LIFELife Style

ആദ്യ വിവാഹം ഡിവോഴ്‌സ്, രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചു, അഞ്ച് വര്‍ഷമായി ലിവ് ഇന്‍ റിലേഷനില്‍; ഇത് അഞ്ജുവിന്റെ കഥ

ലയാളികള്‍ക്ക് സുപരിചിതയാണ് നടി അഞ്ജു അരവിന്ദ്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വന്‍ ജനപ്രീതി അഞ്ജു അരവിന്ദ് നേടി. സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ അഞ്ജു അരവിന്ദ്. രണ്ട് വിവാഹ ബന്ധങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു. ‘അവള്‍ വികടന്‍’ എന്ന തമിഴ് മീഡിയയിലാണ് നടി മനസ് തുറന്നത്.

കല്യാണം കഴിഞ്ഞ് ഡിവോഴ്‌സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭര്‍ത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. കുറേക്കാലമായി. ബാംഗ്ലൂരില്‍ എനിക്ക് ഡാന്‍സ് ടീച്ചറെനന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസില്‍ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞങ്ങള്‍ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോള്‍ സ്‌കൂളിലെ ദിനങ്ങള്‍ ഓര്‍മ വന്നു.

Signature-ad

അദ്ദേഹം ഡാന്‍സറാണ്. ഐടി രംഗത്തായിരുന്നു. ഇപ്പോള്‍ വിരമിച്ചു. എഴുതുകയും സോഷ്യല്‍ വര്‍ക്ക് ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടത് ഡാന്‍സ് ക്ലാസില്‍ വെച്ചാണ്. അക്കാലത്ത് മൊബൈല്‍ ഇല്ല. ഞങ്ങള്‍ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. അന്ന് മുതല്‍ അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു.

ബാംഗ്ലൂരില്‍ എന്റെ ഡാന്‍സ് അക്കാദമിക്ക് പേര് വെച്ചത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാന്‍സ് എന്നാണ് പേര്. എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഞാന്‍ നടിയാണെന്ന് അത്രയ്ക്ക് അറിയില്ല. വലിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. ചെറിയ കുട്ടികള്‍ മാം, നിങ്ങളുടെ സിനിമ ഞാന്‍ ടിവിയില്‍ കണ്ടെന്ന് പറഞ്ഞ് വരുമെന്നും അഞ്ജു അരവിന്ദ് പറയുന്നു. അന്‍വിക എന്നാണ് അഞ്ജുവിന്റെ മകളുടെ പേര്. മകളെക്കുറിച്ചും നടി സംസാരിച്ചു.

മകള്‍ വിജയ് സാറുടെ ആരാധികയാണ്. ഒരിക്കല്‍ ഞാന്‍ മെസേജ് ചെയ്തിരുന്നു. എന്നാല്‍ ആ മെസേജ് വിജയ് സാറിനടുത്തെത്തിയില്ലെന്ന് തോന്നുന്നു. ഭാഗ്യമുണ്ടെങ്കില്‍ കാണാമെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്നും അഞ്ജു അരവിന്ദ് പറയുന്നു. ‘പൂവേ ഉനക്കാഗ’യില്‍ വിജയുടെ നായികയായാണ് അഞ്ജു അരവിന്ദ് അഭിനയിച്ചത്.

മകള്‍ ഇപ്പോള്‍ ലെവന്‍തില്‍ പഠിക്കുന്നു. യൂട്യൂബില്‍ ഒരുപാട് ഗോസിപ്പുകള്‍ വരും. അതില്‍ ഏതോ ഒരു ചാനലില്‍ വന്നു. അത് കണ്ട് മകള്‍ എവിടെയാണ് ആ മൂന്ന് മക്കളെ ഒളിപ്പിച്ച് വെച്ചതെന്ന് മകള്‍ ചോദിക്കും. അത് ഗോസിപ്പല്ലേയെന്ന് ഞാന്‍ പറയും. എന്റെ സഹോദരിക്ക് രണ്ട് മക്കളാണ്. അവളുടെ മക്കളും എന്റേത് പോലെയാണെന്ന് ഞാന്‍ പറയും. അങ്ങനെ ആരോ പ്രചരിപ്പിച്ചതാണിത്. സീരിയലില്‍ എനിക്കൊപ്പം അഭിനയിച്ച കുട്ടിയുടെ ഫോട്ടോയാണ് തന്റെ മകളെന്ന് പറഞ്ഞ് യൂട്യൂബ് ചാനലില്‍ വന്നതെന്നും അഞ്ജു അരവിന്ദ് പറയുന്നു.

മകള്‍ക്ക് വേണ്ടി ഒരുപാട് സമയം കണ്ടെത്താനാകാറില്ല. എല്ലാം ഫോണിലാണ്. ഉപദേശം അവള്‍ക്ക് ഇഷ്ടമല്ല. പറഞ്ഞ് കൊടുക്കും. അടിക്കേണ്ടിടത്ത് അടിക്കും. സ്ട്രിക്റ്റാണ്. അങ്ങനെയാണ് വേണ്ടത്. മക്കള്‍ക്ക് എപ്പോഴും പുകഴ്ത്തല്‍ മാത്രം പോര. തോല്‍വികളും അവര്‍ ഉള്‍ക്കൊള്ളണം. മകള്‍ ബോള്‍ഡാണെന്നും അഞ്ജു അരവിന്ദ് വ്യക്തമാക്കി. മലയാളത്തിലും തമിഴിലും നിരവധി സിനിമകളില്‍ അഞ്ജു അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹ നായികാ വേഷങ്ങളാണ് ചെയ്തത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.

Back to top button
error: