Newsthen Special
-
‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ 18 ന് തിയേറ്ററുകളിൽ
മലയാള സിനിമാലോകം കാത്തിരിക്കുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് നാളെ. നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ലോകമെങ്ങും ചിത്രം ഫെബ്രുവരി 18 ന് തിയറ്ററുകളിൽ എത്തും എന്നറിയിച്ചത്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ‘ഹൃദയ’ത്തിന്റെ തിയറ്റര്‍ റിലീസ് വന്‍ വിജയമായിരുന്നു. പ്രേക്ഷക പ്രതികരണം കണക്കിലെടുത്ത് മലയാള സിനിമ നിര്‍മ്മിതാക്കൾ തിയറ്റര്‍ റിലീസിന് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകുകയാണ്. ആറാട്ടിന് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഭീഷ്മ പർവ്വം” ഷെയ്ൻ നിഗത്തിന്റെ “വെയില്‍”, ടൊവിനോയുടെ “നാരദന്‍” എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. “മി.ഫ്രോഡ്”, “വില്ലന്‍ ” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറാട്ട്”. ഇറങ്ങിയപ്പോൾ തന്നെ ട്രയിലർ സിനിമ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിന്നു. ” ഐ ആം നോട്ട് എ മോൺസ്റ്റർ, ഐ ആം എ സിനിസ്റ്റർ” എന്ന മോഹന്‍ലാല്‍ ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിച്ചത്.
Read More » -
പ്രേക്ഷക ഹൃദയം കവര്‍ന്ന വിനീത് ശ്രീനിവാസന്‍ മാജിക് ഇനി മുതൽ OTTയിൽ
പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിന് ഇപ്പോഴും തിയറ്റര്‍ പ്രദര്‍ശനം ലഭ്യമാക്കും എന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഫെബ്രുവരി 18 ന് അര്‍ദ്ധരാത്രി 12 മണിക്ക് ചിത്രം ഡിസ്നി + ഹോട്ടസ്റ്റാറിൽ റിലീസാകും. ഏവരും കാത്തിരുന്ന ചലച്ചിത്രം ജനുവരി 21 നാണ് ആദ്യമായി തിയറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്. ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് മുന്നേ തന്നെ, ദര്‍ശന, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ പാടിയ ‘ദര്‍ശന’ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പതിനഞ്ചോളം വരുന്ന ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ലോക വ്യാപകമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയും എന്നുള്ളതാണ് OTT റിലീസിന്റെ പ്രത്യേകത. കുറച്ച് കൂടെ വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താനും ചിത്രത്തിന് കഴിയും. ‘ഹൃദയ’ത്തിന് ശേഷം വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള…
Read More » -
അടിയന്തരാവസ്ഥയിലെ അഭിമാനകഥ, ഡോ. ടി. ആർ. ശിവശങ്കരൻ എന്ന ‘ബ്രതോൾട് ബ്രെശ്ട്’- ഡോ. എൻ പി ചന്ദ്രശേഖരന്റെ ഓർമക്കുറിപ്പ്
ദിവസങ്ങൾക്കുമുമ്പ് ഓർമ്മയായ ഡോ. ടി. ആർ. ശിവശങ്കരന്റെ ജീവിതത്തിലെ അവിസ്മരണീയാദ്ധ്യായത്തിലെ മൂകസാക്ഷിയായ നോട്ടീസ് കണ്ടെത്തി. അക്കാലത്ത് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഡ്വ. സി. എം. സുരേഷ് ബാബുവിന്റെ ശേഖരത്തിൽനിന്ന്. അടിയന്തരാവസ്ഥക്കാലത്ത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പുറത്തിറക്കിയ നോട്ടീസാണിത്. ബ്രതോൾട് ബ്രെഹ്തിന്റെ കവിതയാണ് നോട്ടീസ് പങ്കുവച്ചത്. ടിആർഎസിന്റെ ജീവിതത്തിലെ ആ ചോരപുരണ്ട ഏട് സിഐസിസി ജയചന്ദ്രനെപ്പോലുള്ള സഹപാഠികൾ ഇന്നുമോർക്കുന്നു. പോലീസിന്റെ തേർവാഴ്ചക്കാലം കൂടിയായിരുന്നു അടിയന്തരാവസ്ഥ. പോലീസുകാരും നോട്ടീസുകാര്യം അറിഞ്ഞു. രഹസ്യാന്വേഷണം നടത്തി. മഹാരാജാസിൽ ‘ബ്രശ്ട്’ എന്ന ഒരപകടകാരി എംഎ പഠിക്കാനെത്തിയിരിക്കുന്നു എന്നായിരുന്നു കണ്ടെത്തൽ. (ബ്രതോൾട്ട് ബ്രെശ്ത് എന്നായിരുന്നു നോട്ടീസിലെ കവിപ്പേര്.) ‘ഓപ്പറേഷൻ ബ്രശ്ട്’ തയ്യാറായി. പോലീസ് മഹാരാജാസിലേയ്ക്ക്. ക്യാമ്പസിൽ പോലീസ് വിലസിയ കാലം. കെ എസ് യു നേതാക്കൾ പോലീസ് ജീപ്പിൽ കോളജിൽ വന്നിരുന്ന കാലം. ഒരു നേതാവിന്റെ വരവ് എന്നും നാടകീയമായിരുന്നു. അയാളെയുംകൊണ്ട് പോലീസ് ജീപ്പ് ഇരമ്പി വരും. മഹാരാജാസിന്റെ മുറ്റത്ത് വട്ടമിട്ട് സഡൻ…
Read More » -
മൽബറി കഴിച്ചാൽ, ഗുണങ്ങൾ പലത്
ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നാം നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അതും ഒരു മുടക്കും ഇല്ലാതെ ലഭിക്കുന്നവ.അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. ഇത്തിരിപ്പോന്ന മൾബറിപ്പഴത്തിന്റെ കാര്യമാണ് പറയുന്നത് . ഈ കുഞ്ഞൻപഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും. മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി…
Read More » -
പ്രണയദിനത്തിൽ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി ;ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു
പ്രണയ ദിനത്തിൽ ആശംസകൾ നേർന്നുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് കൗതുകമായി.”സർവചരാചരങ്ങളിലും അന്തർലീനമായിട്ടുള്ള മഹത്തായ പ്രണയത്തെ വാഴ്ത്താതെങ്ങനെ? ഏവർക്കും പ്രണയദിനാശംസകൾ..” എന്ന തലക്കെട്ടിലാണ് പോസ്റ്റ്. ഭാര്യ ആർ പാർവതി ദേവിയുമൊന്നിച്ചുള്ള ഫോട്ടോയ്ക്കൊപ്പം “എന്റെ മാനത്തു മൂവന്തി വേളയിൽ നീന്തിയെത്തുന്ന മേഘമാകുന്നു നീ “- എന്ന നെരൂദയുടെ വരികളും മന്ത്രി പോസ്റ്റിൽ നൽകിയിട്ടുണ്ട്. https://m.facebook.com/story.php?story_fbid=484909443015361&id=100044889289138
Read More » -
ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…
മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല റോൾ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍. അയാള്‍ പ്രണയിക്കുന്നു. ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി. സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു. ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്. ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു.…
Read More » -
ദുബൈ ഫാഷൻഷോയിലെ മലയാളി തിളക്കം-പ്രാർത്ഥന
ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്.വിദേശ താരങ്ങളെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് പ്രാർത്ഥന കാഴ്ചവെച്ചത് .ബെറ്റർമീഡിയ ഓർഗനൈസ് ചെയ്ത ഫാഷൻ ഷോ,ചാമ്പ്യൻ യചാത് ആണ് സംഘടിപ്പിച്ചത്.തസ്വീർസലിം ആയിരുന്നു ഷോയുടെ ഡയറക്ടർ. കൊല്ലം കുണ്ടറ, മുരളീധരൻ പിള്ള, ആനന്ദഭായി ദമ്പതികളുടെ മകളായ പ്രാർത്ഥന, ഒ വി എം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ റ്റു മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായും, ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ ഐഎഫ് ഡബ്ളു ഷോയിൽ റാംപ് മോഡലായും പ്രാർത്ഥന തിളങ്ങിയിരുന്നു. നർത്തകിയായ പ്രാർത്ഥന പുതിയ മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ കരാർ ചെയ്തു കഴിഞ്ഞു.
Read More » -
മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ
പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന…
Read More » -
കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി
കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി . തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നായകൾ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബെൽജിയം മലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കിയത്. സം സ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള…
Read More »