Newsthen Special
-
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്. 75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും. ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.
Read More » -
ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.
സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്. ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്. സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ…
Read More » -
മതിലുകള്‍ക്കപ്പുറം നാരായണി..
“എനിക്ക് ഒരു റോസ ചെടി തരുമോ?” “നാരായണി എങ്ങനെ അറിഞ്ഞു ഇവിടെ റോസ ചെടിയുണ്ടെന്ന്?” ബഷീർ എഴുതിയ ഒരു നോവൽ സിനിമയാകുന്നു. നോവലുകൾ സിനിമയാകുന്നത് അത്ര വലിയ പുതുമയുള്ള കാര്യമല്ല. പക്ഷെ സിനിമയിൽ നാരായണി വല്ലാതെ പുതുമ പുലർത്തി. ബഷീറിന്റെ ‘മതിലുകൾ’ എന്ന നോവൽ സിനിമയാക്കിയപ്പോൾ, മമ്മൂട്ടി ബഷീറായി കഥയിലുടനീളം ജീവിച്ചു. മമ്മൂട്ടി എന്ന വ്യക്തി, ബഷീർ എന്ന കഥപത്രത്തെ ഒന്ന് തൊടാൻ പോലും ശ്രമിച്ചില്ല. എന്നാൽ ശരീരം അഭിനയത്തിന്റെ എല്ലാമായിരിക്കെ, ശബ്ദത്തിലൂടെ മാത്രം അഭിനയിച്ച ഒരാളുണ്ട് ‘മതിലുകൾ’ എന്ന ചിത്രത്തിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കെ. പി. എ. സി. ലളിത. എന്ത് രസമാണ് നാരായണിയായി, അവർ സംസാരിച്ചപ്പോൾ. മതിലിനപ്പുറം ബഷീറിനെ കാത്ത് നിൽക്കുന്ന നാരായണിക്ക് സ്‌ക്രീനിൽ ശബ്ദം മാത്രം. എങ്കിലും എല്ലാ പ്രേക്ഷകരും നാരായണി ചിരിച്ചതും, കരഞ്ഞതും, അത്ഭുതപ്പെട്ടതും, പ്രണയിച്ചതും എല്ലാം കണ്ടിട്ടുണ്ട്. ആരും നാരായണിയെ കാണാതിരുന്നില്ല. കേൾക്കുമ്പോൾ തന്നെ കെ പി എ സി ലളിത എന്ന…
Read More » -
കെ. പി. എ. സി ലളിത അന്തരിച്ചു.
മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍…
Read More » -
മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ
<span;>മുപ്പത് വയസ്സ് കഴിയുന്നതോടെ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നതും വറുത്തതും പൊരിച്ചതുമെല്ലാം ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ വിവിധ രോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നാം ചെയ്യുന്നത്. മാത്രമല്ല, ജോലി തിരക്കും വീട്ടിലെ തിരക്കും കാരണം പലർക്കും ആഹാരത്തിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടാത്തണമെന്നില്ല. പ്രത്യേകച്ച് സ്ത്രീകൾക്ക്. ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ചും. എന്തെങ്കിലും കഴിച്ചെന്ന വരുത്തി ഓഫീസിലേയ്ക്ക് ഓടുകയാണ് മിക്കവരും. അതല്ലെങ്കിൽ ഏതെങ്കിലും ഓർഡർ ചെയ്ത് വരുത്തും. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും <span;>ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മുപ്പത് വയസ്സിനു ശേഷം ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ.. <span;>ബീൻസ് <span;>ധാതുക്കളും മറ്റ് ജീവകങ്ങളും ധാരാളമടങ്ങിയ ബീൻസിൽ ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയിരിക്കിന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റുകളുടെ കലവറ കൂടിയാണ് ബീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന…
Read More » -
“റൈസിംഗ് സോൾ’ മ്യൂസിക്കൽ ആൽബം യൂറ്റൂബിൽ റിലീസായി
യൗവനം കടന്ന ഒരു മനുഷ്യന്റെ കണ്ണിലൂടെ പ്രണയം അവതരിപ്പിച്ച ‘റൈസിംഗ് സോൾ’ എന്ന മ്യൂസിക്കൽ ആല്‍ബം ആസ്വാദകരുടെ മുന്നിലേക്ക്. ഓറഞ്ച് മീഡിയയുടെ യൂറ്റൂബ് ചാനലിലൂടെയാണ് ആൽബം റിലീസായത്. ഷമീർ മുതിരക്കാല, കുഞ്ഞുമുഹമ്മദ്, ലിജോ സ്രാമ്പിക്കൽ, കരോള്‍ അലക്സ്, അലക്സ് മുത്തു, ജെസി ലൂയിസ്, റജി ടോമി എന്നിവരാണ് കഥാപാത്രങ്ങളായെത്തിയത്. ലിജോ സ്രാമ്പിക്കൽ സംവിധാനം ചെയ്ത ആൽബം ഷമീർ മുതിരക്കാലായാണ് നിർമ്മിച്ചിരിക്കുന്നത്. എമില്‍ എം ശ്രീരാഗ് സംഗീത സംവിധാനം നിര്‍വഹിച്ച ആൽബത്തിന് ആലാപനം നല്‍കിയത് ആര്യ ജനാര്‍ദനനാണ്. മനോഹരമായ രംഗങ്ങളെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ആൽബം, അതിന്റെ സാങ്കേതിക തലത്തിലും മികവ് പുലര്‍ത്തുന്നു. https://www.youtube.com/watch?v=a_UjONcgQBI
Read More » -
നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയോടെ സിനിമ പ്രേമികൾ.
മലയാളത്തില്‍ എന്നും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അനുഭവമാണ് സസ്പൻസ് മിസ്റ്ററി ത്രില്ലറുകൾ. ഇപ്പോള്‍ ഒരു പുതിയ സിനിമ ഇറങ്ങാന്‍ പോവുകയാണ്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ ഒരു സാങ്കേതിക പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാകാം പ്രേക്ഷകരെ കാത്തിരിക്കുന്നത്. നിറയെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കിയത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു,…
Read More » -
തീ പോലെ ‘ഒരുത്തീ’.
“When life surprises you, prepare for the worst”. തീ പോലെ ഒരു സിനിമ, ആവേശഭരിതരായ അതിന്റെ ട്രയിലർ, ‘ ‘ഒരുത്തീ’ എന്ന ചിത്രമാണ് ഇപ്പോൾ ചർച്ച.ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് കടന്ന് വരുന്ന ചലച്ചിത്രമാണ് ‘ഒരുത്തീ’. എസ്. സുരേഷ് ബാബു തിരക്കഥയെഴുതി, കെ. വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വി കെ പ്രകാശാണ്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് നവ്യ നായരുടേത്. ചിത്രത്തില്‍ നവ്യയുടെ മകനായി അഭിനയിക്കുന്നത് ആദിത്യൻ എന്ന കുട്ടിയാണ്. ആദിത്യൻ ഒരു ദാരുണമായ ജപ്തി വാർത്തയെ തുടർന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമയിൽ അപ്പുവായി എത്തുന്ന ആദിത്യനെ പരിചയപ്പെടുത്തി നവ്യ നായര്‍ തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയിരുന്നു. നവ്യ നായരോടൊപ്പം, സൈജു കുറുപ്പ്, വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വന്‍ പ്രേക്ഷക സ്വീകാര്യതയാണ് നവ്യ നായർക്കും, ചിത്രത്തിനും ലഭിക്കുന്നത്.
Read More »