ഒരുകാലത്ത് മലയാളികളുടെ പ്രിയ നടി, ക്ഷേത്രത്തില്‍ കയറി തൊഴുതത് വിവാദമായി, ശുദ്ധികലശത്തിന് 10,000 രൂപ പിഴയടക്കേണ്ടിവന്നു!

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് മീര ജാസ്മീന്‍. മോഹന്‍ലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയില്‍ ദേശീയ അവാര്‍ഡ് വരെ നേടുന്ന രീതിയില്‍ പ്രശസ്തയായി. അഭിനയ ചാതുരികൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ നടി പക്ഷെ ഇന്ന് സിനിമയില്‍ സജീവമല്ല. നടിയുടെ ജീവിതത്തില്‍ അധികമാര്‍ക്കുമറിയാത്ത സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘തിരുവല്ലയിലെ ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ജാസ്മിന്‍ മേരി ജോസഫ് എന്ന മീര ജാസ്മീന്‍. സൂത്രധാരന്‍ എന്ന സിനിമയിലൂടെ എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസാണ് മീരയെ നമ്മുടെ മുന്നിലെത്തിച്ചത്. അഭിനയമെന്താണെന്നുപോലും അറിയാതെ കടന്നുവന്ന അവരാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്.’- അദ്ദേഹം പറഞ്ഞു.

‘പലപ്പോഴും നടി വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് അവര്‍ക്കെതിരെ ഒരു അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിനവര്‍ ഒരു പുല്ല് വില പോലും കല്‍പിച്ചില്ലെന്നതാണ് സത്യം. കാരണം അവര്‍ ആ സമയത്ത് മറ്റ് ഭാഷകളില്‍ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
മറ്റൊരു വിവാദമെന്താണെന്നുവച്ചാല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയുടെ ഷൂട്ടിംഗ് തളിപ്പറമ്പില്‍ വച്ച് നടക്കുമ്പോള്‍ അവിടത്തെ രാജരാജേശ്വരി ക്ഷേത്രത്തില്‍ കയറി തൊഴുതത് വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കി. ഒടുവില്‍ ശുദ്ധികലശത്തിനായി പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്‌നം പരിഹരിക്കുകയാണ് ഉണ്ടായത്.’- അദ്ദേഹം വ്യക്തമാക്കി.