Life Style

    • കാര്‍ മുതല്‍ വാട്ടര്‍ മെട്രോയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ ബുക്ക് ചെയ്യാം; കിടിലനായി ‘കേരള സവാരി’ തിരിച്ചെത്തുന്നു; ഊബറിനേക്കാള്‍ നിരക്ക് കുറവ്; തുക മുഴുവന്‍ ഡ്രൈവര്‍മാര്‍ക്ക്; നടപ്പാകുക ചെന്നൈ മുതല്‍ ഡല്‍ഹിവരെയുള്ള എല്ലാ നഗരങ്ങളിലും

      തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പര്‍ സ്മാര്‍ട്ടായി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാകും. ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ട്രിപ്പിനും കമീഷന്‍ നല്‍കേണ്ട. പകരം സബ്സ്‌ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതല്‍ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാള്‍ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം…

      Read More »
    • മനസമാധാനം മുഖ്യം ബിഗിലേ! കോര്‍പ്പറേറ്റ് ജോലി കാട്ടില്‍ക്കളഞ്ഞ് ക്യാന്റീനില്‍ ജോലിക്ക് കയറി യുവതി

      മത്സരാധിഷ്ഠിതമായ ഈ ലോകത്ത് പണത്തിനും പദവിയ്ക്കുമായി രാപകലില്ലാതെ ഓടുന്ന തലമുറയാണ് നമ്മുടേത്. കോര്‍പറേറ്റ് ജോലിയാണ് ഉളളതെങ്കില്‍ പിന്നെ പറയണ്ട. ടാര്‍ഗറ്റായി ഡെഡ്ലൈനായി മനസമാധാനം പോകാന്‍ മറ്റെന്താണ് വേണ്ടത്. എങ്കിലും നാം കഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കും. എന്നാല്‍ ചൈനയില്‍ നിന്നുളള ഒരു യുവതി വ്യത്യസ്തമായ രീതിയാണ് തിരഞ്ഞെടുത്തത്. ചൈനയിലെ പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുവാങ് എന്ന യുവതി കോര്‍പ്‌റേറ്റ് ജോലി ഉപേക്ഷിച്ച് തിരഞ്ഞെടുത്തത് സര്‍വ്വകലാശാലാ കാന്റീനിലെ ജോലിയാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാള്‍ തന്റെ മനസമാധാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് യുവതി പറയുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി നിരവധി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും ഇന്റേണ്‍ ആയി ജോലി ചെയ്തു. മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ തനിക്ക് സംതൃപ്തി ലഭിച്ചത് കാന്റീനില്‍ ജോലി ചെയ്യുമ്പോഴാണ് എന്നാണ് യുവതി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഹുവാങ് അമ്മ എന്നാണ്…

      Read More »
    • കൈ ഒടിഞ്ഞു, കണ്ണിനും പരുക്ക്; പറഞ്ഞത് വീണു പറ്റിയതെന്ന്; സല്‍മാന്റെ പീഡനം മറച്ചുപിടിച്ച താരറാണി

      ഓണ്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയാകില്ല പലപ്പോഴും താരങ്ങളുടെ ജീവിതം. ഓണ്‍ സ്‌ക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. എന്നാല്‍ എല്ലാ ജോഡിയ്ക്കും ശുഭാന്ത്യം ഉണ്ടാകണമെന്നില്ല. പല ജനപ്രീയ ജോഡിയും വലിയ വഴക്കിലായിരിക്കും അവസാനിക്കുക. ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ പ്രണയ ഇരുവരും ജീവിതത്തിലും ആവര്‍ത്തിച്ചു. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഐശ്വര്യയും സല്‍മാനും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. പക്ഷെ സംഭവിച്ചതാകട്ടെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ബ്രേക്കപ്പും. ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍…

      Read More »
    • അവള്‍ക്ക് കുറച്ചിലാണ്! ഭര്‍ത്താവിന്റെ ജോലി മറച്ചുവെച്ച യുവതി; സ്റ്റാഫിനോട് പൊട്ടിത്തെറിച്ച് ഉര്‍വ്വശി

      മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരം. ഒരുകാലത്ത് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഉര്‍വ്വശി. അഭിനയത്തില്‍ ഇന്നും ഉര്‍വ്വശി തന്നെയാണ് ബെഞ്ച് മാര്‍ക്ക്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് ഉര്‍വ്വശിയെ കണക്കാക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരൊക്കെ പ്രയോഗത്തില്‍ വരും മുമ്പേ അത്തരത്തിലുള്ള സ്വാധീനമുണ്ടായിരുന്നു ഉര്‍വ്വശിയ്ക്ക്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാറാണ് ഉര്‍വ്വശി. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് ഉര്‍വ്വശിയുടെ ശീലം. തനിക്ക് ചുറ്റുമുള്ളവരെ ഒരമ്മയെ പോലെ ശകാരിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന ഉര്‍വ്വശിയെ കാണാം. ഒരിക്കല്‍ തന്റെ സ്റ്റാഫില്‍ ഒരാളോട് താന്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഉര്‍വ്വശി സംസാരിച്ചു. തന്റെ ജോലിക്കാരിയായ പെണ്‍കുട്ടിയെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ മുമ്പ് ഉര്‍വ്വശി ആ കഥ പങ്കുവെക്കുന്നത്. ”എന്റെ കൂടെ സ്റ്റാഫ്…

      Read More »
    • ശ്രീദേവിയെക്കുറിച്ച് പറഞ്ഞത് അച്ചട്ടായി, മരണം പ്രവിചിച്ച് ന്യൂമറോളജി!

      ബോളിവുഡില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ആദ്യമായി സ്വന്തമാക്കിയ നായികനടിയാണ് ശ്രീദേവി. താരറാണി പദത്തിലിരിക്കെയുള്ള നടിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി മരിച്ചത്. താരത്തിന്റെ മരണത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള ജ്യോതിഷപ്രവചനമാണ് ശ്രദ്ധനേടുന്നത്. ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി. താമസിച്ച ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ മുങ്ങിമരണമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അബോധാവസ്ഥയിലാണ് നടി ബാത്ത്ടബ്ബില്‍ വീണതെന്നും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍, 400 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്നു വരെ ആരോപണമുയര്‍ന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത ഡയറ്റിങ് ശീലമാക്കിയിരുന്ന ശ്രീദേവി ഇടയ്ക്കിടെ തലകറങ്ങി വീഴാറുണ്ടായിരുന്നു എന്നായിരുന്നു ബോണിയുടെ വിശദീകരണം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ജ്യോതിഷ പ്രകാരമുള്ള വാദങ്ങളാണ്…

      Read More »
    • സില്‍ക്ക് ചിത്രത്തില്‍ നായകനായി, 17 ാം വയസില്‍ ജീവനൊടുക്കി; ഉര്‍വശി സഹോദരിമാരുമാരുടെ നന്ദുവിന് സംഭവിച്ചത് എന്ത്?

      മലയാള സിനിമയില്‍ ചെറുപ്പം മുതല്‍ തന്നെ തിളങ്ങി നിന്ന സഹോദരി നടിമാരാണ് കലാരഞ്ജിനി, കല്പന, ഉര്‍വ്വശി. തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016 ല്‍ കല്പനയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കലാരഞ്ജിനിയും ഉര്‍വശിയും ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇവരില്‍ ഏറ്റവും ഇളയ ആളാണ് ഉര്‍വ്വശി. ഇവര്‍ മൂന്നു പേര്‍ അല്ലാതെ ഇവരുടെ കുടുംബത്തില്‍ നിന്ന് മറ്റു രണ്ട് പേര്‍ കൂടി സിനിമയില്‍ ഉണ്ടായിരുന്നു. ഇവരുടെ സഹോദരന്മാരും സിനിമയിലെത്തി തിളങ്ങിയവരാണ്. കമല്‍ റോയ് ആണ് ഇവരുടെ ഒരു സഹോദരന്‍, ഇവരുടെ ഇളയ സഹോദരന്‍ നന്ദുവിനെ ചില മലയാളികളെങ്കിലും അറിയും. പ്രിന്‍സ് എന്നാണ് നന്ദുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പ്രിന്‍സ്, നന്ദു എന്ന പേര് മാറ്റിയത്. ഒരു സിനിമയില്‍ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നന്ദു. സില്‍ക് സ്മിത നായികയായി എത്തിയ ലയനം എന്ന ബി ഗ്രേഡ്…

      Read More »
    • ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

      മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.…

      Read More »
    • പങ്കാളിയുടെ ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ളതല്ല വിവാഹം; ലൈംഗിക ബന്ധം ഒഴിവാക്കിയതിലൂടെ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടങ്ങള്‍ വിലക്കി; നിങ്ങള്‍ക്ക് പറ്റിയത് സന്യാസമെന്നും കോടതി: വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി വിധി ശ്രദ്ധേയം

      കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗ ണനയും സ്‌നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്ക്ക് തുല്യ മാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹ ലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അന്ധവിശ്വാസം പുലര്‍ത്തുകയും അതിനായി നിര്‍ബന്ധിക്കുക യും ചെയ്ത ഭര്‍ത്താവില്‍ നിന്ന് ആയുര്‍വേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മു വാറ്റുപുഴ കുടുംബകോടതിയുടെ വി ധി ശരിവച്ചാണ് ഉത്തരവ് 2016ലാ യിരുന്നു ദമ്പതികളുടെ വിവാഹം. പുജകളിലും തീര്‍ത്ഥാടനങ്ങളിലും മുഴുകിയ ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകു ന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണവതിവി വാഹമോചനം തേടിയത്. പി.ജി പഠനം നിഷേധിച്ചെ ന്നും സ്‌റ്റൈപന്റ്‌റ് ദുരുപയോ ഗം ചെയ്‌തെന്നും പരാതിയു ണ്ടായി. ഒരു തവണ വി ഷയം ഒത്തുതീര്‍പ്പായെ ങ്കിലും ഭര്‍ത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേ ക്ക് നീങ്ങി. പരാതിക്കാരി യെ അതിന് നിര്‍ബന്ധി ക്കുകയും ചെയ്തു. ഈ സാ ഹചര്യത്തിലാണ്…

      Read More »
    • 15 വര്‍ഷം നീണ്ട പ്രണയം, ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിനയ

      തെന്നിന്ത്യന്‍ താരം അഭിനയ വിവാഹിതയാകുന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബാല്യകാല സുഹൃത്താണ് പ്രതിശ്രുത വരനെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും ആരാണ് ആള്‍ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. വിവാഹ നിശ്ചയ മോതിരമണിഞ്ഞ ഇരുവരുടെയും കൈകകളുടെ ചിത്രമാണ് അഭിനയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം, വെഗേശന കാര്‍ത്തിക് (സണ്ണി വര്‍മ്മ) എന്നാണ് വരന്റെ പേര്. ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രവും താരം പങ്കുവച്ചു. പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിവാഹം ഉണ്ടാകും. മാര്‍ച്ച് 9നായിരുന്നു വിവാഹ നിശ്ചയം. കേള്‍വിയും സംസാരശേഷിയുമില്ലാതെ, കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെണ്‍കുട്ടിയാണ് അഭിനയ. 17 വര്‍ഷമായി സിനിമയില്‍ സജീവമായി അഭിനയ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി 50ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2009ല്‍ പുറത്തിറങ്ങിയ നാടോടികള്‍ ആണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടണ്‍ സണ്‍ ഒഫ്…

      Read More »
    • ബ്യൂട്ടി ക്യൂനായി എസ്തര്‍, ബ്രാലെറ്റ് ടോപ്പില്‍ സ്‌റ്റൈലിഷായി താരം

      സ്‌റ്റൈലിഷ് ലുക്കില്‍ പതിവിലും സുന്ദരിയായി യുവനടി എസ്തര്‍ അനില്‍. ഏതു വേഷത്തിലും എസ്തര്‍ ബ്യൂട്ടി ക്യൂന്‍ എന്നു ആരാധകര്‍. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ ഏറെ ശ്രദ്ധിക്കുന്ന എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് . അടുത്തിടെ ബ്രാലെറ്റ് ടോപ്പ് ധരിച്ചുള്ള ചില ഫോട്ടോകള്‍ എസ്തര്‍ പങ്കുവച്ചിരുന്നു. ‘ബ്യൂട്ടി ക്യൂന്‍’ എന്നാണ് ആരാധകരില്‍ ഒരാള്‍ ചിത്രത്തിന് കമന്റിട്ടത്. ഓഫ് വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റ് ടോപ്പിലെ നെറ്റില്‍ ഹാന്റ് എംബ്രോയിഡറി വര്‍ക്കുകളുമുണ്ട്. വസ്ത്രത്തിനിണങ്ങും വിധമുള്ള മേക്കപ്പും എസ്തറിനെ സുന്ദരിയാക്കുന്നു. സ്വിം സ്യൂട്ടില്‍ അതീവ ഗ്ലാമറസ് ലുക്കിലും താരം എത്താറുണ്ട്. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ മകളായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിയാണ് എസ്തര്‍. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. മിന്‍മിന്‍ എന്ന തമിഴ് ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

      Read More »
    Back to top button
    error: