Breaking NewsCrimeIndiaLead NewsLIFELife StyleNEWS

അഭിനയിക്കാന്‍ 2 കോടി; രാത്രി പാര്‍ട്ടിക്ക് 35 ലക്ഷം; നാഷണല്‍ ക്രഷ് കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; റെയ്ഡില്‍ പിടിയിലായ മദ്യ വില്‍പന കമ്പനിയുടെ വ്യക്തികള്‍ പേരു വെളിപ്പെടുത്തിയെന്ന് സൂചന

കൊച്ചി: ഡ്രാഗണ്‍, ഒരു ജാതി ജാതകം, പത്തൊമ്പതാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലെ നായികയും നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉണ്ടെന്നാണ് വിവരം.

ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്.

Signature-ad

2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.

 

Back to top button
error: