Life Style
-
40 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം, ചികിത്സതേടുന്നത് 10% പേര്‍ മാത്രം!
തിരുവനന്തപുരം: സംസ്ഥാനത്ത് 40% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) വില്ലനാകുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാര്‍ത്തകളില്‍ നിറയുകയും ഒടുവില്‍ കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശി ദിവ്യ ജോണിയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്റെ ഒടുവിലത്തെ ഇര. ചികിത്സതേടുന്നത് 10% മാത്രം.ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കാണിത്.ലക്ഷണങ്ങള്‍ അവഗണിക്കുന്നതും മാനസികാരോഗ്യ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ ചികിത്സതേടാന്‍ മടിക്കുന്നതും രോഗം സങ്കീര്‍ണമാക്കുന്നു. 20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും. ‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില്‍ യഥാസമയം ചികിത്സിച്ചാല്‍ രോഗമുക്തി നേടാം. പ്രസവാനന്തരം ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ 80% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ബ്യൂസ് എന്ന വിഷാദ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് നാലാഴ്ചക്കുള്ളില്‍ മാറും. അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാര്‍ നിസാരവത്കരിക്കും. ഇത് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന അതിസങ്കീര്‍ണമായ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്. സൈക്യാട്രിസ്റ്റിനെ കാണില്ല!…
Read More » -
കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്‍ക്ക് ഇടയില്‍ വിമര്‍ശനം; എല്ലാവര്‍ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന്‍ തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില്‍ കെട്ടത് അറിയാതെ പോയതെങ്ങനെ?
അതിരപ്പിള്ളി: വാഴച്ചാല്‍ കാടര്‍ ഉന്നതിയില്‍ നാലുപേര്‍ കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന്‍ ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും വിമര്‍ശനം. ആനയെ അകറ്റിനിര്‍ത്താന്‍ സാധാരണഗതിയില്‍ തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില്‍ തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില്‍ തീയണഞ്ഞത് ഇവര്‍ എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്‍ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില്‍ ടാര്‍പോളിന്‍കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള്‍ കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്‍ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഇവര്‍ ഇവിടെ കഴിഞ്ഞതില്‍ ആദിവാസി കാടര്‍ വിഭാഗക്കാര്‍ക്കിടയിലും വിമര്‍ശനമുണ്ട്. അതിരപ്പിള്ളിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം…
Read More » -
ജനകീയ ഹര്‍ത്താല്‍: അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഏപ്രില്‍ 16ന് അവധി; കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം ആദ്യ ഗഡു കൈമാറി
അതിരപ്പിള്ളി: ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി തൃശൂര്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവം നടന്ന ഉടന്‍തന്നെ ജില്ലാ കളക്ടര്‍ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികള്‍ ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചിരുന്നു. നാട്ടുകാരുടെ പരാതികള്‍ പരിശോധിക്കാന്‍ വനംവകുപ്പുമായി ചേര്‍ന്ന് യോഗം വിളിച്ചു ചേര്‍ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്‍സിങ് എന്നിവയുടെ നിര്‍മ്മാണം വേഗം നടപ്പിലാക്കുവാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ വരേണ്ട വിഷയങ്ങള്‍ കാലതാമസം കൂടാതെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍,…
Read More » -
‘സിനിമാ രംഗം വിട്ടതിന് കാരണം, കുറേ സാഹചര്യങ്ങളുണ്ടായി; ഞാനായിട്ട് പോസ്റ്റ് ചെയ്തില്ല’
ചുരുക്കം സിനിമകള്‍ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ അഭിനേതാക്കളുണ്ട്. ലൈം ലൈറ്റില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു. നടി അഖില ശശിധരന്‍ ഇതിന് ഉദാഹരണമാണ്. കാര്യസ്ഥന്‍, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളില്‍ മാത്രമേ അഖില ശശിധരന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ അഖിലയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് മുമ്പ് ആങ്കറായും അഖില പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അഖില വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാല്‍ രണ്ട് സിനിമകള്‍ക്ക് ശേഷം അഖിലയെ സിനിമകളില്‍ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചെയ്ത സിനിമകള്‍ ഹിറ്റായിട്ടും ഫീല്‍ഡ് ഔട്ടായ നടി, അഖില സിനിമാ രംഗം വിട്ടതിന് കാരണം എന്നിങ്ങനെ പല ചര്‍ച്ചകള്‍ നടന്നു. അനുമാനങ്ങള്‍ അഖിലയുടെ ആരാധകര്‍ക്ക് ഇനി അവസാനിപ്പിക്കാം. താന്‍ സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില ശശിധരനിപ്പോള്‍. ജനം ടിവിക്ക്…
Read More » -
ഈ വർഷത്തെ വിഷുഫലം അറിയാം…
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വിഷുഫലമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ ഫലങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരവരുടെ ജാതകസംബന്ധിയായ ഫലങ്ങളുമായാണ്. അതിനാല്‍ ഓരോ കാലത്തെയും കാര്യങ്ങള്‍ അറിയുന്നതിന് ജാതകം വിശകലനം ചെയ്യുക. അശ്വതി: തൊഴിലില്‍ ഉത്തരവാദിത്വങ്ങളേറും, അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമെങ്കിലും ഉദാസീന മനോഭാവം പുലര്‍ത്തും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഭരണി: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങള്‍ വന്നുചേരും, ഉറ്റ സുഹൃത്തുക്കളഉമായി പിണങ്ങുന്നതിനിട വരും, ഓര്‍മക്കുറവ് അനുഭവപ്പെടാം, എല്ലാക്കാര്യങ്ങളും കൃത്യതയോടും ആസൂത്രണത്തോടും ചെയ്തു തീര്‍ക്കാന്‍ പ്രയാസിപ്പെടും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കാര്‍ത്തിക: അസൂയാലുക്കളെ ശ്രദ്ധിക്കണം, വ്യാപാര കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, കുടുംബസംബന്ധമായി ചില വിഷമതകളുണ്ടാകും, അനാരോഗ്യമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. രോഹിണി: ധനപരമായ ഇടപാടുകള്‍…
Read More » -
ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, യുവതിയെ പിരിച്ചുവിട്ടു! തൊഴിലുടമയ്ക്ക് പണികൊടുത്ത് കോടതി
ജോലി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍ പലരുടെയും മാനസികനില വരെ തെറ്റിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കഴ്ച്ച വെക്കുന്നവര്‍ക്കുപോലും പലപ്പോഴും ഭുരനുഭവം ഉണ്ടാകാറുണ്ട്. പലര്‍ക്കും അതിന്റെ പ്രത്യാഘാതമായി ജോലി വരെ നഷ്ടപ്പെടാം. അതുപോലെ ഒരു ദുരനുഭവമാണ് ചൈനയിലെ ‘വാങ്’ എന്ന് പേരുളള സ്ത്രീക്കും നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംങ് പ്രവിശ്യയിലെ ഗ്വാങ്ഷോയില്‍ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം നടന്നത്. മാസത്തില്‍ ആറു ദിവസം ജോലിയില്‍ നിന്ന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയതിന് തൊഴിലുടമ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ സ്ത്രീ കൊടുത്ത പരാതിയിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. തൊഴിലുടമ അന്യായമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് സ്ത്രീ കോടതില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി, കമ്പനി ഉടമ സ്ത്രീയോട് ചെയ്തത് അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായാണ് ജോലിസ്ഥലത്ത് നിന്നും പിരിച്ചുവിട്ടതെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ സ്ത്രീ ആവശ്യപ്പെട്ട നഷ്ടപരിഹാരം തൊഴിലുടമ…
Read More » -
മരിക്കാന്‍ നേരത്ത് ഉപ്പ പറഞ്ഞത് അതാണ്… 16 വയസുള്ളപ്പോള്‍ ഒരു കുടുംബം മുഴുവന്‍ തലയിലായി
പാരഡി പാട്ടുകാരന്‍ എന്ന ലേബലിലാണ് നാദിര്‍ഷ ജനകീയനാവുന്നത്. മിമിക്രി രംഗത്ത് നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന താരം പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. താനൊരു കിടിലന്‍ സംവിധായകനാണെന്നും നാദിര്‍ഷ തെളിയിച്ചു. അങ്ങനെ സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ ഉമ്മയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത നാദിര്‍ഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പയെ നഷ്ടപ്പെട്ട താരം പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പതിനെട്ട് വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വ്യക്തമാക്കുന്നത്. വാപ്പ മരിച്ചതിന് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ എനിക്കും ജോലി കിട്ടി. പത്ത് വര്‍ഷത്തോളം അവിടെ ഞാനും ജോലി ചെയ്തിരുന്നു. പാട്ട് പാടാനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോയി തുടങ്ങിയതോടെ അവര്‍ പറഞ്ഞുവിടുമെന്ന അവസ്ഥയായി. ഇതോടെ നമ്മള്‍ തന്നെ ആ ജോലി നിര്‍ത്തുകയായിരുന്നു. സിനിമയിലേക്കോ കലാപരമായ രീതിയിലേക്കോ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായിരിക്കും.…
Read More » -
”ആ വിവാദങ്ങള്‍ എന്റെ കരിയറിനെ തകര്‍ത്തു, ഒരു വേഷം താടാ എന്ന് ഞാനവരോട് കെഞ്ചി”
വില്ലന്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നിരവധി നടന്‍മാര്‍ മലയാളത്തിലുണ്ടെങ്കിലും മലയാള സിനിമയ്ക്ക് ലഭിച്ച ലക്ഷണമൊത്ത വില്ലന്‍ അന്നും ഇന്നും ബാബു ആന്റണിയാണ്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണി തിളങ്ങി. വലിയ ആരാധക വൃന്ദം അക്കാലത്ത് ബാബു ആന്റണിക്കുണ്ടായിരുന്നു. ഇന്നും ജനപ്രീതിക്ക് കുറവില്ല. അതേസമയം കരിയറില്‍ ഉയര്‍ച്ച പോലെ തന്നെ താഴ്ചയും ബാബു ആന്റണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പുകളും വിവാദങ്ങളും ബാബു നടനെ ചുറ്റിപ്പറ്റി വന്ന ഒരു കാലഘട്ടമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണിയിപ്പോള്‍. ഓവര്‍കം ചെയ്യേണ്ട വിവാദങ്ങള്‍ എനിക്കങ്ങനെ വന്നിട്ടില്ല. വന്ന വിവാദങ്ങളൊക്കെ കരിയറിനെ തകര്‍ത്ത് കളഞ്ഞിട്ടേയുള്ളൂ. അത് ഓവര്‍കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ ബ്രേക്ക് എടുത്തു. കുറേക്കാലം കഴിഞ്ഞിട്ടാണ് തിരിച്ച് വരുന്നത്. അതിലൊന്നും ചെയ്യാനില്ല. ഒരു മോശം സാഹചര്യം വന്നാല്‍ അത് അംഗീകരിക്കണം. ഒഴുക്കിന് ശക്തി കൂടുമ്പോള്‍ നീന്താന്‍ പറ്റില്ല. പറിച്ച് കളഞ്ഞ് മുന്നോട്ട് പോകാനേ പറ്റൂ. തുടര്‍ച്ചെ പന്ത്രണ്ട് ഹിറ്റുകള്‍ ഉള്ളപ്പോഴാണ് വീഴ്ച വന്നത്. എന്റെ കൂടെ തന്നെ…
Read More »

