Newsthen Special
-
വെറുതെയല്ല ഇറാന്‍ അമേരിക്കയെ കൂസാത്തത്! ലോകത്തെ ഏറ്റവും മികച്ച കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ നല്‍കാന്‍ ചൈന; ഏതു കപ്പലും മുക്കും; എവിടെയും ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ; തടയാന്‍ ബുദ്ധിമുട്ടെന്നു വിദഗ്ധര്‍
ലണ്ടന്‍: ഇറാന്‍ തീരത്തിന് സമീപം ഇഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി അമേരിക്ക വന്‍തോതിലുള്ള നാവികസേനയെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ വാങ്ങാന്‍ ഇറാന്‍ ചൈനയുമായി കരാറിലേക്ക് അടുക്കുന്നെന്നു റിപ്പോര്‍ട്ട്. ചര്‍ച്ചകളെക്കുറിച്ച് അറവുള്ള സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് നിര്‍മ്മിത സിഎം302 മിസൈലുകള്‍ക്കായുള്ള ചര്‍ച്ച പൂര്‍ത്തിയായെങ്കിലും എന്ന് നല്‍കാനാകുമെന്നു വ്യക്തമല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സൂപ്പര്‍സോണിക് മിസൈലുകള്‍ക്ക് ഏകദേശം 290 കിലോമീറ്റര്‍ പരിധിയുണ്ട്. കൂടാതെ കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്നും വേഗത്തിലും പറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയുമാണ് ഇവ. ഇവയുടെ വിന്യാസം ഇറാന്റെ ആക്രമണ ശേഷിയെ ഗണ്യമായി വര്‍ധിപ്പിക്കുകയും മേഖലയിലെ യുഎസ് നാവികസേനയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുമെന്ന് ആയുധ വിദഗ്ധര്‍ പറഞ്ഞു. മിസൈല്‍ ആയുധ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി ചൈനയുമായുള്ള ചര്‍ച്ചകള്‍ കുറഞ്ഞതു രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും, ജൂണില്‍ ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇത് വേഗത്തിലായതായി ഇറാന്‍ സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍…
Read More » -
എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും
മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…
Read More » -
ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ
ബംഗളുരു: ഗ്രൂപ്പ് ഘട്ടത്തിലുടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ കുതിപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടി സെമി ഫൈനല്‍ സ്വപ്‌നങ്ങളെ സമ്മര്‍ദത്തിലാക്കും. സൂപ്പര്‍ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്‌പെല്‍ വിറപ്പിച്ചു. 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറി. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തില്‍ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനം ദക്ഷിണാഫ്രിക്കയെ 187/7 എന്ന ശക്തമായ നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. പത്താം ഓവറില്‍ 51 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 15-ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ…
Read More » -
ലോകം തെരയുന്ന ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; ട്രംപ് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ച സിജെഎന്‍ജെ; അത്യാധുനിക ആയുധങ്ങള്‍, സൈനിക ശൈലിയില്‍ വാഹന വ്യൂഹം; മെക്‌സിക്കോയില്‍ വ്യാപക അക്രമം
ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ സൈനിക നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകം തിരയുന്ന കൊടുംകുറ്റവാളിയും ഡ്രഗ് കാര്‍ട്ടല്‍ തലവനുമായ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതായി ഞായറാഴ്ചമെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (Nemesio Ruben Oseguera Cervantes) എന്നും അറിയപ്പെടുന്ന എല്‍ മെന്‍ചോയുടെ മരണത്തിനു പിന്നാലെ വന്‍ അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. ജാലിസ്‌കോ (Jalisco) ഉള്‍പ്പെടെ മെക്‌സിക്കോയിലെ അര ഡസനോളം സംസ്ഥാനങ്ങളില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നടന്ന സൈനിക റെയ്ഡിനിടെയാണ് എല്‍ മെന്‍ചോയ്ക്ക് മാരകമായി പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം മാറ്റുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ കുറ്റവാളി സംഘമായി വളര്‍ന്ന ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) തലവനായിരുന്നു ഇയാള്‍. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണികൂടിയായിരുന്നു ഈ സംഘം. മെക്‌സിക്കോയില്‍ വ്യാപക അക്രമം എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുടനീളം വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍…
Read More » -
നിങ്ങള്‍ എന്തിനാണു കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത്? മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; ‘പ്രതിപക്ഷമെന്ന് പറയാതെ കോണ്‍ഗ്രസ് എന്നുതന്നെ പറയൂ; ടിഎംസിയും ഡിഎംകെയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു; ‘സത്യത്തിനൊപ്പം നിന്നതിന് മറ്റു പാര്‍ട്ടികള്‍ക്ക് നന്ദി’
ന്യൂഡല്‍ഹി: എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit) യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്കും എതിരെ കോണ്‍ഗ്രസിനുമേല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ വിമര്‍ശിക്കുകയും അവരുടെ രീതികളെ ചോദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹിയിലെ പ്രശസ്തമായ എഐ സമ്മിറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അര്‍ദ്ധനഗ്‌ന പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ‘ജനാധിപത്യത്തിന്റെ നഗ്‌നത’യെന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുമ്പോള്‍, ‘അച്ചടക്കമില്ലാത്ത’ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളാണെന്നും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രകടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അകലം പാലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ ലജ്ജാകരമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മറ്റ് പ്രതിപക്ഷ…
Read More » -
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്
തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്‍കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം. വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്‌ളാറ്റുകള്‍…
Read More »



