Life Style
-
”കൂട്ടുകുടുംബമാകുമ്പോള്‍ പ്രശ്‌നമുണ്ടാകും, താമസം മാറിയിട്ടും ജ്യോതിക അക്കാര്യം ശ്രദ്ധിക്കുന്നു”…
അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ കടുത്ത ഹേറ്റ് ക്യാമ്പയിന്‍ നേരിടുന്ന താര ദമ്പതിരളാണ് സൂര്യയും ജ്യോതികയും. സൂര്യക്ക് തുടരെ പരാജയ സിനിമകള്‍ വന്നതിന് പിന്നാലെ നടന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും വലിച്ചിഴച്ച് ചിലര്‍ കുറ്റപ്പെടുത്തുന്നു. യാഥാസ്ഥിതികരായ ചില തമിഴ് പ്രേക്ഷകര്‍ക്ക് സൂര്യ ഭാര്യയുടെ സ്വന്തം നാടായ മുംബൈയിലേക്ക് താമസം മാറിയത് ഉള്‍ക്കൊള്ളാനായിട്ടില്ല. ജ്യോതിക സൂര്യയുടെ കൂട്ടുകുടുംബവുമായി ഒത്ത് പോകാന്‍ പറ്റാത്തത് കൊണ്ടാണ് താമസം മാറിയതെന്നാണ് ഇവരുടെ വാദം. സൂര്യയുടെ പിതാവ് ശിവകുമാറിന് ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതില്‍ എതിര്‍പ്പുണ്ടെന്നും വാദമുണ്ട്. ഇപ്പോഴിതാ ജ്യോതികയെക്കുറിച്ച് സംസാരിക്കുകയാണ് നടി ചാര്‍മിള, ജ്യോതികയ്ക്ക് നേരെയുള്ള കുറ്റപ്പെടുത്തല്‍ തീര്‍ത്തും അനാവശ്യമാണെന്ന് ചാര്‍മിള പറയുന്നു. സംസാരം ഒരു മിന്‍സാരം എന്നൊരു സിനിമയുണ്ട്. അതില്‍ അവസാന സീനില്‍ ലക്ഷ്മിയമ്മ ഒരു ഡയലോഗ് പറയുന്നുണ്ട്. ഇത്രയും നാള്‍ എല്ലാവരും ഒന്നായിരുന്നു. ഇനി നിങ്ങള്‍ നന്നായി ജീവിക്കുന്നു, ഞങ്ങളും നന്നായി ജീവിക്കുന്നു. വിശേഷങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിക്കാം എന്നാണ് പറയുന്നത്. ഈ സിനിമ…
Read More » -
ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍…
Read More » -
‘മലയാള സിനിമയില്‍ നിന്നുണ്ടായ അനുഭവം, നോക്കേണ്ടത് മാത്രം നോക്കൂയെന്ന് ആ … പറഞ്ഞു’
സഹനടി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കൃപ. പ്രധാന കഥാപാത്രങ്ങളുടെ സഹോദരി വേഷങ്ങളിലാണ് കൃപയെ സിനിമകളില്‍ കണ്ടിട്ടുള്ളത്. ഏറെക്കാലമായി അഭിനയ രംഗത്ത് കൃപ സജീവമല്ല. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ബിഹൈന്റ് വുഡ്‌സ് തമിഴില്‍ കൃപ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ശ്രീ കേരള വര്‍മ കോളേജില്‍ റിസേര്‍ച്ച് ആന്റ് പിജി ഡിപാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായായി വര്‍ക്ക് ചെയ്യുന്നു. പിഎച്ച്ഡി കഴിഞ്ഞ ശേഷം ഡാന്‍സിംഗ് കരിയര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണമെന്നുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് ഞാന്‍ കേട്ടത് ഇവിടെ ആരും പരസ്പരം അടുപ്പമില്ല, പ്രൊഫഷണലാണ്, ഹൈറാര്‍ക്കി ഉണ്ടെന്നാണ്. എന്നാല്‍ എനിക്ക് വളരെ വ്യത്യസ്ത അനുഭവമായിരുന്നു തമിഴില്‍. ഊഷ്മളമായ സ്വീകാര്യത ലഭിച്ചു. തമിഴ് സംസാരിക്കാന്‍ അധികം അറിയില്ലായിരുന്നു. നാസര്‍ സാറും ശരണ്യ മാമും എന്നെ സഹായിച്ചു. എം മഗന്‍ എന്ന സിനിമയില്‍ തനിക്ക് നല്ല അനുഭവമായിരുന്നെന്നും കൃപ പറയുന്നു. അമ്മ നേരിട്ട പ്രശ്‌നങ്ങള്‍ ഞാനും നേരിടരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റേതെങ്കിലും കരിയര്‍ തെരഞ്ഞെടുക്കാന്‍ അമ്മ എന്നെ…
Read More » -
‘ആറ് മണി കഴിഞ്ഞാല്‍ മദ്യപാനം, സെറ്റില്‍ നില്‍ക്കില്ല’! വിജയ്ക്കത് പറ്റില്ല, ആരോഗ്യ സ്ഥിതി അങ്ങനെയെന്ന്
നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം തമിഴകത്ത് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ലഹരി മാഫിയയുടെ ഭാഗമായ താരങ്ങള്‍ സിനിമാ രംഗത്തുണ്ടെന്ന വാദം ശക്തമാണ്. ഇതിനിടെ നടന്‍ വിജയിനെക്കുറിച്ചും ചില ആരോപണങ്ങള്‍ വന്നു. വിജയ് മദ്യപാനിയാണെന്നും ആറ് മണി കഴിഞ്ഞാല്‍ മദ്യപിക്കാന്‍ വേണ്ടി സെറ്റില്‍ നിന്നും പോകുമെന്നും ട്രിച്ചി സൂര്യ ശിവ എന്ന രാഷ്ട്രീയക്കാരന്‍ ആരോപിച്ചു. ആറ് മണിക്ക് ശേഷം വിജയിനെ ഷൂട്ടിംഗ് സ്‌പോട്ടില്‍ കാണില്ല, കാരണം മദ്യപിക്കാതെ വിജയ്ക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന് ഇയാള്‍ വാദിച്ചു. ഇതിനെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍. ഇയാളുടെ വാദം തെറ്റാണെന്ന് അന്തനന്‍ പറയുന്നു. വിജയിനെക്കുറിച്ച് എപ്പോഴെങ്കിലും അങ്ങനെയാെരു പരാതി വന്നിട്ടുണ്ടോ. ഇവിടെ പലരെക്കുറിച്ചും വന്നിട്ടുണ്ട്. അരുണ്‍ വിജയ് പാര്‍ട്ടിക്ക് പോയി മദ്യപിച്ച് കാറോടിച്ചത് പ്രശ്‌നമായി. ധ്രുവ് വിക്രമിന്റെ കാര്‍ ഒരാളെയിടിച്ചു. ആ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പിന്നീട് സംവിധായകന്‍ പി വാസുവിന്റെ മകനെയും നമ്മള്‍ കണ്ടു. ഇങ്ങനെ പല നടന്‍മാരുമുണ്ട്.…
Read More » -
സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗത്തില്‍ സമാനതകള്‍!
ബോളിവുഡ് നടിയും മോഡലുമായ ഷെഹാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍. ഹൃദയാഘാതം മരണകാരണം എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.2019 ല്‍ ബിഗ് ബോസ് 13 എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ഷെഹാലി എറെ ശ്രദ്ധ നേടി.ബിഗ് ബോസ് 13 വിജയ് ആയിരുന്ന സിദ്ധാര്‍ത്ഥ് ശുക്‌ള 2021ല്‍ മരിച്ചതും ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു. സിദ്ധാര്‍ത്ഥും ഷെഹാലിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ ഇരുവരും പിരിഞ്ഞു. നാല്‍പ്പതുകള്‍ പിന്നിടുമ്പോഴാണ് സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗം. മൂന്നുദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഷെഹാലി പങ്കുവച്ചിരുന്നു. കുഴഞ്ഞുവീണതിനെതുടര്‍ന്ന് മുംബയ്യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി ആണ് ആശുപത്രിയില്‍ എത്തിച്ചത്. ഷെഹാലിയുടെ വിയോഗം അറിഞ്ഞ് ആശുപത്രിക്കു മുന്നില്‍ പരാഗ് ത്യാഗി പൊട്ടിക്കരഞ്ഞു. 42 കാരിയായ ഷെഹാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 33 ലക്ഷം ആരാധകരുണ്ട്. റീമിക്‌സ് ആല്‍ബങ്ങളിലൂടെയും ഷെഹാലി പ്രശസ്തയായി. 2002 ല്‍ റിലീസ് ചെയ്ത കാന്താലഗാ എന്ന മ്യൂസിക്…
Read More » -
രാംഗോപാല്‍ വര്‍മയുടെ ഭാര്യ ഊര്‍മിളയുടെ മുഖത്തടിച്ചു, ശേഷം വിവാഹമോചനം; അതോടെ നടിയുടെ കരിയറും തകര്‍ന്നു
നടീനടന്മാര്‍ക്കിടയിലെ പ്രണയങ്ങളും പിണക്കങ്ങളും സംഘര്‍ഷങ്ങളും വലിയ വാര്‍ത്തകളായി ഏറെക്കാലം ചര്‍ച്ചയാകാറുണ്ട്. സംവിധായകനും നടിമാരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും പരിചിതമായ കാഴ്ചയാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ വലിയ കോലാഹലങ്ങളുണ്ടാക്കി കെട്ടുപോകാറുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് രാംഗോപാല്‍ വര്‍മയും ഊര്‍മിള മതോണ്ഡ്കറും തമ്മിലുണ്ടായിരുന്ന ബന്ധം. രാംഗോപാല്‍ വര്‍മ വിവാദങ്ങളുടെ കളിത്തോഴനാണ്. നിരവധി പേരുമായി ചേര്‍ത്ത് അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും പ്രതികരിക്കാന്‍ അദ്ദേഹം മിനക്കെടാറുമില്ല. പക്ഷേ ഈ വിവാദത്തിന്റെ മുഴുവന്‍ നഷ്ടങ്ങളും പേറേണ്ടി വന്നത് ഊര്‍മിളയാണ്. ഊര്‍മിളയും രാംഗോപാല്‍ വര്‍മയുടെ ഭാര്യ രത്നയും തമ്മിലുണ്ടായ ഉരസല്‍ വലിയ വാര്‍ത്തയായി ഗോസിപ്പ് കോളങ്ങളില്‍ കളം നിറഞ്ഞു. ഏറെ പരാജയങ്ങള്‍ക്ക് ശേഷം ഹിറ്റ് ചിത്രങ്ങളുടെ നായിക എന്ന പദവിയിലേക്ക് ഊര്‍മിള ഉയരുമ്പോഴായിരുന്നു വിവാദം. നല്ല പല പ്രോജക്ടുകളും അതോടെ അവര്‍ക്ക് നഷ്ടമായി. രാംഗോപാല്‍ വര്‍മയും രത്‌നയും വേര്‍പിരിയുകയും ചെയ്തു. രേവതി എന്നൊരു മകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും. രാം ഗോപാല്‍ വര്‍മയുടെ ‘രംഗീല’യിലൂടെയാണ് ഊര്‍മിള താരപദവിയിലേക്ക് എത്തുന്നത്. സിനിമ വമ്പന്‍ ഹിറ്റാകുകയും…
Read More » -
എന്റെ തലതൊട്ടപ്പനെന്ന് മഞ്ജു! ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാളെന്ന് സരയു
ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. ഏറ്റവും പുത്തന്‍ ചിത്രമായ ജെ.എസ്.കെയുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒഴിച്ചാല്‍ ഏറെ സന്തോഷകരമായ ഒരു പിറന്നാള്‍ ദിനമാണ് കടന്നു പോയത്. നാല് മക്കള്‍ക്കും ഭാര്യയ്ക്കും മറ്റു കുടുംബക്കാര്‍ക്കും ഒപ്പം കേക്ക് കട്ട് ചെയ്താണ് അദ്ദേഹം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ദിലീപ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാം താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടി സാരയുമോഹനും ഗായിക മഞ്ജുവും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്. സരയുവിന്റെ വാക്കുകള്‍ ഇങ്ങനെ ഒരാളായി ഇരിക്കുക അത്ര എളുപ്പമല്ല….നയിക്കാനും നേരോടെ ഇരിക്കാനും ഈ നാട്ടില്‍ ഒരേ സമയം സാധ്യമെന്ന് കാണിച്ചു തന്നൊരാള്‍….കരുതലാവുകയും കണ്ണ് നിറഞ്ഞാല്‍ അറിയുകയും ചെയ്യുന്നൊരാള്‍….ജീവിതത്തിലെ മികച്ച അഭിനേതാക്കള്‍ക്കിടയില്‍ മുഖംമൂടി മറന്ന് വെച്ചൊരാള്‍…മുന്നോട്ട് കുതിക്കുമ്പോള്‍ മറന്ന് കളഞ്ഞേക്കാവുന്ന ഇടങ്ങളില്‍ പോലും മരുന്നായി എത്തുന്നൊരാള്‍….ഇന്ത്യന്‍ പ്രധാന മന്ത്രിക്കും ഇന്നലെ തളിരിട്ടവയ്ക്കും ഒരു വിളിപ്പാട് അകലെ ഉള്ളൊരാള്‍….മധുരം പകരാനും മറയില്ലാതെ മിണ്ടാനും മികച്ചൊരാള്‍….ഇങ്ങനെതന്നെ മുന്നോട്ട്…
Read More »


