LIFELife Style

മയില്‍സാമിയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ‘സ്‌റ്റൈല്‍ മന്നന്‍’; എന്തായിരുന്നു ആ ആഗ്രഹം എന്നറിയേണ്ടേ?

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളില്‍ ഒരാളാണ് മയില്‍ സ്വാമി. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഇദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടുതന്നെ മലയാളികള്‍ക്കും ഇദ്ദേഹത്തെ സുപരിചിതമായിരുന്നു. നിരവധി ആളുകള്‍ ആയിരുന്നു ഇദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിന് നിരവധി താരങ്ങള്‍ ആയിരുന്നു പങ്കെടുത്തത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ശിവമണിയുമായി സംസാരിച്ച ശേഷം രജനീകാന്ത് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മൈ സ്വാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കും എന്ന ഉറപ്പാണ് ഇപ്പോള്‍ രജനീകാന്ത് നല്‍കിയിരിക്കുന്നത്.

Signature-ad

മയില്‍സാമിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ആയിരുന്നു രജനീകാന്ത് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. രചനയുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മയില്‍ സ്വാമി. കേളംമ്പാക്കത്തെ ഒരു പ്രമുഖ ക്ഷേത്രമാണ് മേഘനാഥ ക്ഷേത്രം. അവിടെ സന്ദര്‍ശനം നടത്തുമെന്നാണ് രജനീകാന്ത് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇത് ആയിരുന്നു മയില്‍ സ്വാമിയുടെ അവസാനത്തെ ആഗ്രഹം എന്നാണ് പറയപ്പെടുന്നത്.

അതേസമയം, ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം സംഭവിക്കുന്നത്. 30 വര്‍ഷത്തിലേറെ നീണ്ട ബന്ധമാണ് മയില്‍സാമിക്ക് രജനീകാന്തുമായുള്ളത്. ഭഗവാന്‍ ശിവന്റെ കടുത്ത ആരാധകരില്‍ ഒരാള്‍ കൂടിയായിരുന്നു മയില്‍ സ്വാമി. കൃത്യം ശിവരാത്രി ദിനത്തില്‍ ആണ് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നത് എന്നത് യാദൃശ്ചികം അല്ല എന്നും രജനീകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: