LIFELife Style

ലിവിംഗ് ടുഗദറില്‍ ആയിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടി; തുടക്കമിട്ടതില്‍ അഭിമാനമുണ്ടെന്ന് അഭയ ഹിരണ്‍മയി

ലിവിംഗ് ടുഗദര്‍ ജീവിതത്തെക്കുറിച്ച് മനസുതുറന്ന് ഗായികയും അഭിനേത്രിയുമായ അഭയ ഹിരണ്‍മയി. പതിനാല് വര്‍ഷത്തോളം മലയാളത്തിലെ സംഗീത സംവിധായകനുമായി പ്രണയത്തിലായിരുന്നു അഭയ. ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയുകയായിരുന്നു.

‘പത്തുവര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ട്. പത്ത് വര്‍ഷം മുന്‍പ് ലിവിംഗ് ടുഗദര്‍ റിലേഷനിലായിരുന്നപ്പോള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിന്റെ വാല്യു എനിക്കന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളൂ, എന്നാല്‍ എല്ലാവരെയും പോലെ ജീവിക്കുകയായിരുന്നു ഞാനും.

Signature-ad

എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് സമൂഹം ഏറെ ഡവലപ്പായി. ആളുകള്‍ എത്ര രസമായാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. ലിവിംഗ് ടുഗദര്‍ അംഗീകരിക്കാന്‍ ഇപ്പോഴത്തെ മാതാപിതാക്കളും തയ്യാറാണ്. നിങ്ങള്‍ കല്യാണം കഴിക്കേണ്ട, കുറച്ചുകാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാന്‍ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെ ആണെന്ന് തോന്നിയാല്‍ മാത്രം തുടര്‍ന്നും ജീവിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊരു വലിയ അച്ചീവ്മെന്റല്ലേ?

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ലിവിംഗ് ടുഗദറിലേയ്ക്ക് വിചാരിച്ചുകൊണ്ട് വന്നതല്ല. എല്ലാം സംഭവിച്ച് പോയതാണ്. എന്നാല്‍ ഞാന്‍ തുടക്കക്കാരിയായല്ലോ എന്നതില്‍ അഭിമാനമുണ്ട്’- അഭയ ഹിരണ്‍മയി പറഞ്ഞു.

 

Back to top button
error: