾ. തത്ഫലമായി രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും  ഇന്ന് ഫാഷനാക്കിയിരിക്കുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് പല വിധത്തിലുള്ള തകരാറുകൾ ഉണ്ടാക്കും. അപൂർവ്വമായി വൈകി ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല, എന്നാൽ ഇത് ശീലമാക്കിയിട്ടുണ്ടെങ്കിൽ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, കാരണം ഉറങ്ങുന്നതിനും ഭക്ഷണത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. വൈകി ഭക്ഷണം കഴിക്കുകയോ കഴിച്ചയുടനെ ഉറങ്ങുകയോ ചെയ്താൽ ഭക്ഷണം ശരിയായി ദഹിക്കുന്നില്ലെങ്കിൽ ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും അത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ദഹനം മുതൽ ആരോഗ്യകരമായ ശരീരഭാരം വരെയുള്ള എല്ലാത്തിനും ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വൈകി…

    Read More »
  • കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14 ന് തിയറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ, ട്രെയ്‍ലർ എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ‘ലവ് യു മുത്തേ…’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി…

    Read More »
  • ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ഉടന്‍ എന്തു ചെയ്യണം…? ചില വീട്ടുവൈദ്യങ്ങൾ

        ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയേക്കാം. നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ, ഭക്ഷണം  വായിൽ നിന്ന് വയറ്റിലേക്ക് കൊണ്ടുപോകാൻ പല പേശികളും ഞരമ്പുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ പ്രക്രിയയ്ക്കിടയിൽ ചെറിയ അസ്വസ്ഥത ഉണ്ടാകുമ്പോൾ, കഴിക്കുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങും. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വ്യക്തിയെ വളരെയധികം ബുദ്ധിമുട്ടിക്കും. ഈ അവസ്ഥയിൽ ഒരു വ്യക്തിക്ക് ശ്വാസം മുട്ടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യാം. പല സന്ദർഭങ്ങളിലും തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില വീട്ടുവൈദ്യങ്ങൾ വഴി തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണങ്ങളും മറ്റും എളുപ്പത്തിൽ നീക്കംചെയ്യാം. 1. വെണ്ണ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ വെണ്ണ കഴിക്കാം. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം  വയറ്റിലൂടെ എളുപ്പത്തിൽ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും. 2. പാലിൽ കുതിർത്ത അപ്പം ബ്രെഡോ മറ്റോ വെള്ളത്തിലോ പാലിലോ കുതിർത്ത് കഴിക്കാം. പാലിൽ കുതിർക്കുന്നത് ബ്രെഡ് സ്ലൈസ് ഈർപ്പമുള്ളതാക്കും. ഇതോടെ തൊണ്ടയിൽ…

    Read More »
  • രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ

        രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 ക്യാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചര്‍മാര്‍ബുദം (41ശതമാനം), സ്തനാര്‍ബുദം (32 ശതമാനം), ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ (18ശതമാനം) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു എന്നും പഠനം പറയുന്നു. കൂടാതെ, ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാല രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം ക്യാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക…

    Read More »
  • അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ, അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ

    വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് ബുദ്ധിമുട്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയ്ക്കും രാത്രിയും ഒരുപോലെ കഴിക്കാൻ പറ്റിയ ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തി. ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവയിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉച്ചയ്ക്ക് ആണെങ്കിലും രാത്രിയാണെങ്കിലും ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്.…

    Read More »
  • ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ 5 ഭാഷകളിൽ; ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി

    അഭിനയമികവുകൊണ്ട് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലെത്തിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രമായും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം അദ്ദേഹം. ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതാണ് ടൈറ്റിൽ ലുക്കിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുധി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ,…

    Read More »
  • ലോകേഷ് കനകരാജിൻറെ വിജയ് പടം ലിയോയുടെ ചിത്രീകരണം പൂർത്തിയായി; ഒക്ടോബർ 19ന് തിയറ്ററുകളിൽ

    ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിലും നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ എന്ന ഗാനത്തിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ…

    Read More »
Back to top button
error: