LIFELife Style

ചിലര്‍ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു; നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നടി മംമ്ത

‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള താരം ഒരു മികച്ച അഭിനേത്രി മാത്രമല്ല പോരാളി കൂടിയാണ്. ക്യാന്‍സര്‍ എന്ന മാരകരോഗത്തെ അതിജീവിച്ച് ജീവിതത്തില്‍ വിജയിക്കുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുകയും ചെയ്ത വ്യക്തിത്വമാണ് മംമ്ത.

ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ആളുകളില്‍ നിന്നുണ്ടായ ചില മോശം സമീപനത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചില ആളുകളുടെ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ മംമ്ത തുറന്നു പറഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മംമ്ത പുറത്തു വിട്ടത്.

Signature-ad

ആദ്യം ഒന്നും ആളുകള്‍ക്ക് താരത്തിന്റെ രോഗത്തിനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാല്‍ ചിലര്‍ അറിഞ്ഞു കൊണ്ടും അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കും. 2009ല്‍ ആയിരുന്നു മംതയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അന്നാണ് മംമ്തയെ ആളുകള്‍ ആദ്യമായി ഷോട്ട് ഹെയറില്‍ കാണുന്നതും. എന്നാല്‍ മുഖത്തു നോക്കി കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞവര്‍ ഉണ്ട്. ഒരുപാട് ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് വീണ്ടും മംമ്ത സിനിമയില്‍ എത്തിയത്.

അതൊന്നും അറിയാത്തവരാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത് എന്ന് മംമ്ത കൂട്ടിച്ചേര്‍ത്തു. 2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ”മയൂഖം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം ഒരു മികച്ച ഗായിക കൂടിയാണ്. സിനിമ ജീവിതത്തില്‍ മികച്ച വിജയം നേടിയ താരത്തിന് പക്ഷെ ദാമ്പത്യ ജീവിതത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷം വിവാഹ മോചനം തേടുകയായിരുന്നു മംമ്ത. 2011ല്‍ വിവാഹിതയായ മംമ്ത 2012ല്‍ വിവാഹ മോചിതയായ.

ക്യാന്‍സര്‍ രോഗം ബാധിച്ച സമയത്തായിരുന്നു മംമ്തയുടെ ദാമ്പത്യജീവിതം തകര്‍ന്നത്. കാന്‍സറില്‍ നിന്നും അതിജീവിച്ചതിന് ശേഷം സിനിമകളില്‍ വളരെ സജീവമായിരുന്നു താരം. സിനിമാ ജീവിതത്തില്‍ ആയാലും നിത്യജീവിതത്തില്‍ ആയാലും സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആളുകളില്‍ ഒരാളാണ് മംമ്ത. ജീവിതത്തിനെ കുറിച്ച് കാര്യമായ ധാരണകള്‍ ഒന്നുമില്ലാത്ത സമയത്ത് ആയിരുന്നു പങ്കാളി വേണമെന്ന ആഗ്രഹം ഉണ്ടാവുന്നത്.

എന്നാല്‍, അര്‍ബുദം മംമ്തയുടെ ദാമ്പത്യജീവിതത്തിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അര്‍ബുദത്തില്‍ നിന്നും അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നതോടെ ജീവിതത്തോട് പതിന്മടങ്ങ് സ്‌നേഹം വര്‍ദ്ധിച്ചിരിക്കുകയാണ് താരത്തിന്. 24 വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരുന്നു മംമ്തയ്ക്ക് അര്‍ബുദം ബാധിച്ചത്. ചികിത്സയുടെ ഭാഗമായി നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് താരം മുമ്പ് അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

Back to top button
error: