LIFELife Style

വിവാഹിതയാണെന്ന് അറിഞ്ഞിട്ടും എന്നെ പ്രണയിച്ചവര്‍! ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍…

സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭസമ്പത്തുള്ള സോന നായര്‍ക്ക് നിരവധി ശ്രദ്ധേയ റോളുകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. പ്രഗല്‍ഭരായ സംവിധായകരുടെ സിനിമകളിലും ടെലി ഫിലിമുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയില്‍ സോന നായര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്, ക്യാമറമാന്‍ ഉദയന്‍ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. വിവാഹശേഷവും തന്നോട് പ്രണയം തുറന്ന് പറഞ്ഞവരെക്കുറിച്ച് സംസാരിക്കുകയാണ് സോന നായര്‍ ഇപ്പോള്‍.

ഇന്‍ഫൈന്‍ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്നെ പ്രണയിക്കുന്നവരുമുണ്ട്. പ്രണയം ആര്‍ക്കും തടുക്കാന്‍ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവര്‍ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവര്‍ക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മള്‍ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പ്രണയമില്ലാതെ എന്ത് ലോകം.

Signature-ad

ഇങ്ങനെയാെരാള്‍ക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറയാറുണ്ട്. പക്ഷെ ആള്‍ക്ക് എന്നെ അറിയാം. അതൊക്കെയാണ് പരസ്പരം മനസിലാക്കലും ജീവിതവും. അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ പറയുമ്പോഴാണ് ആ ചങ്ങല വലിച്ച് പൊട്ടിച്ച് വെളിയില്‍ പോകാന്‍ ശ്രമിക്കുക. എനിക്ക് അങ്ങനെയല്ല. എന്ന് കരുതി എന്റെ കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളാണെന്നല്ല പറഞ്ഞത്.

എന്റെ ചീത്ത വശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഭര്‍ത്താവ്. അതിന് അതിന്റേതായ സ്ട്രിക്റ്റ്‌നെസ് ഉണ്ടാകും വീട്ടില്‍. പക്ഷെ എല്ലാത്തിനും സ്വാതന്ത്ര്യവും ഉണ്ടാകും. അത് കൊണ്ടായിരിക്കും ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതെന്നും സോന നായര്‍ പറയുന്നു. സിനിമാ രംഗത്ത് സ്ത്രീ സമത്വം വേണം. പക്ഷെ ഞാന്‍ ഫെമിനിസത്തിന്റെ ആളല്ല. എപ്പോഴും ഒരു പുരുഷനില്‍ നിന്ന് ഒരു പടി താഴ്ന്ന് നില്‍ക്കുന്ന സ്ത്രീക്കേ സൗന്ദര്യമുണ്ടാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബാഹ്യ സൗന്ദര്യം അല്ല ഉദ്ദേശിക്കുന്നത്. ഒരു പടി താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഒരു പുരുഷന്‍ ഒരു സ്ത്രീയെ ബഹുമാനിക്കുക. പുരുഷനോടൊപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ ആ ബഹുമാനം എവിടെയോ കുറയുന്നത് പോലെ തോന്നും. നല്ല പുരുഷന്‍മാരെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. വൈകൃത ചിന്താഗതികളുള്ള പുരുഷന്‍മാര്‍ക്കല്ല ഞാനിത് പറയുന്നത്. നമ്മുടെ സമൂഹത്തില്‍ വളരെ നല്ല പുരുഷന്‍മാരുണ്ടെന്നും സോന നായര്‍ പറയുന്നു.

അഭിമുഖത്തില്‍ ഭര്‍ത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സോന നായര്‍ സംസാരിക്കുന്നുണ്ട്. ഒരു ദിവസം പരസ്പരം തോന്നിയ ഇഷ്ടമാണ് വിവാഹത്തിലെത്തിയതെന്ന് സോന നായര്‍ പറയുന്നു. അദ്ദേഹത്തെ കണ്ട ദിവസം ഞാന്‍ പ്രണയത്തിലായി. വിധിയായിരിക്കും. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടം തോന്നി. നോട്ടങ്ങളില്‍ ആ ഇഷ്ടം പറഞ്ഞു. അച്ഛനായിരുന്നു എന്റെ കൂടെ വര്‍ക്കിന് വന്ന് കൊണ്ടിരുന്നത്.

അന്ന് രാത്രി തന്നെ അച്ഛനോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. ആറ് മാസത്തിനുള്ള വിവാഹ നിശ്ചയം നടന്നെന്നും സോന നായര്‍ ഓര്‍ത്തു. . 21ാം വയസിലായിരുന്നു വിവാഹം. വീടിനകത്ത് ഒതുങ്ങി നില്‍ക്കേണ്ട വ്യക്തിയല്ലെന്ന് ഭര്‍ത്താവ് തന്നോട് പറയാറുണ്ട്. ആര്‍ട്ടിസ്റ്റെന്ന ബഹുമാനം അദ്ദേഹം എനിക്കും ടെക്‌നീഷ്യനെന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിന് താനും നല്‍കാറുണ്ടെന്ന് സോന നായര്‍ വ്യക്തമാക്കി.

Back to top button
error: