LIFELife Style

അന്ന് ഒന്നും അറിയാതെയാണ് പോയത്, ഇനി പ്ലാന്‍ ചെയ്തു കളിക്കാം; ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് അമൃത

ഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നുവന്ന താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു അമൃത. ഷോയ്ക്ക് ശേഷം നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍, പിന്നീട് അതൊരു എടുത്ത ചാട്ടമായി പോയെന്ന് തോന്നി. ഒന്നിച്ച് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹമോചനം നേടി.

ശേഷം കുറെ നാള്‍ തനിച്ചു കഴിഞ്ഞിരുന്ന അമൃത ഈ അടുത്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി ഒന്നിച്ചു. ഇന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു ഇവര്‍. കഴിഞ്ഞ ദിവസം റോബിന്റെ ആരതിപ്പടിയുടെ വിവാഹനിശ്ചയത്തിന് അമൃത എത്തിയിരുന്നു. ഇവിടെവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു അമൃത. തനിക്ക് ആരതിയെ നേരത്തെ അറിയാം എന്നും ആരതി വഴിയാണ് റോബിനെ പരിചയപ്പെട്ടത് എന്നും രണ്ടു പേരും വിളിച്ചിട്ടാണ് വിവാഹനിശ്ചയത്തിന് വന്നതെന്ന് അമൃത പറഞ്ഞു.

Signature-ad

അതേസമയം, ഇനിയും ബിഗ് ബോസില്‍ നിന്ന് വിളിച്ചാല്‍ താന്‍ പോകുമെന്നും ഇപ്പോള്‍ കുറെ കാര്യങ്ങള്‍ അറിയാം എന്നും, അന്ന് ഒന്നും അറിയാതെയാണ് പോയത് ക്യാമറ എവിടെയാണ് ഇരിക്കുന്നത് ഇപ്പോള്‍ ഒരു ഊഹം ഉണ്ടാവും. മാത്രമല്ല കുറച്ചുകൂടി പ്ലാന്‍ ചെയ്തു കളിക്കാന്‍ പറ്റിയേക്കും. അത് മറ്റൊരു ലോകമാണ്. വിളിച്ചാല്‍ എന്തായാലും ബിഗ്ബോസില്‍ എത്തുമെന്ന് താരം പറഞ്ഞു.

നേരത്തെ അമൃതയും അഭിരാമിയും ബിഗ് ബോസ് വീട്ടില്‍ എത്തിയിരുന്നു. സീസണ്‍ ത്രീയില്‍ ആയിരുന്നു താരത്തിന്റെ വരവ്. ഇവിടെവെച്ച് പലപ്പോഴും മറ്റു മത്സരാര്‍ത്ഥികളുമായി തല്ലു കൂടിയിട്ടുണ്ട് ഇരുവരും. എന്നാല്‍, അപ്പോഴെല്ലാം അഭിരാമിയാണ് ശക്തമായി പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: