Breaking NewsLead NewsWorld

ഇറാഖിൽ യുഎസ് വ്യോമസേനയുടെ KC-135 വിമാനം തകർന്നു വീണു, ആറംഗ സംഘത്തിലെ നാലുപേർക്ക് ദാരുണാന്ത്യം വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്

ടെഹ്റാൻ: ഇറാഖിൻ്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ വിമാനാപകടത്തിൽ യുഎസ് വ്യോമസേനയുടെ കെസി-135 വിമാനത്തിലെ ആറംഗ സംഘത്തിൽനാലുപേർ മരിച്ചതായി സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശേഷിക്കുന്ന രണ്ട് സൈനികരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

വിമാനം തകർന്നതിൻ്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ശത്രുതാപരമായ ആക്രമണമല്ല അപകടത്തിന് കാരണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതിനായി 24 മണിക്കൂർ രഹസ്യമായി വെക്കുമെന്ന് അധികൃതർ അറിയിച്ചു.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സൈനിക വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതിനായി ഉപയോഗിക്കുന്ന KC-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ ഇറാൻ്റെ സർക്കാർ മാധ്യമങ്ങൾ ഈ വിമാനത്തെ ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണം അമേരിക്ക ശക്തമായി നിഷേധിച്ചു. വിമാനത്തിനെതിരെ ശത്രുതാപരമായ ആക്രമണം ഉണ്ടായതായി യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും വാഷിങ്ടൺ വ്യക്തമാക്കി.

അതേസമയം ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് നഷ്ടമാകുന്ന നാലാമത്തെ സൈനിക വിമാനമാണിത്. മാർച്ച് 2-ന് മൂന്ന് F-15E സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ കുവൈത്തിലെ F-18 യുദ്ധവിമാനത്തിൽ നിന്നുണ്ടായ തെറ്റായ മിസൈൽ ആക്രമണത്തിൽ തകർന്നുവീണിരുന്നു. കുവൈത്തിൻ്റെ മുകളിലൂടെ പറന്നുപോകുമ്പോൾ F-18 വിമാനത്തിൻ്റെ പൈലറ്റ് തെറ്റായി മൂന്ന് മിസൈലുകൾ വിക്ഷേപിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് വ്യക്തമാക്കുന്നു.

1950-കളിലും 1960-കളുടെ തുടക്കത്തിലും ബോയിംഗ് നിർമ്മിച്ചത് KC-135 വിമാനങ്ങൾ യുഎസ് വ്യോമസേനയുടെ എയർ റിഫ്യൂവലിംഗ് സംവിധാനത്തിലെ നിർണ്ണായക ഘടകങ്ങളാണ്. ദൂരങ്ങളിലേക്കുള്ള സൈനിക പ്രവർത്തനങ്ങൾക്കിടെ മധ്യവായുവിൽ മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതാണ് ഇവയുടെ പ്രധാന പ്രവർത്തനം. സാധാരണയായി പൈലറ്റ്, കോ-പൈലറ്റ്, ഇന്ധനം കൈമാറുന്ന ‘ബൂം’ സംവിധാനം നിയന്ത്രിക്കുന്ന മൂന്നാമൻ എന്നിവരടങ്ങുന്ന സംഘമാണ് KC-135 വിമാനങ്ങളിൽ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: