LIFELife Style

ദീര്‍ഘകാലത്തെ കാമുകനെ ഉപേക്ഷിച്ചു അമ്മയുടെ പ്രായമുള്ള 54 വയസുകാരനുമായി 24 വയസുകാരിയുടെ വിവാഹം !

പ്രണയം അന്ധമാണ് എന്ന് കാവ്യാത്മകമായി പറയാറുണ്ട്. ആരോട് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തോന്നാന്‍ ആവുന്ന അതിര്‍വരമ്പുകള്‍ ഒന്നുമില്ലാത്ത ഒരു വികാരമാണ് പ്രണയം. അച്ഛന്റെയും അമ്മയുടെയും പ്രായമുള്ള ആളുകളോട് വരെ പ്രണയം തോന്നുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ യുഎസില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.

യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള 24 വയസുകാരിയായി യുവതിയുടെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം അമ്മയുടെ പ്രായമുള്ള 54 വയസുകാരനായ മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ പോവുകയാണ് ഈ 24കാരി. 54കാരനെ വിവാഹം കഴിക്കുവാനായി പണ്ടു മുതലേ പ്രണയത്തിലായിരുന്ന തന്റെ കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുവാനും യുവതി തയ്യാറായി. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു കാമുകനെ ഉപേക്ഷിച്ച് അമ്മയുടെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവതി.

Signature-ad

കാമുകനുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറി തന്നെക്കാള്‍ 30 വയസ്സ് പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2017 ലാണ് എയിസ് എന്ന 54കാരനെ യുവതി കണ്ടുമുട്ടുന്നത്. വിവാഹ മോചിതനായിരുന്ന എയ്സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത ആളായിരുന്നു.

എന്നാല്‍, അമാന്‍ഡ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആ പ്രതിജ്ഞ ലംഘിക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അമാന്‍ഡയുടെ സൗന്ദര്യം അത്രമാത്രം ആകര്‍ഷിച്ചു എന്നാണ് എയ്സ് പറയുന്നത്. നാലു വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയതിനു ശേഷം 2021 ലാണ് ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ എയ്സിനോടുള്ള പ്രണയം മാത്രമേയുള്ളൂ എന്ന് തുറന്നു പറയുകയാണ് അമാന്‍ഡ.

ആദ്യ വിവാഹത്തില്‍ 20, 21 പ്രായമുള്ള രണ്ടു മക്കളാണ് എയ്സിന് ഉള്ളത്. അമാന്‍ഡയുടെ അമ്മയുടെ അതേ പ്രായമാണ് എയ്സിന്. എന്നാല്‍, പ്രായത്തിന്റെ ഈ വ്യത്യാസങ്ങളൊന്നും അവരുടെ പ്രണയത്തിന് ഒരു പ്രശ്‌നമേയല്ല. തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ അമാന്‍ഡയും എയ്സും. ഇവരുടെ വിവാഹ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. എയ്സിന്റെ മകളെക്കാള്‍ 7 വയസ്സ് മാത്രം മൂത്തതാണ് അമാന്‍ഡ.

പ്രായത്തില്‍ ഇത്രയേറെ വ്യത്യാസം ഉള്ളപ്പോള്‍ ഒരിക്കലും ഒരു ഗേള്‍ഫ്രണ്ടായി ആരും കണക്കാക്കാറില്ലെന്നും പലപ്പോഴും അവരെ അച്ഛനും മകളും ആയിട്ടാണ് ആളുകള്‍ കാണാറുള്ളത് എന്നും അമാന്‍ഡ പറയുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇരയായിട്ടുണ്ട് ഇവര്‍. അമാന്‍ഡ പണത്തിനു വേണ്ടി വിവാഹം കഴിക്കുന്നു എന്ന് പലരും പ്രചരിച്ചിരുന്നു. ഇത്രയും പ്രായമുള്ള ആകുമ്പോള്‍എയ്സിനെ വിവാഹം കഴിക്കുമ്പോള്‍ ആ കുഞ്ഞിന് എന്തെങ്കിലും വൈകല്യം ഉണ്ടാകും എന്നും പറഞ്ഞിരുന്നു. എന്നാല്‍, പലരും ഇവരെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ജൂണില്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇവര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: